Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാലേട്ടൻ മീശപിരിച്ചാൽ ഗംഭീരമാകുമെന്ന് അവതാരക; എന്നാപ്പിന്നെ, മോനേ നീ പിരിയെന്റെ മീശയെന്ന് നിവിൻ പോളിയോടു ലാൽ; ഒട്ടും മടിക്കാത്തെ ആ കർമം നിർവഹിച്ചു നിവിനും; വീഡിയോ കാണാം

ലാലേട്ടൻ മീശപിരിച്ചാൽ ഗംഭീരമാകുമെന്ന് അവതാരക; എന്നാപ്പിന്നെ, മോനേ നീ പിരിയെന്റെ മീശയെന്ന് നിവിൻ പോളിയോടു ലാൽ; ഒട്ടും മടിക്കാത്തെ ആ കർമം നിർവഹിച്ചു നിവിനും; വീഡിയോ കാണാം

കൊച്ചി: തന്റെ മീശ പിരിക്കാനുള്ള നിവിൻ പോളിയുടെ ആശ കയ്യോടെ തീർത്തുകൊടുത്ത് മോഹൻലാൽ. ഹിറ്റ് ചിത്രമായ 'ഒപ്പ'ത്തിന്റെ നൂറ്റിയൊന്നാം ദിനാഘോഷത്തിനിടെ കൊച്ചിയിൽ വച്ചായിരുന്നു സംഭവം. മോഹൻലാൽ എന്ത് ചെയ്താലും കാണാൻ ഭംഗിയുണ്ടാവുമെന്നും മീശ പിരിച്ചാൽ ഗംഭീരമാകുമെന്നുമൊക്കെ പരിപാടിയുടെ അവതാരക അഭിപ്രായപ്പെട്ടു.

ഇതിനു പിന്നാലെ മോഹൻലാൽ മീശപിരിക്കാനുള്ള ആവശ്യം ഉയർന്നു. ഉടനെ അദ്ദേഹം നിവിൻ പോളിക്കു നേർക്കു തിരിഞ്ഞ് 'മോനേ നീ പിരിച്ചോ' എന്ന് പറയുകയായിരുന്നു. താരരാജാവിന്റെ മീശ പിരിക്കാനുള്ള അവസരം ലഭിച്ച നിവിനും ഒട്ടും സമയം പാഴാക്കാതെ ആ കർമം നിർവഹിച്ചു. പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ, അൽഫോൻസ് പുത്രൻ, അജു വർഗീസ് തുടങ്ങിയവരും ചടങ്ങിൽ ഒപ്പമുണ്ടായിരുന്നു. ആഘോഷവേദിയിൽ നിവിൻപോളി മോഹൻലാലിന്റെ മീശ പിരിക്കുന്ന ചിത്രവും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പ്രിയദർശൻ -മോഹൻലാൽ കൂട്ടുകെട്ടിൽ ഏറെക്കാലത്തിനുശേഷം മലയാളിക്കു ലഭിച്ച മികച്ച ചിത്രമായിരുന്നു ഒപ്പം. കരിയറിൽ ആദ്യമായി ഒരു മുഴുനീള അന്ധകഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതിനൊപ്പം ബോക്സ്ഓഫീസിലും വിജയമായി ഒപ്പം. കഴിഞ്ഞവർഷത്തെ വിജയചിത്രങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനങ്ങളിൽത്തന്നെയുണ്ട് ചിത്രം. സിനിമയുടെ നൂറ്റിയൊന്നാം ദിനാഘോഷം വ്യാഴാഴ്ച വൈകിട്ട് എറണാകുളം ഗോകുലം പാർക് ഹോട്ടലിലായിരുന്നു. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP