Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

വീടിന് മുകളിൽ കിടന്ന വലയിൽ കുരുങ്ങി കുട്ടി കുരങ്ങ്; രക്ഷപ്പെട്ടോടിയ കുഞ്ഞിനെ കെട്ടിപിടിച്ച് സന്തോഷം പങ്കുവെച്ച ശേഷം എടുത്തു കൊണ്ടോടി അമ്മ കുരങ്ങ്: വീഡിയോ കാണാം

വീടിന് മുകളിൽ കിടന്ന വലയിൽ കുരുങ്ങി കുട്ടി കുരങ്ങ്; രക്ഷപ്പെട്ടോടിയ കുഞ്ഞിനെ കെട്ടിപിടിച്ച് സന്തോഷം പങ്കുവെച്ച ശേഷം എടുത്തു കൊണ്ടോടി അമ്മ കുരങ്ങ്: വീഡിയോ കാണാം

സ്വന്തം ലേഖകൻ

ഒഡീഷ: അമ്മയും കുഞ്ഞും തമ്മിലുള്ള മനോഹരമായ ബന്ധത്തിന്റെ ആഴം എത്രമാത്രമെന്ന് കാണിച്ചു തരികയാണ് രണ്ട് കുരങ്ങുകൾ. ഒഡീഷയിൽ ചിത്രീകരിച്ച വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ഒഡിഷയിലെ ജഗത്സിങ് പൂരിലാണ് സംഭവം. ഒരു കുട്ടി കുരങ്ങ് ഒരു വീടിന് മുകളിലെ ടിവി ആന്റിനയിൽ കിടന്ന വലയിൽ കുരുങ്ങി. കുട്ടി കുരങ്ങന്റെ നിലവിളി കേട്ട വീട്ടുകാർ കത്തി ഉപയോഗിച്ച് വല മുറിച്ച് കുരങ്ങിനെ രക്ഷിക്കുകയും ചെയ്തു. ഇതോടെ കുരങ്ങ് ഓടി രക്ഷപ്പെട്ടു.

എന്നാൽ തന്റെ വലയിൽ കുരുങ്ങിയത് കണ്ട അമ്മ കുരങ്ങ് കുഞ്ഞ് രക്ഷപ്പെട്ടു വരുന്നതും കാത്ത് അടുത്തുള്ള തെങ്ങിലിരിപ്പുണ്ടായിരുന്നു. തന്റെ കുഞ്ഞ് രക്ഷപ്പെട്ടു എന്ന് കണ്ട ഉടൻ അമ്മ കുരങ്ങ് മരത്തിൽ നിന്നും ചാടി ഇറങ്ങി തന്റെ കുഞ്ഞിനെ കെട്ടി പിടിക്കുകയും ഇരുവരും കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു. ശക്തി സന്തോഷ് റേ എന്നയാളാണ് ഈ വീഡിയോ ചിത്രീകരിച്ചത്. മനസ്സിന് കുളിർമയേകുന്ന നിമിഷങ്ങളാണ് ഇത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP