Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കറുത്തവരുടെ ലഹളയുടെ മറവിൽ പൊലീസുകാർക്ക് തെരുവിൽ മർദ്ദനം; കള്ളനെ പിടിക്കാനെത്തിയ പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ച് ആൾകൂട്ടം; ലണ്ടനിലെ അതിക്രമ വീഡിയോ വൈറലാകുമ്പോൾ

കറുത്തവരുടെ ലഹളയുടെ മറവിൽ പൊലീസുകാർക്ക് തെരുവിൽ മർദ്ദനം; കള്ളനെ പിടിക്കാനെത്തിയ പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ച് ആൾകൂട്ടം; ലണ്ടനിലെ അതിക്രമ വീഡിയോ വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൊരു സമരത്തിനുള്ളിലും നുഴഞ്ഞുകയറി സ്വാർത്ഥതാത്പര്യങ്ങൾ നേടുന്ന ഒരു കൂട്ടം ആളുകൾ ലോകത്തിന്റെ എല്ലാഭാഗത്തും ഉണ്ട്. ഇക്കൂട്ടരായിരിക്കും പ്രധാനമായും സമരങ്ങൾ ആക്രമാസക്തമാക്കുക. ജോർജ്ജ് ഫ്ളോയ്ഡ് എന്ന കറുത്തവർഗ്ഗക്കാരന്റെ നിഷ്ഠൂര കൊലപാതകത്തിന് ശേഷം ഉണ്ടായ ബ്ലാക് ലൈവ്സ് മാറ്റർ സമരത്തിന്റെ കാര്യത്തിലും മറ്റൊന്നല്ല സംഭവിച്ചത്. കൊള്ളയും കൊള്ളിവയ്പും നടത്താൻ സമരത്തിന്റെ മറപിടിച്ചെത്തിയ ഒരു പറ്റം സാമൂഹ്യ വിരുദ്ധരാണ് ഈ സമരത്തേയും അക്രമാസക്തമാക്കിയത്. കഴിഞ്ഞ ദിവസം ലണ്ടനിൽ സംഭവിച്ചതും അതു തന്നെയായിരുന്നു. ഹൈഡ് പാർക്കിൽ സമാധാനപരമായി നടന്ന പ്രതിഷേധത്തിനൊടുവിൽ പാർലമെന്റ് ചത്വരത്തിലേക്ക് നീങ്ങിയ ഒരു കൂട്ടമാണ് ഇവിടെ അക്രമാസക്തരായത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോക്ക് പറയാനുള്ളതും മറ്റൊന്നല്ല. ഇന്നലെ ഉച്ചക്ക്, പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പിടികൂടാൻ എത്തിയ ഒരു പൊലീസ് ഓഫീസടെ ജനക്കൂട്ടം മർദ്ദിക്കുന്ന വീഡിയോ ആണ് ഇത്. ഈസ്റ്റ് ലണ്ടനിലെ ഹാക്നിയിലാണ് സംഭവം നടക്കുന്നത്. പ്രതിയെ പിടികൂടാൻ എത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ചുറ്റും ജനക്കൂട്ടംകൂടുന്ന കാഴ്‌ച്ചയാണ് വീഡിയോയിൽ. പിന്നീടൊരാൾ ഒരു ബേസ്ബോൾ ബാറ്റുമായി വരുന്നത് കാണാം. കുറച്ചു സമയത്തിനുശേഷം അതിലൊരു പൊലീസ് ഉദ്യോഗസ്ഥന്റെ തലയിൽ അടിക്കുന്നതും കാണാം.

അതിക്രൂരവും നിന്ദ്യവും ഞെട്ടിക്കുന്നതുമായ സംഭവം എന്നാണ് അഭ്യന്ത്രര സെക്രട്ടറി പ്രിതി പട്ടേൽ ഇതിനെക്കുറിച്ച് പറഞ്ഞത്. നിയമവും ക്രമസമാധാനവും പാലിക്കേണ്ടവരാണ് പൊലീസുകാർ. അവരുടെ ശ്രമത്തിനിടയിൽ അവരെ ആക്രമിക്കുക എന്നത് തീർത്തും അപലപനീയമാണ് എന്നും പട്ടേൽ കൂട്ടിച്ചേർത്തു. ഇതിനെ തുടർന്ന് രണ്ട് പേരെ ഇന്നലെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ടു പൊലീസുകാരുടേയും പരിക്ക് ഗുരുതരമല്ല. ഇന്നലെ ഉച്ചക്ക് മൂന്നര മണീയോടെയാണ് സംഭവം നടക്കുന്നത്. ഒരു അക്രമസംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.

അക്രമത്തിന് ഇരയായ വ്യക്തി, പ്രതികൾ എന്ന് ചൂണ്ടിക്കാണിച്ചവരോട് സംസാരിക്കുവാൻ പോയതാണവർ. അപ്പോൾ അതിൽ ഒരാൾ പൊലീസിനോട് തട്ടിക്കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തുടർന്നാണ് അക്രമാസക്തമായ സംഭവങ്ങൾ അരങ്ങേറുന്നത്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ കഴുത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ പിടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. അയാളെ തള്ളി താഴെ ഇടാനുള്ള ശ്രമത്തിൽ രണ്ടുപേരും നിലത്ത് വീഴുകയായിരുന്നു. പിടിക്കപ്പെട്ടയാൾ പൊലീസിന്റെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമിക്കുന്നതും കാണാം.

തുടർന്ന് നാല് പേർ സംഭവസ്ഥലത്ത് എത്തുന്നു. ഇവരിൽ രണ്ടുപേർ വരുന്നത് ബൈക്കിലാണ്. അവർ തർക്കം തുടരുമ്പോൾ രണ്ടുപേർകൂടി എത്തിച്ചേരുന്നു. അവരിൽ ഒരാൾ ഒരു ബേസ്ബോൾ ബാറ്റും കൈയിൽ കരുതിയിട്ടുണ്ട്. അടുത്ത നിമിഷം തന്നെ നിലത്ത് വീണുകിടക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ തലയിൽ മർദ്ദിക്കുന്നത് കാണാം. സഹപ്രവർത്തകയായ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥ രംഗത്തെത്തി ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ ആജ്ഞാപിക്കുമ്പോൾ ഒരാൾ അവരുടെ കൈയിൽ പിടിച്ച് ആക്രോശിക്കുന്നുമുണ്ട്. അതിലൊരാൾ സംഭവസ്ഥലത്ത് നൃത്തം ചെയ്ത് സെൽഫി എടുക്കാനും ശ്രമിക്കുന്നുണ്ട്.

മറ്റൊരു വീഡിയോയിൽ ജനക്കൂട്ടം വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മർദ്ദിക്കുന്ന രംഗമുണ്ട്. തന്റെ സഹപ്രവർത്തകനെ അക്രമികളിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണത്. രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്ക് പറ്റിയിട്ടുണ്ട്, എന്നാൽ നില ഗുരുതരമല്ല. 20 വയസ്സും 38 വയസ്സും ഉള്ള രണ്ടുപേരെ പൊലീസുകാരെ ആക്രമിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈസ്റ്റ് ലണ്ടൻ പൊലീസ് സ്റ്റേഷനിലാണ് ഇരുവരെയും കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുന്നത്.ഇതുവരെ, ബ്ലാക്ക് ലൈവ്സ് മാറ്റർ സമരത്തിന്റെ ഭാഗമായി 35 പൊലീസ് ഉദ്യോഗസ്ഥർക്കാണ് വ്യത്യസ്ത സംഭവങ്ങളിലായി പരിക്കുകൾ പറ്റിയിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP