Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊടും മഞ്ഞിൽ പൂർണ നഗ്നയായി കുഞ്ഞിനെയും എടുത്ത് ആ യുവതി പള്ളിക്കു ചുറ്റും വലം വച്ചത് എന്തിന്? റഷ്യയിൽ നിന്നും ഒരു വൈറലായ വീഡിയോ

കൊടും മഞ്ഞിൽ പൂർണ നഗ്നയായി കുഞ്ഞിനെയും എടുത്ത് ആ യുവതി പള്ളിക്കു ചുറ്റും വലം വച്ചത് എന്തിന്? റഷ്യയിൽ നിന്നും ഒരു വൈറലായ വീഡിയോ

സൈബീരിയയിലെ കൊടും തണുപ്പിനെ വക വയ്ക്കാതെ പൂർണ നഗ്നയായി ഒരു യുവതി ചർച്ചിലെത്തുന്ന വീഡിയോ വൈറലായിരിക്കുന്നു. തുടരെ തുടരെ കുനിഞ്ഞ് തൊഴുതാണ് യുവതി ചർച്ചിലേക്ക് പ്രവേശിക്കുന്നത്. കാലിൽ ചെരിപ്പ് പോലും ധരിക്കാതെയാണ് മഞ്ഞിലൂടെ നടന്ന് യുവതി ചർച്ചിലെത്തിയത്. തലയിൽ ഒരു ടർബൻ ഉണ്ടെന്നതൊഴിച്ചാൽ മറ്റ് വസ്ത്രങ്ങളൊന്നും ധരിച്ചിട്ടില്ല. കൊടും തണുപ്പിനെ പ്രതിരോധിക്കാന് മറ്റെല്ലാവരും ജാക്കറ്റും കോട്ടും രോമത്തൊപ്പിയും ധരിച്ച് നടക്കുമ്പോഴാണ് ഈ യുവതി നഗ്നയായി എത്തുന്നത്. കയ്യിലൊരു കരയുന്ന കുട്ടിയെയും ഇടയ്ക്ക് കാണുന്നുണ്ട്. ചർച്ചിലെത്തിയപ്പോൾ മറ്റെല്ലാവരും എന്താണിങ്ങനെ എന്ന ആശ്ചര്യത്തിൽ അന്തം വിട്ടു.

തന്റെ ശരീരത്തിലെ സാത്താൻ ബാധ ഒഴിപ്പിക്കാനാണ് ഇതെന്ന് യുവതി അവരോടായി വിശദീകരിച്ചു. ഇതെല്ലാം കണ്ടു നിൽക്കുകയായിരുന്ന ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയതാണീ വീഡിയോ. പശ്ചിമ സൈബീരിയയിലെ നിഷ്‌മെവർതോവ്‌സ്‌ക് നഗരത്തിലാണ് സംഭവം നടന്നതെന്ന് ദി മോസ്‌കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യുവതിയുടെ പക്കലുണ്ടായിരുന്ന കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. മൈനസ് 12 ഡിഗ്രി തണുപ്പിൽ നഗ്നയായി നടന്നാൽ ബാധ എങ്ങനെയാണ് ഒഴിഞ്ഞു പോകുക എന്ന ചോദ്യം അപ്പോഴും ഉത്തരമില്ലാതെ ബാക്കിയാകുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP