Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്രിസ്ത്യാനിയായ ഷാജൻ സ്‌കറിയ എന്തുകൊണ്ട് ഹിന്ദുവിന് വേണ്ടി മുറവിളി കൂട്ടുന്നു? എന്തുകൊണ്ട് ഹിന്ദുവിന് വേണ്ടി സംസാരിക്കുന്നു? ഹിന്ദുവിന് വേണ്ടി നിലകൊള്ളുന്നതിന് കാരണം സംഘിയായതുകൊണ്ടല്ല..നേരേ മറിച്ച് ഹിന്ദുവിശ്വാസത്തെ അംഗീകരിക്കുന്നതുകൊണ്ടാണ്; അതുരാഷ്ട്രീയമല്ല ആത്മീയതയാണ്: വീഡിയോ കാണാം

ക്രിസ്ത്യാനിയായ ഷാജൻ സ്‌കറിയ എന്തുകൊണ്ട് ഹിന്ദുവിന് വേണ്ടി മുറവിളി കൂട്ടുന്നു? എന്തുകൊണ്ട് ഹിന്ദുവിന് വേണ്ടി സംസാരിക്കുന്നു? ഹിന്ദുവിന് വേണ്ടി നിലകൊള്ളുന്നതിന് കാരണം സംഘിയായതുകൊണ്ടല്ല..നേരേ മറിച്ച് ഹിന്ദുവിശ്വാസത്തെ അംഗീകരിക്കുന്നതുകൊണ്ടാണ്; അതുരാഷ്ട്രീയമല്ല ആത്മീയതയാണ്: വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ക്രിസ്ത്യാനിയായ ഷാജൻ സ്‌കറിയ എന്തുകൊണ്ട് ഹിന്ദുപക്ഷത്ത് നിൽക്കുന്നുവെന്ന് പലരും ചോദിക്കാറുണ്ട്. അത് തുറന്നുപറയുന്നതിൽ ഒരുമടിയുമില്ല, ഹിന്ദുപക്ഷത്തുതന്നെയാണ്. പക്ഷേ അതിനെ പലരും സംഘിപക്ഷം എന്ന വ്യാഖ്യാനിക്കുമ്പോൾ മാത്രമേ ശണ്ഠ കൂടാറുള്ളു. സംഘിപക്ഷത്തല്ല, ഹിന്ദുപക്ഷത്താണ് എന്ന കാര്യം വ്യക്തമാക്കട്ടെ. ഇത് എന്തുകൊണ്ടാണ് എന്നുപലരും ചോദിക്കാറുണ്ട്. പ്രത്യേകിച്ചും ശബരിമല വിഷയത്തിൽ സ്വീകരിച്ച ഉറച്ച നിലപാട്. ലോക്‌സഭാതിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ശബരിമലയുമായി ബന്ധപ്പെടുത്തി ഹിന്ദുവിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയ പിണറായി വിജയനെ പരിഹസിച്ചുകൊണ്ട് ചില വീഡിയോകൾ ഇറക്കിയപ്പോൾ, ഈ ചോദ്യം ഉയർന്നു വരുന്നു..ചിലർ നിഗമനത്തിൽ എത്തുന്നു സംഘിയാണെന്ന്. ആദ്യമേ തന്നെ പറയട്ടെ..ഞാനൊരു സംഘിയല്ല. സംഘപരിവാർ ആശയങ്ങളുമായി എനിക്കൊരു യോജിപ്പുമില്ല. സമൂഹത്തിന്റെ ഇടതുപക്ഷം ചേർന്നുനിൽക്കണം, സ്ത്രീകൾ, ദുർബലർ, ദളിതർ അങ്ങനെ പാർശ്വവത്കരിക്കപ്പെട്ടവർക്കൊപ്പം നിൽക്കണം, പരിസ്ഥിതി സംരക്ഷിക്കപ്പെടണം, ഇതൊക്കെയാണ് എന്റെ രാഷ്ട്രീയം.

എന്റെ ഏറ്റവും വലിയ രാഷ്ട്രീയവും, മതവും ഫ്രീ സ്പീച്ചാണ്. അതായത് ഇന്ത്യൻ ഭരണഘടനയുടെ 19 (1)എ ഞാൻ ആരാധിക്കുന്നു, ആദരിക്കുന്നു, സ്‌നേഹിക്കുന്നു. അത് സ്വജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു. ഞാൻ പറയുന്നത് ചിലപ്പോൾ വിഡ്ഢിത്തമാവാം. പക്ഷേ ആ വിഡ്ഢിത്തം പറയാനുള്ള അവകാശവും എനിക്കുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഏതുതരത്തിലുള്ള ആശയങ്ങളും സംരക്ഷിക്കപ്പെടാൻ ഞാൻ ഉറച്ച നിലപാട് സ്വീകരിക്കുന്നത്. അത് പലപ്പോഴും സംഘിയായി വ്യാഖ്യാനിക്കപ്പെടുന്നത്. ഒരുകാര്യം കൂടി വ്യക്തമാക്കേണ്ടതുണ്ട്. ഞാനൊരു ഉറച്ച ക്രൈസ്തവ വിശ്വാസിയാണ്. കൃത്യമായി എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുകയും കുർബാന അർപ്പിക്കുകയും, മക്കളെ സൺഡേ സ്‌കൂളിൽ വിടുകയും, വൈകുന്നേരം കുടുംബ പ്രാർത്ഥന നടത്തുകയും ചെയ്യുന്ന ക്രിസ്ത്യാനി. പള്ളിക്ക് കൊടുക്കാനുള്ളതൊക്കെ തർക്കമില്ലാതെ കൊടുക്കാറുണ്ട്. പള്ളി സംഘടനകളിലോ, വിശ്വാസി സംഘടനകളിലോ അംഗമല്ലെന്ന് മാത്രം. എന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ..മറ്റു മതങ്ങളെ ആദരിക്കുക, ആവശ്യമെങ്കിൽ, അവരോടൊപ്പം ചേരുക എന്നത്. ഏറ്റവും വലിയ പ്രമാണമായി യേശുക്രിസ്തു പഠിപ്പിച്ചത് സ്‌നേഹിക്കുക എന്നതാണ്. സ്‌നേഹമില്ലെങ്കിൽ, ഞാൻ മുഴങ്ങുന്ന ചേങ്ങിലയാണെന്ന് പൗലോ ശ്ലീഹ ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഒരുകരണത്തടിക്കുന്നവന് മറുകരണം കാട്ടിക്കൊടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. യേശുക്രിസ്തു ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നതും സ്‌നേഹത്തെ കുറിച്ച് തന്നെ.

സ്‌നേഹമാണ് ബൈബിൾ, സ്‌നേഹമാണ് ഈശ്വരൻ, സ്‌നേഹമാണ് ദൈവം എന്നുവിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ എന്റെ അയൽക്കാരെ സ്‌നേഹിക്കണം, മറ്റുമതക്കാരെ സ്‌നേഹിക്കണം.അപ്പോൾ ഉയരാവുന്ന ചോദ്യം, ഏകദൈവ വിശ്വാസമല്ലേ, ക്രിസ്തുവിന്റേത്...നിങ്ങൾക്കെങ്ങനെ മറ്റുമതങ്ങളെ ആദരിക്കാൻ കഴിയും എന്ന്. അതെ. ഏകദൈവ വിശ്വാസമാണ്. ഞാൻ ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ചുപോയതുകൊണ്ട് ക്രിസ്തുവിലൂടെ ദൈവത്തെ കാണുന്നു. എന്റെ സഹോദരർ ഹിന്ദുമതത്തിലാണെങ്കിൽ അവരിലൂടെ ഞാൻ ദൈവത്തെ കാണുന്നു. ഇസ്ലാമിക വിശ്വാസികൾ ഇസ്ലാമിലൂടെ ദൈവത്തെ കാണുന്നു. ഹിന്ദുദൈവ സങ്കൽപ്പം വേറൊന്നാണ്. ബഹുബിംബ ആരാധനയിലധിഷ്ഠിതവും സുന്ദരവും ജനാധിപത്യപരവുമാണ് ഹിന്ദുമതം. എന്നാൽ, ബിംബങ്ങൾ പലതുണ്ടെങ്കിലും അവരും ഏകദൈവത്തിലാണ് വിശ്വസിക്കുന്നത്. ഞാൻ ക്ഷേത്രത്തിൽ പോയി കണ്ണടച്ച് തൊഴുമ്പോഴും, എന്റെ മനസ്സിൽ രൂപമില്ലാത്ത ഏകദൈവമാണ്. ഞാൻ സത്യം പറയാം..ക്ഷേത്രങ്ങളിൽ പോവാറുണ്ട്. ദീപാരാധന തൊഴാറുണ്ട്. അങ്ങനെ ദീപാരാധനയ്ക്ക് ഭഗവാന്റെ മുന്നിൽ കണ്ണടച്ച് നിൽക്കുമ്പോൾ, എന്റെ മനസ്സിൽ രൂപമില്ല, ഒരുദൈവമേയുള്ളു. അതുതന്നെ വിശുദ്ധകുർബാന അർപ്പിക്കുമ്പോഴും എനിക്് ലഭിക്കുന്നു. അതുകൊണ്ടാണ് എനിക്ക് ഹിന്ദുവിശ്വാസത്തെ അംഗീകരിക്കാൻ കഴിയുന്നത്.

ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് ഏറ്റവും സുന്ദരമായ മതം ഹിന്ദുമതമാണെന്നാണ്. അതിന് ഒരുപാട് സ്വാതന്ത്ര്യങ്ങളുണ്ട്. ആ ദൈവ സങ്കൽപ്പത്തിൽ ഒരുപാട് മനുഷ്യത്വമുണ്ട്. പക്ഷേ ക്രിസ്ത്യാനിയായി ജനിച്ചതിൽ എനിക്ക് നിരാശയുമില്ല. ക്രൈസ്തവ പാരമ്പര്യം പിന്തുടരുന്നയാളാണ്. എന്നാൽ, അതിന്റെ പേരിൽ മറ്റൊരു മതത്തെയും എനിക്ക് തള്ളിപ്പറയാൻ കഴിയില്ല. ശബരിമലയിൽ ഞാൻ സ്വീകരിച്ച നിലപാട് ഹിന്ദു എന്ത് ആചാരങ്ങളിൽ വിശ്വസിക്കുന്നുവോ, ആ ആചാരങ്ങൾ സംരക്ഷിക്കുവാനുള്ള അവകാശം ഹിന്ദുവിനും വിശ്വാസിക്കും ഉണ്ട് എന്നതാണ്. വിശ്വാസികൾ ഭൂരിപക്ഷം പേരും അത് ദുരാചാരമാണെന്ന് പറഞ്ഞാൽ അത് ഹിന്ദുസമൂഹം ചർച്ച ചെയ്യട്ടെ. ദുരാചാരം മാറ്റട്ടെ. അല്ലാതെ വിശ്വാസം ലവലേശം ഇല്ലാത്തവർ ദുരാചാരം എന്ന പേരിൽ ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാൻ ശ്രമിച്ചാൽ, ഞാൻ അതിനെ കാണുന്നത് ക്രൈസ്തവ വിശ്വാസിയും ഇസ്ലാം മത വിശ്വാസിയും അവൻ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ആചാരങ്ങൾ, ആ വിശ്വാസത്തെ വെല്ലുവിളിക്കുന്നവർ ലംഘിക്കുന്നതിന് തുല്യമായ ഒന്നുപോലെയാണ്.

പൂർണരൂപത്തിന് വീഡിയോ കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP