Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202208Monday

വല്ല..വല്ല കാര്യവുമുണ്ടായിരുന്നോ? മരച്ചുവട്ടിൽ കിടന്ന മുള്ളൻപന്നിയെ വെറുതെ തോണ്ടി; പിന്നീട് കുരങ്ങന് സംഭവിച്ചത്; ചിരി പടർത്തുന്ന വൈറൽ വിഡിയോ കാണാം

വല്ല..വല്ല കാര്യവുമുണ്ടായിരുന്നോ? മരച്ചുവട്ടിൽ കിടന്ന മുള്ളൻപന്നിയെ വെറുതെ തോണ്ടി; പിന്നീട് കുരങ്ങന് സംഭവിച്ചത്; ചിരി പടർത്തുന്ന വൈറൽ വിഡിയോ കാണാം

സ്വന്തം ലേഖകൻ

വന്യമൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. മൃഗശാലയിലെ മകാക്ക് വിഭാഗത്തിൽപ്പെട്ട കുരങ്ങനും മുള്ളൻപന്നിയുമാണ് ദൃശ്യത്തിലുള്ളത്.

പൊതുവ കുരങ്ങന്മാർ വികൃതികളാണ്. കൗതുകം തോന്നിയാൽ എന്തു സാധനവും അടുത്തുചെന്നു സൂക്ഷ്മമായി നിരീക്ഷിക്കുന്ന സ്വഭാവം ഇവയ്ക്കുണ്ട്. കുരങ്ങന്റെ ഈ കൗതുകമാണ് അബദ്ധത്തിൽ കലാശിച്ചത്.

 

 

മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു മുള്ളൻ പന്നിയുടെ സമീപത്തേക്കാണ് കുരങ്ങനെത്തിയത്. അൽപം അകലെയിരുന്ന് നിരീക്ഷിച്ച കുരങ്ങൻ മുള്ളൻപന്നിയെ കൈനീട്ടി തൊടാൻ ശ്രമിച്ചതാണ് വിനയായത്. കുരങ്ങൻ ആക്രമിക്കാനെത്തിയെന്നു കരുതിയ മുള്ളൻപന്നി കനത്ത പ്രത്യാക്രമണമാണ് നടത്തിയത്. വിടാതെ പിന്തുടർന്ന മുള്ളൻപന്നിയുടെ അരികിൽ നിന്ന് തലനാരിഴയ്ക്കാണ് കുരങ്ങൻ രക്ഷപ്പെട്ടത്.

ചെറിയ ചെടിയുടെ ശിഖരത്തിൽ കയറിയാണ് ആക്രമണത്തിൽ നിന്നും കുരങ്ങൻ രക്ഷപ്പെട്ടത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP