Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒടുവിൽ ജിമിക്കിത്താളത്തിൽ ലാലേട്ടനും; ബിബിസി വരെ ഏറ്റെടുത്ത ഗാനത്തിന് മോഹൻലാൽ വേർഷനുമെത്തി; ജിമിക്കികമ്മലിൽ ചുവടുവെച്ചവരോടൊപ്പം മോഹൻലാൽ നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നു

ഒടുവിൽ ജിമിക്കിത്താളത്തിൽ ലാലേട്ടനും; ബിബിസി വരെ ഏറ്റെടുത്ത ഗാനത്തിന് മോഹൻലാൽ വേർഷനുമെത്തി; ജിമിക്കികമ്മലിൽ ചുവടുവെച്ചവരോടൊപ്പം മോഹൻലാൽ നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നു

വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ എന്റമ്മേടെ ജിമിക്കി കമ്മൽ എന്ന പാട്ട് കേരളത്തിന് അകത്തും പുറത്തും തരംഗമായി മാറിക്കഴിഞ്ഞിരുന്നു. എവിടെ തിരിഞ്ഞാലും ജിമിക്കി ഡാൻസ് മാത്രമെ കാണാനുള്ളത്. ഇപ്പോഴിതാ ആ ചിത്രത്തിലെ നായകനും മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലും ജിമിക്കി കമ്മലിനൊത്ത് നൃത്തം വച്ചിരിക്കുന്നു. സിനിമയിൽ ഈ ഗാനരംഗത്തിന്റെ അവസാനം സൈക്കിൾ ചവിട്ടി വരുന്ന ലാലേട്ടനെ മാത്രമാണ് കാണിക്കുന്നത്. എന്നാൽ ഈ നൃത്തത്തോടെ മോഹൻലാൽ ആ കുറവും പരിഹരിച്ചിരിക്കുകയാണ്.

ലാൽജോസ് മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മൽ എന്ന ഗാനം ലോകമെമ്പാടുമുള്ളവർ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. ഗാനത്തിന് ചുവടുവെയ്ക്കാത്തവരായും ചുരുക്കം പേരെയുണ്ടാകൂ. ഗാനത്തിന്റെ ഈണം അങ്ങ് ബിബിസി വരെ ഏറ്റെടുത്തതും നാം കണ്ടു. ജിമിക്കി കമ്മലിന് പലരും ചുവട് വെച്ച് കണ്ടിട്ടുണ്ടെങ്കിലും മലയാളികളുടെ പ്രിയ താരം മോഹൻലാൽ മാത്രം അതിന് എത്തിയിരുന്നില്ല.

എന്നാൽ ഒടുവിൽ മോഹൻലാലും ജിമ്മിക്കി കമ്മലിനായി നൃത്തം ചെയ്തിരിക്കുകയാണ്. സിനിമയിൽ ഗാനത്തിന് ചുവടുവെച്ച പല താരങ്ങളും മോഹൻലാലിനോടൊപ്പം നൃത്തം ചെയ്യുന്നുണ്ട്. കൊച്ചിയിൽ നടന്ന പരിപാടിയിലാണ് മോഹൻലാൽ യുവതി- യുവാക്കൾക്കൊപ്പം നൃത്തം ചെയ്തത്. മലയാളത്തിലെ പ്രമുഖ താരങ്ങളും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. പാട്ട് വിജയമാക്കി തീർത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ഗാനരംഗം അവസാനിക്കുന്നത്.

കഴിഞ്ഞ ദിവസം ജിമിക്കി കമ്മൽ ഗാനത്തോടൊപ്പം ചുവടുവെച്ച് മോഹൻലാലിന്റെ മകൻ പ്രണവ് പ്രേക്ഷക ശ്രദ്ധ പറ്റിയിരുന്നു. ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽവച്ചാണ് പ്രണവിന്റെ പ്രകടനം. പ്രണവിനെ നായകനാക്കി ജിത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ചാണ് എന്റമ്മേടെ ജിമിക്ക കമ്മൽ എന്ന ഗാനത്തിന്റെ വരികൾക്കൊപ്പം താരപുത്രനും സഹതാരങ്ങളും നൃത്തംവച്ചത്.

വീഡിയോ കാണാം

ചുരുങ്ങിയ ദിവസത്തിനുള്ളിൽ ലോകമൊന്നടങ്കം പാടിയ ജിമ്മിക്കി കമ്മലിന് ഷാൻ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. വിനീത് ശ്രീനിവാസനും രജ്ഞിത്ത് ഉണ്ണിയുമാണ് ശബ്ദം നൽകിയിരിക്കുന്നത്.

പ്രൊഫസ്രർ മൈക്കിൾ ഇടിക്കുളയെന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തിയത്. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്നാ രേഷ്മ രാജനാണ് ചിത്ത്രതിലെ നായിക. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP