Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവനടൻ അങ്കിൾ എന്നു വിളിച്ചതോടെ ആകെ അസ്വസ്ഥനായി നന്ദമുരി ബാലകൃഷ്ണ; ഫോൺ വലിച്ചെറിഞ്ഞും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നതിനിടെ നായകന്റെ കൈക്കിടടിച്ചും താരം: നന്ദമുരി ബാലകൃഷ്ണയെ അതിഥിയായി വിളിച്ച് പുലിവാല് പിടിച്ച സിനിമാ പ്രവർത്തകരുടെ വീഡിയോ കാണാം

യുവനടൻ അങ്കിൾ എന്നു വിളിച്ചതോടെ ആകെ അസ്വസ്ഥനായി നന്ദമുരി ബാലകൃഷ്ണ; ഫോൺ വലിച്ചെറിഞ്ഞും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നതിനിടെ നായകന്റെ കൈക്കിടടിച്ചും താരം: നന്ദമുരി ബാലകൃഷ്ണയെ അതിഥിയായി വിളിച്ച് പുലിവാല് പിടിച്ച സിനിമാ പ്രവർത്തകരുടെ വീഡിയോ കാണാം

സ്വന്തം ലേഖകൻ

തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ യുവനടൻ അങ്കിൾ എന്ന് വിളിച്ചതോടെ ആകെ പുലിവാല് പിടിച്ച് സേഹരി സിനിമയുടെ അണിയറ പ്രവർത്തകർ. യുവതാരങ്ങൾ അണി നിരക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന്റെ റിലീസിനാണ് ബാലകൃഷ്ണയെ അതിഥിയായി ക്ഷണിച്ചത്. ചടങ്ങിൽ വളരെ ഹാപ്പയായാണ് ബാലകൃഷ്ണ എത്തിയതെങ്കിലും യുവനടൻ അദ്ദേഹത്തെ 'അങ്കിൾ' എന്നു വിളിച്ചതോടെ താരത്തിന്റെ മട്ടും ഭാവവും ആകെ മാറി.

'അങ്കിൾ' എന്നു കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറി. നടൻ ഉടൻ തന്നെ 'സോറി സർ, ബാലകൃഷ്ണ' എന്നു മാറ്റിവിളിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ചടങ്ങിലുടനീളം ബാലകൃഷ്ണ അസ്വസ്ഥനായിരുന്നു. വളരെ ദേഷ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം മുഴുവനും. ഇതിനിടെയാണ് അദ്ദേഹത്തിനു ഫോൺ വരുന്നത്. ഫോൺ ഉടൻ തന്നെ പോക്കറ്റിൽ നിന്നെടുത്ത് വലിച്ചെറിയുകയായിരുന്നു.

അടുത്തു നിന്നവരെയെല്ലാം പേടിപ്പെടുത്തുന്ന രീതിയിലായിരുന്നു താരത്തിന്റെ പെരുമാറ്റം. ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നായകനടന്റെ കൈ തട്ടിമാറ്റുന്നതും വിഡിയോയിൽ കാണാം.

കോവിഡ് പ്രതിസന്ധികൾക്കിടെ ഷൂട്ടിങ് തിരക്കുകളിൽ നിന്ന് അകന്ന് വീട്ടിൽ തന്നെയായിരുന്നു താരം. എട്ടുമാസങ്ങൾക്കുശേഷമാണ് പൊതുവേദിയിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്നതും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗ്ലൗസും മറ്റും ധരിച്ചാണ് ചടങ്ങിനെത്തിയത്. ഹർഷ്, സിമ്രാൻ ചൗദരി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗംഗസ്സാഗർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സേഹരി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP