Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ലങ്ക പ്രീമിയർ ലീഗിൽ അഫ്ഗാനിസ്ഥാന്റെ യുവതാരവുമായി കൊമ്പു കോർത്ത് അഫ്രീദി; 21കാരൻ നവീൻ ഉൾ ഹഖിനെ ശകാരിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ലങ്ക പ്രീമിയർ ലീഗിൽ അഫ്ഗാനിസ്ഥാന്റെ യുവതാരവുമായി കൊമ്പു കോർത്ത് അഫ്രീദി; 21കാരൻ നവീൻ ഉൾ ഹഖിനെ ശകാരിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

സ്വന്തം ലേഖകൻ

കൊളംബോ: ലങ്ക പ്രീമിയർ ലീഗിന്റെ പ്രഥമ സീസൺ മുന്നേറവെ അഫ്ഗാനിസ്ഥാന്റെ യുവതാരവുമായി കൊമ്പു കോർത്ത് പാക്കിസ്ഥാന്റെ വെറ്ററൻ താരം ഷാഹിദ് അഫ്രീദി. 21കാരനായ അഫ്ഗാന്റെ യുവതാരം നവീൻ ഉൾ ഹഖുമായി കോർക്കുന്ന അഫ്രീദിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലങ്കൻ പ്രീമിയർ ലീഗിൽ അഫ്രീദിയുടെ ടീമംഗമായ പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിറിനോട് മത്സരത്തിനിടെ മോശമായി പെരുമാറിയതിനാണ് നവീൻ ഉൾ ഹഖിനോട് അഫ്രീദി കയർത്തത്.

മത്സരത്തിൽ അഫ്രീദിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഗോൾ ഗ്ലാഡിയേറ്റേഴ്‌സ് നവീൻ ഉൾ ഹഖ് കളിക്കുന്ന കാൻഡി ടസ്‌കേഴ്‌സിനോട് തോറ്റിരുന്നു. 25 റൺസിനാണ് കാൻഡി ടസ്‌കേഴ്‌സ് അഫ്രീദിയെയും സംഘത്തെയും വീഴ്‌ത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോൾ ഗ്ലാഡിയേറ്റേഴ്‌സ് അവസാന ഓവറിൽ വിജയത്തിൽനിന്ന് 35 റൺസ് അകലെയായിരുന്നു. അവസാന ഓവർ ബോൾ ചെയ്ത നവീൻ ഉൾ ഹഖിനെതിരെ ആദ്യ പന്തിൽ മുഹമ്മദ് ആമിർ സിക്‌സർ നേടിയതോടെയാണ് രംഗം വഷളായത്.

തൊട്ടടുത്ത പന്തിൽ ആമിറിനെ ബീറ്റ് ചെയ്ത നവീൻ ഉൾ ഹഖ്, താരത്തിന് അടുത്തെത്തി എന്തോ പറഞ്ഞു. തുടർന്നുള്ള നാലു പന്തുകളിൽനിന്ന് മൂന്നു റൺസ് മാത്രം വിട്ടുകൊടുത്താണ് നവീൻ ഉൾ ഹഖ് ടീമിന് 25 റൺസ് വിജയം സമ്മാനിച്ചത്. മത്സരം പൂർത്തിയാക്കി മടങ്ങുന്നതിനിടെ മുഹമ്മദ് ആമിർ നവീനോട് പ്രതികരിക്കാൻ തുനിഞ്ഞതോടെ രംഗം വീണ്ടും വഷളായി. പിന്നീട് കാൻഡി ടസ്‌കേഴ്‌സ് ടീമിലെ സഹതാരങ്ങളാണ് നവീനെ പിടിച്ചുമാറ്റിയത്.

മത്സരശേഷം എതിർ ടീം താരങ്ങൾക്ക് ഹസ്തദാനം നൽകുന്നതിനിടെ അഫ്രീദി നവീൻ ഉൾ ഹഖിനെ ചോദ്യം ചെയ്തു. താരങ്ങൾ പരസ്പരം അഭിവാദ്യം ചെയ്യുന്നതിനിടെ, നവീൻ ഉൾ ഹഖിനെ കാണുമ്പോൾ രോഷം പ്രകടിപ്പിക്കുന്ന അഫ്രീദിയുടെ വിഡിയോ വൈറലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP