Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യക്കും മക്കൾക്കുമൊപ്പം പത്തോളം വളർത്തുമൃഗങ്ങളും; ഇതിലിനിയും ആള് വരാനുണ്ടെന്ന് മോഹൻലാൽ; തനിക്കും കുടുംബത്തിനുമൊപ്പം വളർത്തുമൃഗങ്ങളുമുള്ള ക്യാരിക്കേച്ചർ വരച്ച സുരേഷ് ബാബുവിന് നന്ദി പറഞ്ഞ് ചിത്രം പങ്കുവെച്ച് താരം; 'മോഹൻലാൽ' ഒരു ആവാസ വ്യൂഹം വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

ഭാര്യക്കും മക്കൾക്കുമൊപ്പം പത്തോളം വളർത്തുമൃഗങ്ങളും; ഇതിലിനിയും ആള് വരാനുണ്ടെന്ന് മോഹൻലാൽ; തനിക്കും കുടുംബത്തിനുമൊപ്പം വളർത്തുമൃഗങ്ങളുമുള്ള ക്യാരിക്കേച്ചർ വരച്ച സുരേഷ് ബാബുവിന് നന്ദി പറഞ്ഞ് ചിത്രം പങ്കുവെച്ച് താരം; 'മോഹൻലാൽ' ഒരു ആവാസ വ്യൂഹം വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമൂഹമാധ്യാമങ്ങളിലൂടെസൂപ്പർ താരം മോഹൻലാൽ പങ്കുവെച്ച ക്യാരിക്കേച്ചർ വൈറലാവുന്നു.മോഹൻലാലും ഓമന മൃഗങ്ങളും ഒന്നിച്ചുള്ള ക്യാരിക്കേച്ചറാണ് ശ്രദ്ധയാകർഷിക്കുന്നത്.ക്യാരിക്കേച്ചർ മനോഹരമായ ഒരു ഡോക്യുമെന്ററിയുടെ രൂപത്തിലാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.മോഹൻലാൽ തന്നെയാണ് ക്യാരിക്കേച്ചറടങ്ങിയ വീഡിയോ പുറത്തുവിട്ടത്.

ഭാര്യക്കും മക്കൾക്കും പുറമേ പത്തോളം വളർത്തു മൃഗങ്ങളാണ് നടനൊപ്പം ക്യാരിക്കേച്ചറിൽ ഇടംപിടിച്ചിരിക്കുന്നത്.പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് ബാബുവാണ് ക്യാരിക്കേച്ചർ വരച്ചിരിക്കുന്നത്.ക്യാരിക്കേച്ചർ വരച്ചതിന് സുരേഷ് ബാബുവിന് നന്ദി പറഞ്ഞുകൊണ്ടാണ് മോഹൻലാലിന്റെ വീഡിയോ ആരംഭിക്കുന്നത്.'സുരേഷ് ബാബുവിന് ഒരുപാട് നന്ദി.എനിക്ക് വേണ്ടി നൂറൊന്നുമല്ല,അതിൽ കൂടുതൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഇത് സുരേഷ് ബാബു വരച്ച പുതിയ ചിത്രമാണ്. എന്റെ കുടുംബവും വളർത്ത് മൃഗങ്ങളും.ഇതിൽ ഒരാൾ വരാനുണ്ട് എന്നും മോഹൻലാൽ പറയുന്നു'

ചിത്രത്തിൽ ഇടംപിടിക്കാത്ത് പൂച്ചയെ കുറിച്ചാണ് മോഹൻലാൽ പറയുന്നത്.അത് സുരേഷ് ബാബു വരച്ചുതരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടൻ പറയുന്നു.മോഹൻലാലിന്റെ ആമുഘത്തിന് ശേഷം സുരേഷ് ബാബുവിന്റെ ശബ്ദത്തിലാണ് ഡോക്യുമെന്ററി പുരോഗമിക്കുന്നത്.സഹ ജീവികളോടുള്ള മോഹൻലാലിന്റെ കരുതൽ സുരേഷ് ബാബു പരാമർശിക്കുന്നു.ഒടുവിൽ മനോഹരമായ ക്യാരിക്കേച്ചർ വരച്ചുപൂർത്തിയാക്കുകയും ചെയ്യുന്നത്. ജനത മോഷൻ പിക്ചർ ആണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. 'മോഹൻലാൽ' ഒരു ആവാസ വ്യൂഹം എന്ന ഡോക്യുമെന്ററിയുടെ ആശയം സുരേഷ് ബാബുവിന്റേതാണ്.

നിലവിൽ ജീത്തു ജോസഫ് ചിത്രമായ റാമിലാണ് മോഹൻലാൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജീത്തു ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും.ദൃശ്യത്തിനും ട്വൽത്ത് മാനിനും ശേഷം ജീത്തുവും ലാലും ഒന്നിക്കുന്ന ചിത്രമായ റാം ഏറെ പ്രതീക്ഷയോടയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.റാമിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നുവന്ന പ്രഖ്യാപനവും അടുത്തിടെ നടന്നിരുന്നു.സിനിമയുടെ പ്രമേയമോ പേരോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ ഇതുസംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്. 'ചെമ്പോത്ത് സൈമൺ' എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുക എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP