Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടാങ്കർ ലോറിയിൽ കാർ ഇടിക്കുന്നു.. തീ പിടിച്ച കാർ എതിരെ വന്ന ബസിൽ ഇടിച്ചപ്പോൾ ബസിലും അഗ്നി പടർന്നു; ഭയാനകരമായ ഒരു അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇങ്ങനെ

ടാങ്കർ ലോറിയിൽ കാർ ഇടിക്കുന്നു.. തീ പിടിച്ച കാർ എതിരെ വന്ന ബസിൽ ഇടിച്ചപ്പോൾ ബസിലും അഗ്നി പടർന്നു; ഭയാനകരമായ ഒരു അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

വേഗത്തിൽ പാഞ്ഞു വന്ന ടാങ്കർ ലോറിയിൽ കാർ ഇടിച്ചു തീ പിടിച്ചു. തീ പിടിച്ച കാർ എതിരെ വന്ന ബസിൽ ഇടിച്ചപ്പോൾ ബസിലും തീ പടർന്നു. കണ്ടവരെ എല്ലാം പേടിപ്പെടുത്തിയ ആ അപകടം കണ്ണടച്ചു തുറക്കും വേഗത്തിലാണ് സംഭവിച്ചത്. ചൊവ്വാഴ്ച ബ്രസീലിലാണ് നാടിനെ നടുക്കിയ ആ ഭയാനകമായ അപകടം ഉണ്ടായത്. കാർ ഡ്രൈവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സിസിടിവി കാമറയിൽ പതിഞ്ഞ ഈ അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

കാർ ഡ്രൈവറുടൈ അശ്രദ്ധയാണ് വൻ അപകടത്തിന് വഴിവെച്ചത്. എതിർ വശത്തു നിന്നും വളഞ്ഞു വന്ന കാർ പാഞ്ഞു വന്ന ടാങ്കറിൽ ഇടിക്കുക ആയിരുന്നു. ആ നിമിഷം തന്നെ തീ പിടിച്ച കാറിനെ ടാങ്കർ മുന്നോട്ട് നീക്കി കൊണ്ടു പോവുകയും ചെയ്തു. ഈ സമയത്താണ് എതിരെ ബസ് വന്നതും തീ പിടിച്ച കാറിൽ തട്ടുന്നതും. ഇതോടെ ബസിലേക്കും തീ ആളി പടരുക ആയിരുന്നു. ബസിൽ ആളില്ലാതിരുന്നതുകൊണ്ട് വൻ അപകടം ഒഴിവായി. ബസ് ഡ്രൈവറും ടാങ്കർ ലോറി ഡ്രൈവറും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP