Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

കൈപിടിച്ചു നടക്കുന്നതിനിടയിൽ പൊടുന്നനെ മകനെ കനാലിലേക്ക് തള്ളി വിട്ട് രക്ഷപ്പെടുന്നോ എന്ന് നോക്കി ഓടി രക്ഷപ്പെടുന്ന അമ്മ! മനസാക്ഷിയുള്ള ആരേയും കരയിക്കുന്ന ഒരു കൊലപാതക ശ്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; രണ്ടാം തവണ മരണം ഉറപ്പാക്കിയപ്പോൾ നടത്തിയ അന്വേഷണത്തിൽ അമ്മ കുടുങ്ങിയ കഥയിങ്ങനെ

കൈപിടിച്ചു നടക്കുന്നതിനിടയിൽ പൊടുന്നനെ മകനെ കനാലിലേക്ക് തള്ളി വിട്ട് രക്ഷപ്പെടുന്നോ എന്ന് നോക്കി ഓടി രക്ഷപ്പെടുന്ന അമ്മ! മനസാക്ഷിയുള്ള ആരേയും കരയിക്കുന്ന ഒരു കൊലപാതക ശ്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; രണ്ടാം തവണ മരണം ഉറപ്പാക്കിയപ്പോൾ നടത്തിയ അന്വേഷണത്തിൽ അമ്മ കുടുങ്ങിയ കഥയിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

നുഷ്യർ സംസാരിക്കുകയും വായിക്കുകയും ചെയ്യുന്ന ഭാഷകളിലെ സാഹിത്യസൃഷ്ടികളിലൊക്കെ അമ്മയെന്ന സങ്കൽപത്തെ വാഴ്‌ത്തിപ്പാടിയിട്ടേയുള്ളു. ദൈവത്തിന് എല്ലാരേയും പരിപാലിക്കാൻ ബുദ്ധിമുട്ടായതിനാൽ അമ്മമാരേ സൃഷ്ടിച്ചു എന്നാണ് പറയാറുള്ളത്. എന്നാൽ എല്ലാ അമ്മമാരും ദൈവത്തിന്റെ പ്രതിനിധികളല്ല എന്നതിന് തെളിവ് ഈയടുത്ത കാലത്ത് നമ്മുടെകൊച്ചുകേരളത്തിൽ നിന്നുപോലും ലഭിക്കുകയുണ്ടായി. അതിനെയും വെല്ലുന്ന ക്രൂരതയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ഫ്ളോറിഡയിൽ നിന്നും വരുന്നത്.

ഓട്ടിസം ബാധിച്ച സ്വന്തം മകനെ ഒരമ്മ കനാലിൽ തള്ളിയിടുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സ്വന്തം മകനെ കൊലപ്പെടുത്തുവാനുള്ള അവരുടെ ആദ്യ ശ്രമമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. ഓട്ടിസം ബാധിച്ച അലെജാൻഡ്രോ റിപ്ലൈീന്ന തന്റെ മകനെ 45 കാരിയായ അമ്മ പട്രീഷ്യാ റിപ്ലി കനാലിൽ തള്ളിയിടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

വീഡിയോയിൽ കാണുന്നത് അവരുടെ ആദ്യ ശ്രമമായിരുന്നു. മകനെ കൈപിടിച്ച് നടത്തിക്കൊണ്ടുവന്ന് ആരും അറിയാതെ കനാലിൽ തള്ളിയിട്ട് ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാൽ അതുവഴി വന്ന വഴിപോക്കരിൽ ചിലർ ആ കുട്ടിയെ രക്ഷിച്ചു. കുട്ടി രക്ഷപ്പെടുമെന്ന് മനസ്സിലാക്കി തിരിച്ചുവന്ന അവർ പിന്നീട് കുട്ടിയേയും കൊണ്ട് മിക്കോസുകീ ഗോൾഫ് ക്ലബ്ബിനടുത്തുള്ള കനാലിലേക്ക് പോവുകയായിരുന്നു. അവിടെ വച്ച് ആ അമ്മ തന്റെ മകനെ കനാലിൽ മുക്കി കൊന്നു എന്നാണ് പൊലീസ് കേസ്.

കറുത്തവർഗ്ഗക്കാരായ രണ്ടുപേർ തന്നെ ആക്രമിച്ചെന്നും തന്റെ പണവും ഫോണും ഒപ്പം കൂടെയുണ്ടായിരുന്ന മകനേയും തട്ടിക്കൊണ്ടുപോയെന്നും അവർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരവേയാണ് ഗോൾഫ് കോഴ്സിനടുത്തുള്ള കനാലിൽ നിന്നും കുട്ടിയുടെ മൃതദേഹം ലഭിക്കുന്നത്. തുടർന്ന് അമ്മയെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചതെന്ന് പൊലീസ് പറയുന്നു. ചില സാക്ഷികളെ ചോദ്യം ചെയ്യുകയും ആദ്യ ശ്രമത്തിന്റെ വീഡിയോ കവറേജ് കാണിക്കുകയും ചെയ്തതോടെ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു.

എന്നാൽ തന്റെ ഭാര്യ ഇത് ഒരിക്കലും ചെയ്യില്ല എന്നാണ് കുട്ടിയുടെ പിതാവ് ആൾഡോ റിപ്ലി പറയുന്നത്. മകന്റെ മരണത്തിൽ ദുഃഖം സഹിക്കാതെ വിങ്ങിക്കരഞ്ഞുകൊണ്ടാണ് ആ പിതാവ് മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. കുട്ടിയുടെ സഹോദരനും ഇതുതന്നെയാണ് പറയുന്നത്. അലെജാൻഡ്രോയെ പൊന്നുപോലെ നോക്കിയിരുന്ന അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യില്ല എന്നാണ് സഹോദരനും അഭിപ്രായപ്പെടുന്നത്.

എല്ലാത്തരത്തിലും നല്ല ഒരു അമ്മയായിരുന്നു പട്രീഷ്യ എന്നാണ് എല്ലാവർക്കും പറയുവാനുള്ളത്. അതുകൊണ്ട് തന്നെ അവർക്ക് പറയാനുള്ളത് എന്തെന്നറിയുവാനും ഒരു അവസരം കൊടുക്കണം. അതുവരെ ഈ കേസിനെ മുൻവിധിയോടെ സമീപിക്കരുതെന്ന് പ്രശസ്ത നിയമജ്ഞനായ നെൽസൺ റോഡ്രിഗസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP