Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ലോറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചയാളുടെ കാലിൽ പിടിച്ച വലിച്ച് പുള്ളി പുലി; രണ്ട് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഹൈദരാബാദിൽ ജനങ്ങളെ വിറപ്പിച്ച പുള്ളിപ്പുലിയെ നാടുകടത്തി തെരുവ്‌നായ കൂട്ടം: വീഡിയോ വൈറൽ

ലോറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചയാളുടെ കാലിൽ പിടിച്ച വലിച്ച് പുള്ളി പുലി; രണ്ട് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഹൈദരാബാദിൽ ജനങ്ങളെ വിറപ്പിച്ച പുള്ളിപ്പുലിയെ നാടുകടത്തി തെരുവ്‌നായ കൂട്ടം:  വീഡിയോ വൈറൽ

സ്വന്തം ലേഖകൻ

ഹൈദരബാദ്: പുള്ളിപ്പുലിയുടെ പിടിയിൽനിന്നും രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഒടുവിൽ ജനത്തെ വിറപ്പിച്ച പുള്ളിപ്പുലിയെ തെരുവുനായ കൂട്ടം നാടുകടത്തു കയും ചെയ്തു. ഹൈദരാബാദിൽ നിന്നുള്ള സിനിമാ സ്റ്റൈൽ വീഡിയോ ആരെയും പേടിപ്പെടുത്തുകയും ആകാംക്ഷാഭരിതരാക്കുകയും ചെയ്യുന്നു.

പുള്ളിപ്പുലിയെ കണ്ട് രണ്ടു പേർ ഭയന്നോടുന്നതാണ് വീഡിയോയിൽ ആദ്യം. അതിലൊരാൾ ആദ്യം അടുത്തുണ്ടായിരുന്ന ലോറിയിൽ ഓടിക്കയറി. രണ്ടാമത്തെയാൾ ലോറിയിൽ കയറുമ്പോൾ പുള്ളിപ്പുലി അയാളുടെ കാലിൽ പിടികൂടി. വലിച്ച് താഴെയിടാൻ നോക്കുന്നു.പ്രാണൻ രക്ഷിക്കാനുള്ള പാച്ചിലിൽ അയാൾ ശക്തിയിൽ കാൽ കുടഞ്ഞതോടെ കാലിലുള്ള പുള്ളിപ്പുലിയുടെ പിടി വിടുകയും അയാൾ ലോറിയിൽ കയറുകയും ചെയ്തു.

Stories you may Like

പിന്നെയാണ് അത്രയും നേരം ഹീറോയായി നിന്ന പുള്ളി പുലിയുടെ മുന്നിലേക്ക് മാസ് എൻ്ട്രിയുമായി തെരുവുനായ് കൂട്ടം എത്തുന്നത്. നായക്കൂട്ടത്തെ കണ്ട് പരുങ്ങുന്ന പുലി പിന്നീട് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. രക്ഷപെടാനായി മതിൽചാടിക്കടക്കാൻ പുലി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പുലി ലോറിക്കടിയിലേക്ക് നടന്ന് മറയുന്നതാണ് പിന്നീട് ദൃശ്യത്തിൽ. ശ്വാസം നിലച്ചു പോകുന്ന രംഗങ്ങളാണ് ഈ വീഡിയോയിലുള്ളത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP