Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

സുചിത്രയ്ക്കും പ്രണവിനും ഒപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; ഒപ്പം ബന്ധുക്കളും അടുത്ത സുഹൃത്ത് പ്രിയദർശനും: ലാലേട്ടന്റെ അറുപതാം പിറന്നാൾ കേക്ക് കട്ടിങ് വീഡിയോയും വൈറലോട് വൈറൽ

സുചിത്രയ്ക്കും പ്രണവിനും ഒപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; ഒപ്പം ബന്ധുക്കളും അടുത്ത സുഹൃത്ത് പ്രിയദർശനും: ലാലേട്ടന്റെ അറുപതാം പിറന്നാൾ കേക്ക് കട്ടിങ് വീഡിയോയും വൈറലോട് വൈറൽ

സ്വന്തം ലേഖകൻ

ഇന്നലെ കേരളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ അറുപതാം പിറന്നാൾ മലയാളക്കര ഒന്നാകെ ആഘോഷിച്ചു. ലോക്ഡൗൺ ആതിനാൽ വീട്ടിൽ ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ലാലേട്ടന്റെ ഷഷ്ഠിപൂർത്തി ആഘോഷം. ലാൽ കേക്ക് മുറിച്ചപ്പോൾ സുചിത്രയും പ്രണവും ബന്ധുക്കളും പിറന്നാൾ ഗീതം പാടി ഒപ്പം കൂടി. ഉറ്റ സുഹൃത്തും സംവിധായകനുമായ പ്രിയദർശനും ലാലേട്ടന്റെ പിറന്നാൾ ആഘോഷിക്കാൻ എത്തി.

Stories you may Like

അടുത്ത സുഹൃത്തുക്കൾ വീഡിയോ കോൾ വഴി കേക്ക് മുറിക്കൽ പാർട്ടിയിൽ പങ്കുകൊണ്ടു. കേക്കുമുറിക്കുന്നതിന്റെ വീഡിയോ ഇപ്പോൽ വൈറലാവുകയാണ്. അറുപതാം ജന്മദിനത്തോടൊപ്പം 2020ൽ അഭിനയജീവിതത്തിന്റെ നാല്പതു വർഷവും മോഹൻലാൽ പൂർത്തിയാക്കി. 1980ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് മഹാനടന്റെ സിനിമാപ്രവേശം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP