Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈറ്റ് അണയ്ക്കാതെ ഓഫീസിൽ റൊമാൻസ്; അടുത്ത ബാറിലെ സന്ദർശകർ കാഴ്ചക്കാരായി; സോഷ്യൽ നെറ്റ് വർക്കിൽ വൈറലായി പടർന്ന വീഡിയോ

ലൈറ്റ് അണയ്ക്കാതെ ഓഫീസിൽ റൊമാൻസ്; അടുത്ത ബാറിലെ സന്ദർശകർ കാഴ്ചക്കാരായി; സോഷ്യൽ നെറ്റ് വർക്കിൽ വൈറലായി പടർന്ന വീഡിയോ

ഫീസിൽ വരുന്നത് ജോലി ചെയ്യാനാണ്. അല്ലാതെ മറ്റ് നേരമ്പോക്കുകൾക്ക് ഓഫീസ് വേദിയാക്കരുത്. തങ്ങളിരുവരും മാത്രമെ ഓഫീലുള്ളൂ എന്ന ധൈര്യത്തിൽ ഓഫീസിൽ വച്ച് എന്ത് ചെയ്താലും ആരുമറിയില്ലെന്നത് ഇക്കാലത്ത് വെറുമൊരു തെറ്റിദ്ധാരണ മാത്രമാണ്. നിങ്ങളുടെ ലീലാവിലാസങ്ങൾ ലോകം മുഴുവൻ അറിയാൻ ഇക്കാലത്ത് അധികസമയമൊന്നും വേണ്ട. തൂണിലും തുരുമ്പിലും നിങ്ങളുടെ ഓരോ ചലനങ്ങളും പകർത്താൻ ക്യാമറകൾ കണ്ണും കാതും തുറന്നിരിക്കുകയാണ്.

ക്രിസ്റ്റ് ചർച്ചിലെ ഇൻഷുറൻസ് സ്ഥാപനമായ മാർഷ് ലിമിറ്റഡിലെ ജീവനക്കാരിക്കും ഓഫീസർക്കും അക്കിടി പറ്റിയത് ഈ വിധമാണ്. ഓഫീസിൽ വച്ച് ഇവർ കാട്ടിക്കൂട്ടിയ റൊമാൻസും അതിന്റെ ഭാഗമായുണ്ടായ ചൂടൻരംഗങ്ങളും ഇപ്പോൾ സോഷ്യൽമീഡിയകളിൽ വൈറലായി പടരുകയാണ്. ഓഫീസിലെ നിറവെളിച്ചത്തിൽ ഇവരുടെ ക്രീഡകൾ അടുത്ത ബാറിലെ സന്ദർശകകർ മദ്യത്തിനൊപ്പം നുണഞ്ഞാസ്വദിക്കുന്നത് ഇരുവരും അറിഞ്ഞില്ലെന്നതാണ് രസകരമായ വസ്തുത. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം അരങ്ങേറിയത്.

ഇതിൽ പങ്കാളിയായ പുരുഷൻ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനും വിവാഹിതനുമാണ്. വിവാഹം നിശ്ചയിച്ച 20കാരിയാണ് ഇതിലെ കാമുകിയായ സ്ത്രീ. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് കമ്പനി പറയുന്നത്. ഇതോടെ സ്ത്രീ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. സമീപത്തെ കാൾട്ടൺബാറിലെ സന്ദർശകരാണ് ഇവരുടെ ലീലാവിലാസങ്ങൾ കണ്ടുപിടിച്ചത്. അവരത് ക്യാമറയിൽ പകർത്തുകയും റെഡിറ്റ്, ഫേസ്‌ബുക്ക്, ട്വിറ്റർ എന്നിവയിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. അരമണിക്കൂർ നേരം ഇവരുടെ കലാപരിപാടികൾ അരങ്ങേറിയിരുന്നുവെന്നാണ് ഒരു സാക്ഷി പറയുന്നത്. ഇത് കണ്ട് ബാറിലുള്ള ഭുരിഭാഗം പേരും ത്രില്ലടിച്ചുവെന്നാണ് മറ്റൊരാൾ പറഞ്ഞത്. ബാറിലെ മങ്ങിയ വെളിച്ചം കാരണം ബാറിലുള്ളവരെ ഈ ജോഡികൾ കണ്ടതുമില്ല.

സാധാരണ സല്ലാപത്തിലൂടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. തുടർന്ന് അവർ പരസ്പരം ചുംബിക്കുകയായിരുന്നു. തുടർന്ന് തൊടലും പിടിക്കലുമൊക്കെ കഴിഞ്ഞ് അവർ മുറിയുടെ പുറക് വശത്തേക്ക് പോവുകയായിരുന്നുവെന്ന് കാഴ്ചക്കാർ പറയുന്നു. ഇതെല്ലാം ബാറിലെ അമ്പതോളം പേർ കണ്ടുനിൽക്കുന്നുണ്ടായിരുന്നു.

ഓഫീസ് രംഗത്തിന് ചൂടുപിടിച്ച് തുടങ്ങിയപ്പോൾ ബാറിൽ നടന്നിരുന്ന ബാൻഡ് നിർത്തുകയും എ്ല്ലാവരുടെയും ശ്രദ്ധ ഈ ചൂടൻ രംഗത്തിലേക്ക് തിരിയുകയും ചെയ്തിരുന്നു. എന്നാൽ ഇവർ മുറിക്ക് പുറകിലേക്ക് മറഞ്ഞതോടെ സംഗീതജ്ഞന്മാർ കിങ്‌സ് ഓഫ് ലിയോണിന്റെ പാട്ടായ സെക്‌സ് ഓൺ ഫയർ തുടരുകയുമുണ്ടായി. അപ്പോൾ ഓഫീസ് മുറിയിലും അത് ലൈവായി നടക്കുന്നുണ്ടായിരുന്നിരിക്കണം. കാഴ്ചക്ക് തടസ്സമുണ്ടാകാതിരിക്കാൻ തൽക്കാലം ബാൻഡ് പാട്ട് നിർത്തി വയ്ക്കുകയായിരുന്നു. അടുത്ത ഗാനം സെക്‌സ് ഓൺ ഫയർ വേണമെന്ന് കാഴ്ചക്കാർ പ്രത്യേകം ആവശ്യപ്പെടുകയായിരുന്നുവത്രെ...!!.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP