Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിക്കേറ്റ കുരങ്ങൻ സ്വയം ചികിത്സ തേടി ആശുപത്രിയിലെത്തി; ആശുപത്രിയുടെ മുന്നിലെ പടിയിൽ ഇരിപ്പുറപ്പിച്ച കുരങ്ങന്റെ മുറിവ് വൃത്തിയാക്കി മരുന്ന് വെച്ചു കൊടുത്ത് ജീവനക്കാരൻ

പരിക്കേറ്റ കുരങ്ങൻ സ്വയം ചികിത്സ തേടി ആശുപത്രിയിലെത്തി; ആശുപത്രിയുടെ മുന്നിലെ പടിയിൽ ഇരിപ്പുറപ്പിച്ച കുരങ്ങന്റെ മുറിവ് വൃത്തിയാക്കി മരുന്ന് വെച്ചു കൊടുത്ത് ജീവനക്കാരൻ

സ്വന്തം ലേഖകൻ

പരിക്കേറ്റ കുരങ്ങൻ സ്വയം ചികിത്സല തേടി ആശുപത്രിയിലെത്തി. കർണാടകയിലെ ഒരു ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്ക് മുന്നിൽ സ്വയം ചികിത്സ തേടിയെത്തിയ കുരങ്ങനന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ശരീരത്തിലെ പരിക്കുമായി പാട്ടീൽ ആശുപത്രിയുടെ മുന്നിലെ പടിയിൽ നിസ്സഹായതയോടെ ഇരിക്കുന്ന കുരങ്ങനെ നമുക്ക് വീഡിയോയിൽ കാണാം. തന്നെ സഹായിക്കാൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് അവന്റെ ഇരിപ്പ്. കുറച്ച് സമയം കഴിഞ്ഞപ്പോൾ ആശുപത്രി ജീവനക്കാർ എത്തുന്നതും പിന്നീട് ഒരു ജീവനക്കാരൻ കുരങ്ങന്റെ മുറിവ് വൃത്തിയാക്കി മരുന്ന് വെച്ചു കൊടുക്കുന്നതും വീഡിയോയിലുണ്ട്.

വേദന കടിച്ചമർത്തി സഹായം ലഭിക്കണമെന്നാഗ്രഹിച്ച് കാത്തിരിക്കുന്നതും പിന്നീട് മുറിവിൽ മരുന്ന് വെച്ചു കൊടുക്കുമ്പോൾ സഹകരിക്കുന്നതുമായ കുരങ്ങനെ കാണ്ടാൽ ആരുടെയും മനസ്സലിയും.. സാധാരണയായി പരിക്കേറ്റ മൃഗങ്ങൾ മനുഷ്യർ അരികിലെത്തിയാൽ ഉപദ്രവിക്കുമോയെന്നുള്ള ഭയത്തിൽ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അച്ചടക്കത്തോടെയിരിക്കുന്ന ഈ കുരങ്ങൻ ഏറെ അനുകമ്പ ഉളവാക്കും.

വീഡിയോ ആദ്യം ലെറ്റ്സ് ഗോ ദണ്ടേലി (Lets Go Dandeli) എന്ന ഫേസ്‌ബുക്ക് പേജിലാണ് ഷെയർ ചെയ്യപ്പെട്ടത്. പിന്നീട് ഇന്ത്യൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സന്ദീപ് ത്രിപാഠി ഇതേ വീഡിയോ ട്വിറ്ററിൽ പങ്കു വെച്ചു. ട്വിറ്ററിൽ ഇതിനോടകം തന്നെ 50,000 പേർ വീഡിയോ കണ്ടു കഴിഞ്ഞു. ഒരു മിണ്ടാപ്രാണിയോട് മനുഷ്യർ കാണിച്ച കരുണയെ അഭിനന്ദിച്ച് നിരവധി പേർ കമന്റ് ചെയ്തു. കൂടാതെ സ്വയം ചികിത്സ തേടിയെത്തിയ കുരങ്ങനെ പ്രശംസിച്ചവരും ഏറെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP