Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ളോഹയണിഞ്ഞ് കിടിലൻ നൃത്തച്ചുവടുകളുമായി വൈദിക വിദ്യാർത്ഥികൾ; സോഷ്യൽ മീഡിയയിൽ തരംഗമായ ഡാൻസ് വീഡിയോ കാണാം

ളോഹയണിഞ്ഞ് കിടിലൻ നൃത്തച്ചുവടുകളുമായി വൈദിക വിദ്യാർത്ഥികൾ; സോഷ്യൽ മീഡിയയിൽ തരംഗമായ ഡാൻസ് വീഡിയോ കാണാം

സ്വന്തം ലേഖകൻ

ളോഹയണിഞ്ഞുള്ള വൈദിക വിദ്യാർത്ഥികളുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 'പൊന്നൊളി പുലരി' മ്യൂസിക്കൽ വിഡിയോ ആൽബത്തിന് ചുവടുവെച്ച കപ്പൂച്ചിൻ വൈദിക വിദ്യാർത്ഥികളുടെ ഡാൻസ് വീഡിയോ ആണ് തരംഗമായിരിക്കുന്നത്. ആൽബത്തിന്റെ അരങ്ങിലും അണിയറയിലും വൈദികരും വൈദിക വിദ്യാർത്ഥികളും മാത്രമാണ. ളോഹയണിഞ്ഞ് വൈദിക വിദ്യാർത്ഥികൾ ആടിത്തിമിർത്ത ഒന്നര മിനിറ്റ് വിഡിയോയ്ക്ക് പ്രശസ്തർ അടക്കം നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയത്.

കോട്ടയം കപ്പുച്ചിൻ വിദ്യാഭവനിലെ 8 വിദ്യാർത്ഥികളാണു കവർ വിഡിയോയിൽ നൃത്തം വയ്ക്കുന്നത്. 2 ദിവസത്തെ പരിശീലനത്തിനു ശേഷമാണു ക്യാമറയ്ക്കു മുൻപിൽ എത്തിയത്. ഒരു മാസത്തെ പരീക്ഷണങ്ങൾക്കൊടുവിൽ, വേഗം കുറയാത്തതും ആർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതുമായ നൃത്തച്ചുവടുകൾ ഇവർക്കായി ഒരുക്കിയത് ഭരണങ്ങാനത്തുള്ള അസീസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാങ്കേജ്‌സിലെ ജർമൻ ഭാഷ അദ്ധ്യാപകൻ സിഎസ്ടി സഭാംഗം ഫാ.ഷിന്റോ ഇടശേരിയും ജ്യോത്സ്‌ന രാജുവും ചേർന്നാണ്.

ഫാ.ഷിന്റോ തന്നെയാണു ഗാനരചനയും സംഗീതവും നിർവഹിച്ചത്. ക്യാമറ : എബിസൺ ആന്റണി. സംവിധാനം : ജോമിറ്റ് ജോസ്. ചലച്ചിത്ര താരം ധ്യാൻ ശ്രീനിവാസൻ, ക്യാമറാമാൻ പ്രമോദ് കെ.പിള്ള, സംഗീത സംവിധായകൻ രാജേഷ് മോഹൻ തുടങ്ങിയവർ വിഡിയോ കണ്ട് അഭിനന്ദനം അറിയിച്ചു. 50 ലക്ഷത്തിനടുത്ത് ആളുകൾ നൃത്തച്ചുവടുകൾ നവമാധ്യമങ്ങളിലൂടെ കണ്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP