Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബോധപൂർവ്വം ആംബുലൻസിന്റെ വഴി തടഞ്ഞ് കുട്ടി ഡ്രൈവർ; പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് വാഹനം ഓടിപ്പിച്ച കാർ ഉടയമക്കെതിരെ കേസെടുത്ത് പൊലീസ്: വീഡിയോ കാണാം

ബോധപൂർവ്വം ആംബുലൻസിന്റെ വഴി തടഞ്ഞ് കുട്ടി ഡ്രൈവർ; പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് വാഹനം ഓടിപ്പിച്ച കാർ ഉടയമക്കെതിരെ കേസെടുത്ത് പൊലീസ്: വീഡിയോ കാണാം

സ്വന്തം ലേഖകൻ

ആംബുലൻസിന് വഴിയൊരുക്കാനുള്‌ല ഉത്തരവാദിത്തം ഓരോ പൗരനുമുണ്ട്. എന്നാൽ മനപ്പൂർവ്വം ആംബുലൻസിന്റെ വഴി തടഞ്ഞാലോ? അത് ക്രിമിനൽ കുറ്റമാണ്. ആംബുലൻസിന് വഴിയൊരുക്കാതെ കാറുമായി പാഞ്ഞ ഒരു കുട്ടി ഡ്രൈവറുടെ വീഡിയോ യൂട്യൂബിൽ വൈറലായിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് വാഹനം ഓടിപ്പിച്ച കാർ ഉടയമക്കെതിരെ പൊലീസ് കേസെടുത്തു.

ചെറു എസ്‌യുവിയുമായാണ് കുട്ടി ആംബുലൻസിന് വട്ടം വെയ്ക്കുന്നത്. ഇടയ്ക്ക് ആ വാഹനത്തെ മറികടക്കാൻ ആംബുലൻസ് ശ്രമിക്കുന്നുണ്ടെങ്കിലും എസ്യുവി ഓടിക്കുന്ന കുട്ടി ഡ്രൈവർ അതിന് അനുവദിക്കുന്നില്ല. വിഡിയോ വൈറലായതിനെ തുടർന്ന് വാഹനത്തിന്റെ ഉടമയക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് ഗോവൻ പൊലീസ്. ആംബുലൻസിന് മാർഗ തടസം സൃഷ്ടിച്ചതിനും പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനമോടിക്കാൻ നൽകിയതിനുമാണ് വാഹന ഉടമയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP