Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202118Sunday

ലൈവ് റിപ്പോർട്ടിങിനിടെ റിപ്പോർട്ടറുടെ കയ്യിലിരുന്ന മൈക്കും കടിച്ച് നായ ഓടി; വേഗത്തിൽ മിന്നിമാഞ്ഞ നായയുടെ പിന്നാലെ ഓടി റിപ്പോർട്ടറും: റഷ്യയിൽ നിന്നുള്ള രസകരമായ വീഡിയോ കാണാം

ലൈവ് റിപ്പോർട്ടിങിനിടെ റിപ്പോർട്ടറുടെ കയ്യിലിരുന്ന മൈക്കും കടിച്ച് നായ ഓടി; വേഗത്തിൽ മിന്നിമാഞ്ഞ നായയുടെ പിന്നാലെ ഓടി റിപ്പോർട്ടറും: റഷ്യയിൽ നിന്നുള്ള രസകരമായ വീഡിയോ കാണാം

സ്വന്തം ലേഖകൻ

ലൈവ് റിപ്പോർട്ടിങിനിടെ റിപ്പോർട്ടറുടെ കയ്യിലിരുന്ന മൈക്കും കടിച്ച് നായ ഓടി. റഷ്യൻ വാർത്താ ചാനലിലെ ലൈവ് റിപ്പോർട്ടിങിനിടെയാണ് രസകരമായ സംഭവം നടന്നത്. കാലാവസ്ഥ റിപ്പോർട്ടിങിനിടെ വാർത്താ അവതാരകയുടെ ചോദ്യത്തിന് റിപ്പോർട്ടർ മറുപടി പറയവെയാണ് മൈക്കുമായി നായ കടന്നു കളഞ്ഞത്.

പെട്ടെന്ന് തനിക്ക് നേരെ ഓടിയടുത്ത നായയുടെ പ്രവർത്തിയിൽ റിപ്പോർട്ടറായ യുവതിയും ഒന്ന് അമ്പരന്നു. തൊട്ടടുത്ത നിമിഷം മൈക്കിനായി യുവതി നായയുടെ പിന്നാലെ ഓടി. സ്‌റ്റോപ്... സ്റ്റോപ് എന്ന് പറഞ്ഞ് നായയുടെ പിന്നാലെ ഓടിയ റിപ്പോർട്ടറുടെ ദയനീയാവസ്ഥയ്ക്ക് മുന്നിൽ അൽപ ദൂരം ഓടിയ ശേഷം നായ നിന്നു. പിന്നാലെ എത്തിയ യുവതി നായയുടെ കയ്യിൽ നിന്നും മൈക്ക് തിരികെ വാങ്ങുകയും ചെയ്തു.

റഷ്യൻ ചാനലായ മിർ ടി.വിയുടെ കാലാവസ്ഥാ റിപ്പോർട്ടിനിടെയാണ് സംഭവം. നദെസ്താ സെർസ്‌കിന എന്ന റിപ്പോർട്ടറാണ് നായയുടെ പ്രവൃത്തിയിൽ പെട്ടു പോയത്. അവതാരകയുടെ ചോദ്യത്തിന് മറുപടിയായി 'ഹെലോ എലീന, മോസ്‌കോയിൽ വസന്തം എത്തിയിരിക്കുന്നു. താപനില എട്ട് ഡിഗ്രി സെൽഷ്യസിലേക്കും ഒമ്പത് ഡിഗ്രി സെൽഷ്യസിലേക്കും താന്നിരിക്കുന്നു' ഇത്രയും പറഞ്ഞു തീർന്നതിന് പിന്നാലെയാണ് പാഞ്ഞെത്തിയ ലാബ്രഡോർ നായ മൈക്കുമായി ഓടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP