Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യാന്തര സമ്മേളനം ഓൺലൈനിൽ; സംസാരിച്ചു കൊണ്ടിരുന്ന യുഎഇ മന്ത്രിയുടെ അടുത്തേക്ക് ഓടി എത്തിയ മകനും ലോകപ്രശസ്തനായി: അപ്രതീക്ഷിതമായി എത്തിയ ആളെ കണ്ട് പൊട്ടിച്ചിരിച്ച് യുഎൻ സെക്രട്ടറി ജനറൽ: രസകരമായ വീഡിയോ കാണാം

രാജ്യാന്തര സമ്മേളനം ഓൺലൈനിൽ; സംസാരിച്ചു കൊണ്ടിരുന്ന യുഎഇ മന്ത്രിയുടെ അടുത്തേക്ക് ഓടി എത്തിയ മകനും ലോകപ്രശസ്തനായി: അപ്രതീക്ഷിതമായി എത്തിയ ആളെ കണ്ട് പൊട്ടിച്ചിരിച്ച് യുഎൻ സെക്രട്ടറി ജനറൽ: രസകരമായ വീഡിയോ കാണാം

സ്വന്തം ലേഖകൻ

ദുബായ്: ലോക്ഡൗണിനെ തുടർന്ന് അന്താരാഷ്ട്ര പ്രാധാന്യമുള്ള സമ്മേളനങ്ങൾ പോലും ഓൺലൈനായി വീട്ടിലിരുന്നാണ് നടത്തുന്നത്. വീട്ടിലിരുന്ന് നടത്തുന്ന ഗൗരവതരമായ ഇത്തരം ഓൺലൈൻ സമ്മേളനത്തിലേക്ക് ഒരു കുട്ടി ഓടി വന്നാൽ എന്താണ് സംഭവിക്കു. ഗൗരവമായ വിഷയത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്ന യുഎഇ മന്ത്രിയുടെ അടുത്തേക്ക് ഓടി എത്തിയ മകന്റെ വീഡിയോ ആണ് ഇപ്പോൾ സൗഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

രാജ്യാന്തര വെർച്വൽ സമ്മേളനത്തിൽ പങ്കെടുക്കവെ യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമിയുടെ അരികിൽ മകൻ ഹസാ വന്നുനിന്നതാണ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് രസമുള്ള കാഴ്ചയായി മാറിയത്.. യെമന് സഹായം നൽകുന്നതു സംബന്ധമായുള്ള വിഡിയോ കോൺഫറൻസിൽ ലോക നേതാക്കളുമായി മന്ത്രി സംവദിച്ചുകൊണ്ടിരിക്കെയായിരുന്നു മനോഹരമായ ഈ രംഗം. ലോക നേതാക്കൾ ഇത് ആസ്വദിക്കുകയും ചെയ്തു.

മകൻ വന്നുനിന്നപ്പോൾ അവർ പതുക്കെ പറഞ്ഞു: 'അപ്പുറത്ത് പോകൂ'... ഇതുകേട്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്രസ്സിന് ചിരിയടക്കാനായില്ല. ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു പിന്നീട് മന്ത്രിയുടെ പ്രസംഗം. ഈ സംഭവത്തോടെ ലോകപ്രശസ്തനായ ഹസാ വീണ്ടുമൊരിക്കൽക്കൂടി ഉമ്മയുടെ അരികിൽ ഓടിയെത്തുകയും മന്ത്രി റീം മകനെ അകറ്റിക്കൊണ്ടുമിരുന്നു. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.

കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഭവനങ്ങളിലിരുന്നാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങൾ ജോലി ചെയ്യുന്നത്. ഗൗരവകരമായ ഇത്തരം വിഡിയോ കോൺഫറൻസുകൾ നടത്തുന്നതിനിടെ ഇത്തരം രസകരമായ സംഭവങ്ങൾ അരങ്ങേറുന്നുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP