Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

അനിയത്തിയുടെ കുഞ്ഞിന്റെ മാമോദീസയുടെ വീഡിയോ പുറത്ത് വിട്ട് റിമി ടോമി; ചടങ്ങിൽ തിളങ്ങി മുക്തയുടെ മകൾ കൺമണിയും അനിയത്തിയുടെ മകൻ കുട്ടാപ്പുവും: വീഡിയോ കാണാം

അനിയത്തിയുടെ കുഞ്ഞിന്റെ മാമോദീസയുടെ വീഡിയോ പുറത്ത് വിട്ട് റിമി ടോമി; ചടങ്ങിൽ തിളങ്ങി മുക്തയുടെ മകൾ കൺമണിയും അനിയത്തിയുടെ മകൻ കുട്ടാപ്പുവും: വീഡിയോ കാണാം

സ്വന്തം ലേഖകൻ

നിയത്തിയുടെ കുഞ്ഞിന്റെ മാമോദീസയുടെ വീഡിയോ പുറത്ത് വിട്ട് റിമി ടോമി. റീനു ടോമിയുടെയും ഭർത്താവ് രാജുവിന്റെയും രണ്ടാമത്തെ കുഞ്ഞായ കുട്ടിമാണി എന്നു വിളിക്കുന്ന ഇസബെല്ലിന്റെയും മാമ്മോദീസാ ആഘോഷത്തിന്റെ വിഡിയോയാണ് റിമി ടോമി പുറത്ത് വിട്ടത്. റിമിയാണ് കുഞ്ഞിന്റെ തലതൊട്ടമ്മയായത്. കുടുംബാംഗങ്ങളെ ഓരോരുത്തരെയായി റിമി വിഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. പള്ളിയിലെ മാമ്മോദീസ ചടങ്ങും തുടർന്നു നടത്തിയ വിരുന്നും എല്ലാം വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റിമി തന്റെ മ്മമിയെ കണ്ടപ്പോൾ 'മേക്കപ്പ് കൂടുതലാണോ ചേട്ടാ' എന്ന ഹിറ്റ് ഡയലോഗ് പറഞ്ഞ് ട്രോളുന്നതും പ്രേക്ഷകർക്കു ചിരി അനുഭവമായി. 'പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ ഈശ്വരാ' എന്ന കൗണ്ടറായിരുന്നു മമ്മിയുടെ മറുപടി. റിമിയുടെ സഹോദരൻ റിങ്കുവിന്റെയും നടി മുക്തയുടെയും മകൾ കൺമണിയും റീനുവിന്റെയും രാജുവിന്റെയും മകൻ കുട്ടാപ്പിയും കുറുമ്പും കുസൃതിയുമായി റിമിയ്‌ക്കൊപ്പം തന്നെയുണ്ടായിരുന്നു. വിരുന്നിനിടെ ഈ കുട്ടിത്താരങ്ങൾ പാട്ടു പാടുകയും ചെയ്തു. റീനു ടോമിയും അതിഥികൾക്കു മുന്നിൽ പാടി.

റിമി പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകം നിരവധി കാഴ്ചക്കാരെ നേടുകയും ട്രെൻഡിങ്ങിൽ ഇടം പിടിക്കുകയും ചെയ്തു. കുടംബത്തിന്റെ ആഘോഷവും കുടുംബാംഗങ്ങളുടെ രസകരമായ വർത്തമാനങ്ങളും പ്രേക്ഷകർക്കിടയിൽ ചർച്ചയായി. റിമി ധരിച്ച സാരിയെക്കുറിച്ചും ആരാധകർ കമന്റുകളിട്ടു. ഫ്‌ളോറൽ സാരിയും പച്ച നിറത്തിലുള്ള ബ്ലൗസും ആണ് ഗായിക ധരിച്ചത്. കുട്ടിമാണിയെ നെഞ്ചോടു ചേർത്തു നിൽക്കുന്നതിന്റെ ചിത്രങ്ങൾ ഗായിക പങ്കുവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP