Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ഫോണിൽ കണ്ട തങ്ങളുടെ പഴയ ഫോട്ടോസിലെ പോസുകൾ വീണ്ടും അനുകരിച്ച് നായകുട്ടികൾ; ബുദ്ധിമാന്മാരായ മൂന്ന് നായകളുടെ വീഡിയോ വൈറലോട് വൈറൽ

ഫോണിൽ കണ്ട തങ്ങളുടെ പഴയ ഫോട്ടോസിലെ പോസുകൾ വീണ്ടും അനുകരിച്ച് നായകുട്ടികൾ; ബുദ്ധിമാന്മാരായ മൂന്ന് നായകളുടെ വീഡിയോ വൈറലോട് വൈറൽ

സ്വന്തം ലേഖകൻ

ഫോണിലെ തങ്ങളുടെ പഴയ ഫോട്ടോകൾ കണ്ട ശേഷം അതേ പോസുകൾ വീണ്ടും അനുകരിച്ച് കാണിച്ച നായക്കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തങ്ങളുടെ യജമാനന്റെ ഫോണിലെ പഴയ ഫോട്ടോ കണ്ട ശേഷം പഴയ പോസുകൾ ഇവർ വീണ്ടും ചെയ്തു നോക്കുകയണ്. ആരും ചിരിച്ചു പോകുന്നതാണ് ഇവരുടെ പ്രകടനം. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ ഇതിനകം 15 ലക്ഷത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തത്. പത്ത് ലക്ഷത്തിലധികം പേർ ഇത് കാണുകയും ചെയ്തു.

മോജോ, റാണ, മീറ്റോ എന്നീ നായകളാണ് വീഡിയോയിലുള്ളത്. ജർമനിയിലുള്ള ഈ നായകൾ തങ്ങളുടെ യജമാനന്മാരായ വനീസയ്ക്കും റഫേലിനും മുന്നിലണ് പഴയ പോസ് വീണ്ടും കാണിച്ചു നൽകിയത്. റഫേൽ തന്റെ ഫോണിൽ നിന്നും പഴയ ഫോട്ടോ എടുത്ത് നായകളെ കാണിക്കുകയാണ് ആദ്യം ചെയ്തത്. ഇത് കണ്ട ഉടൻ തന്നെ നായകൾ ഫോട്ടോയിലുള്ളത് പോലെ വീണ്ടും പോസ് ചെയ്യുകയും ചെയ്തു. ഇവരുടെ ബ്ലോഗിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ നായകൾക്ക് ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും 75,000ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP