Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മച്ചീ... അമ്മച്ചീ.. പാമ്പ്; പേടിച്ച് അലറി കരഞ്ഞ് മകനും കൂളായി മകനെ സാന്ത്വനിപ്പിച്ച് അമ്മച്ചിയും: വീഡിയോ വൈറൽ

അമ്മച്ചീ... അമ്മച്ചീ.. പാമ്പ്; പേടിച്ച് അലറി കരഞ്ഞ് മകനും കൂളായി മകനെ സാന്ത്വനിപ്പിച്ച് അമ്മച്ചിയും: വീഡിയോ വൈറൽ

സ്വന്തം ലേഖകൻ

തന്റെ വീട്ടിലെത്തിയ അരണയുടെ വിഡിയോ എടുത്ത് വിവരണം നൽകുന്ന ഒരു കുട്ടിയുടേയും അവനെ ഞെട്ടിച്ച് അപ്രതീക്ഷിതമായി ഫ്രെയിമിൽ വന്ന ചേരയുടേയും ഒരു തകർപ്പൻ വിഡിയോയാണിത്. പാമ്പിനെക്കണ്ട് അമ്മച്ചീ... അമ്മച്ചീ.. പാമ്പ്... പേടിച്ച് അലറി വിളിക്കുകയാണ് അവൻ. അതിന് അമ്മച്ചിയുടെ മറുപടിയാണ് രസകരം.

'വരുന്നുണ്ട് അരണ.. പലപ്പോഴും പല ഇതിലുള്ളു വല്ല്യ അരണയെ കാണുന്നുണ്ട് ചെറിയ അരണയെ കാണുന്നുണ്ട്...ബക്കറ്റിനേയും പട്ടിക്കൂടിനേയും ചുറ്റിപ്പറ്റിയാണ് ഇതിനെ കാണുന്നത്. മീനിനെ പിടിക്കാനാണോ എന്നറിയില്ല... വിവരണം ഇത്രയും ആയപ്പോഴേയ്ക്കും ദേ എത്തി വില്ലനായ പാമ്പ്...വളഞ്ഞു പുളഞ്ഞെത്തിയ പാമ്പ് അരണയെ അകത്താക്കുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.

അതോടെ വീഡിയോ പിടുത്തക്കാരൻ അലറി കരയാൻ തുടങ്ങി. 'അമ്മച്ചീ... അമ്മച്ചീ.. ' 'എന്താടാ' എന്ന അമ്മച്ചിയുടെ ചോദ്യവും കേൾക്കാം.. അമ്മച്ചിയുടെ മറുപടിയാണ് വിഡിയോയുടെ ഹൈലറ്റ് ' വിളിക്കാതടൊ ധൈര്യമില്ലേൽ.. ചേരയാ അത്'....

ഏതായാലും വിഡിയോ പിടുത്തക്കാരൻ മകനും അമ്മച്ചിയും സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP