Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

കലാഭവൻ മണിയുടെ പാട്ടുപാടി ചുവടുവെച്ച് സൗദി ഗായകൻ; ലുലുവിൽ പാടി തിമിർത്ത അറബിക്കൊപ്പം ചുവട് വെച്ച് ജീവനക്കാരും: ഓണത്തെ വരവേറ്റു കൊണ്ടുള്ള അറബി ഗായകന്റെ നാടൻ പാട്ട് വൈറലോട് വൈറൽ: വീഡിയോ കാണാം

കലാഭവൻ മണിയുടെ പാട്ടുപാടി ചുവടുവെച്ച് സൗദി ഗായകൻ; ലുലുവിൽ പാടി തിമിർത്ത അറബിക്കൊപ്പം ചുവട് വെച്ച് ജീവനക്കാരും: ഓണത്തെ വരവേറ്റു കൊണ്ടുള്ള അറബി ഗായകന്റെ നാടൻ പാട്ട് വൈറലോട് വൈറൽ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

ദമാം: കലാഭവൻ മണിയുടെ പാട്ടുപാടി ചുവടു വെച്ച് സൗദി ഗായകൻ. മണിയുടെ 'ചാലക്കുടി ചന്തയ്ക്ക് പോകുമ്പം, ചന്ദന ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ..' എന്ന നാടൻ പാട്ടാണ് സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ അറബി യുവാവ് പാടി ഹിറ്റാക്കിയത്. അറബി ഗായകന്റെ മലയാളത്തിലുള്ള നാടൻ പാട്ടു കേട്ട് ഇതര രാജ്യക്കാരും തിരിഞ്ഞു നോക്കി. ഹാഷിം അബ്ബാസി എന്ന അറബി യുവാവാണ് കലാഭവൻ മണിയുടെ പാട്ടു പാടി ലുലുവിൽ ഓണത്തിന്റെ ഓളം സൃഷ്ടിച്ചത്.

പാട്ടിനൊപ്പം ചുവട് വച്ച് വളരെ രസിച്ചായിരുന്നു ഈ അറബി ഗായകന്റെ പാട്ട്. ഇദ്ദേഹം തന്നെ പിന്നീട് ഈ വിഡിയോ ഓണം നേരത്തെ എത്തി എന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും വൈകാതെ വൈറലാകുകയും ചെയ്തു.ലുലുവിന്റെ റിയാദ് അൽ ഖർജില ശാഖയിലാണ് പ്രിയപ്പെട്ട കലാകാരന്റെ പാട്ട് അരങ്ങേറിയത്. സംഗീതത്തിന്റെ അകമ്പടിയോടെയുള്ള പാട്ടിൽ ഹാഷിമിന്റെ ക്ഷണപ്രകാരം ലുലു ജീവനക്കാരിൽ ചിലരും നൃത്തം വച്ചു. സ്വതസിദ്ധമായ അറബിച്ചുവയിലുള്ള തന്റെ ഗാനങ്ങളും കേരളത്തിന്റെ വിശേഷ ദിവസങ്ങളിൽ നേരുന്ന ആശംസകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് തന്റെ എഫ്ബിപേജ്.

ഇന്ത്യക്കാരെ നെഞ്ചോട് ചേർത്ത്, മലയാളികളോട് പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന ഈ അറബ് യുവാവ് കേരള കലാ സാംസ്‌കാരിക വേദിയുടെ സൗദി കിഴക്കൻ പ്രവിശ്യാ ചീഫ് പാട്രൺ കൂടിയാണ്. സൗഹൃദങ്ങളിൽ ഭൂരിപക്ഷവും മലയാളികളാണ് എന്നതും ഏറെ കൗതുകകരം. മലയാള വേദികളിലെ സ്ഥിരം അതിഥിയുമാകാറുള്ള ഹാഷിം പലപ്രാവശ്യം കേരളം സന്ദർശിച്ചിട്ടുമുണ്ട്. മുറി മലയാളം കൊണ്ട് വിശേഷം ചോദിക്കുവാനും അഭിവാദ്യം അർപ്പിക്കാനും ഹാഷിമിനറിയാം. കലാഭവൻ മണിയുടെ പാട്ടുകളോടാണ് പ്രിയം.

മലയാളി ഫാൻസ് വർധിച്ചതോടെ അവർക്കായി ഫേസ്‌ബുക്കും പേജും തുടങ്ങിയിട്ടുണ്ട് ഇദ്ദേഹം. പാട്ടും ആശംസകളും മാത്രമല്ല കോവിഡിനെതിരെ മലയാളത്തിൽ പ്രചാരണം നടത്തുകയും ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ കൈയടി നേടിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP