Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ ചന്തികഴുകൽ തന്നെയല്ലേ നികേഷേ പിണറായിക്ക് വേണ്ടി താങ്കളും ചെയ്തുകൊണ്ടിരിക്കുന്നത്? താൻ ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവർ ചെയ്തു കഴിയുമ്പോൾ തനിക്ക് നാണം എങ്കിലും തോന്നരുത്; കേരളത്തിലെ ഒരു പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിൽ ഇറങ്ങിയ ആളുടെ പേരൊന്ന് പറഞ്ഞേ? ഇന്ത്യയിലെ ദേശീയ ചാനലുകൾ നരേന്ദ്ര മോദിയുടെ ചന്തി കഴുകികൊണ്ടിരിക്കുകയാണ് എന്ന് വികാര വിക്ഷുബ്ധനായി പറഞ്ഞ നികേഷ് കുമാറിനെ ചാനലിൽ ചോദ്യംചെയ്ത് ശ്വാസം മുട്ടിച്ച് ടിജി മോഹൻദാസ്

ആ ചന്തികഴുകൽ തന്നെയല്ലേ നികേഷേ പിണറായിക്ക് വേണ്ടി താങ്കളും ചെയ്തുകൊണ്ടിരിക്കുന്നത്? താൻ ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവർ ചെയ്തു കഴിയുമ്പോൾ തനിക്ക് നാണം എങ്കിലും തോന്നരുത്; കേരളത്തിലെ ഒരു പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിൽ ഇറങ്ങിയ ആളുടെ പേരൊന്ന് പറഞ്ഞേ? ഇന്ത്യയിലെ ദേശീയ ചാനലുകൾ നരേന്ദ്ര മോദിയുടെ ചന്തി കഴുകികൊണ്ടിരിക്കുകയാണ് എന്ന് വികാര വിക്ഷുബ്ധനായി പറഞ്ഞ നികേഷ് കുമാറിനെ ചാനലിൽ ചോദ്യംചെയ്ത് ശ്വാസം മുട്ടിച്ച് ടിജി മോഹൻദാസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റിപ്പോർട്ടർ ടിവിയിലെ ചർച്ചയാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാ വിഷയം. ദേശീയ മാധ്യമങ്ങളെ ബിജെപിക്ക് വേണ്ടി ചന്തികഴുകുന്നവർ എന്ന് റിപ്പോർട്ടർ ടിവി ഉടമയും അവതാരകനുമായ നികേഷ് കുമാർ പറഞ്ഞിടത്തായിരുന്നു തർക്കങ്ങളുടെ തുടക്കം. ഇതിനെ ബിജെപിയുടെ ചർച്ചാമുഖമായ ടിജി മോഹൻദാസ് കടന്നാക്രമിച്ചു. സിപിഎമ്മിന് വേണ്ടി ചന്തികഴുകുകയല്ലേ താങ്കൾ ചെയ്യുന്നതെന്ന ചോദ്യവും ഉയർത്തി. കേരളത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിലേക്ക് ഇറങ്ങിയ വ്യക്തി ആരാണ്? എന്ന ചോദ്യത്തിനോട് നികേഷിനോട് ഉത്തരവും തേടി. ഇതോടെ നികേഷ് വെട്ടിലായി. ഈ ചർച്ച സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാക്കുകയാണ് സംഘപരിവാറുകാർ.

ചന്തികഴുകുക എന്ന നിലയിലാണ് ഇന്ത്യയിലെ ടെലിവിഷൻ മാധ്യമങ്ങളും പത്ര മാധ്യമങ്ങളും കോർപ്പറേറ്റ് മാധ്യമങ്ങളും ചെയ്യുന്നതെന്നായിരുന്നു റിപ്പോർട്ടർ ചാനലിൽ ചർച്ചയ്ക്കിടെ നികേഷ് പറഞ്ഞത്. ഇതോടെ ടിജി മോഹൻദാസ് പ്രകോപിതനായി. അത് തന്നെയല്ലേ ഇടത് സർക്കാരിന് വേണ്ടി നികേഷും ചെയ്യുന്നത്. ആ പറഞ്ഞ പ്രവർത്തി. അത് ചെയ്ത് എംഎൽഎയായി മത്സരിച്ച വ്യക്തി ഇത് പറയുന്നത് അപഹാസ്യമാണ്. ഇത് നാണക്കേടാണ്. ഈ കാർഡ് പുറത്തിറക്കണമെന്ന് കരുതിയതല്ല. മിനിമം ഒരു നാണം വേണ്ട. നികേഷ് ചെയ്യുന്ന കാര്യം മറ്റുള്ളവർ ചെയ്യുമ്പോൾ ഒരു നാണം വേണം എന്നായിരുന്നു ടിജി പറഞ്ഞത്.

 

ഇതോടെ താൻ മത്സരിച്ചെന്നും എന്നാൽ സിപിഎമ്മിന് വേണ്ടി ഒന്നും ചെയ്തില്ലെന്നും നികേഷ് പറഞ്ഞു. അപ്പോഴും ടിജി വിട്ടുകൊടുത്തില്ല. നിങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വെള്ളം കോരിയില്ലേ... എന്നായി ചോദ്യം. ഇല്ലെന്നും മോദിയെ ദേശീയ മാധ്യമങ്ങൾ അനാവശ്യമായി ഉയർത്തിക്കാട്ടുന്നുവെന്നും നികേഷ് തിരിച്ചടിച്ചു. ഒരു ഉദാഹരണം പറയൂ.. എന്നായി ടിജിയുടെ ചോദ്യം. എത്രയോ ഉദാഹരണമുണ്ടെന്നായി ടിജിക്ക് നികേഷിന്റെ മറുപടി. ഇതിനിടെ കേരളത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിലേക്ക് ഇറങ്ങിയ വ്യക്തി ആരാണ്? എന്ന ചോദ്യവുമായി ടിജി എത്തി. ഇതോടെ നികേഷ് ചെറുതായൊന്നു പകച്ചു. നമുക്ക് ഒരു ധാരണയിൽ പോകാം. ചർച്ചയെ താഴേ നിലയിലേക്ക് കൊണ്ടു വരരുത്. ഒരു ഒത്തുതീർപ്പും വേണ്ടെന്നായിരുന്നു നികേഷിന്റെ മറുപടി.

ശബരിമലയിൽ പലപ്പോഴും യുവതി പ്രവേശനത്തിന് അനുകൂല നിലപാടാണ് ടിജി എടുത്തിരുന്നത്. ഇത് പരിവാറുകാരെ ടിജിയിൽ നിന്നും അകറ്റിയിരുന്നു. എന്നാൽ റിപ്പോർട്ടറിലെ കേരളത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിലേക്ക് ഇറങ്ങിയ വ്യക്തി ആരാണ്?എന്ന ചോദ്യത്തോടെ വീണ്ടും പരിവാറുകാർ ഏറ്റെടുക്കുകയാണ് ടിജി മോഹൻദാസിനെ. നികേഷിനെ ടിജി വെള്ളം കുടിപ്പിച്ചുവെന്നാണ് അവരുടെ നിലപാട്. എന്നാൽ ചർച്ചയ്‌ക്കൊടുവിൽ ധാരണയിൽ പോകാമെന്ന് ടിജി സമ്മതിച്ചത് കീഴടങ്ങലാണെന്ന് നികേഷിന്റെ അനുകൂലികളും പറയുന്നു. മോദിയെ ഉയർത്തിക്കാട്ടുന്ന ദേശീയ മാധ്യമങ്ങളെ നികേഷ് കടന്നാക്രമിച്ചതും അവർക്ക് പിടിച്ചിട്ടുണ്ട്. ഇതോടെ ഈ വീഡിയോ എല്ലാ അർത്ഥത്തിലും ചർച്ചയാവുകയാണ്.

നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിന്റെ മാതൃകയുമായാണ് ഏഷ്യാനെറ്റിൽ നിന്ന് ഇന്ത്യാവിഷനുമായി നികേഷ് കുമാർ എത്തുന്നത്. ലൈവ് റിപ്പോർട്ടിംഗിലൂടെ പുതിയ ആവേശമായി. അതിന് ശേഷം റിപ്പോർട്ടർ ടിവി തുടങ്ങി. ഇതിനിടെയിലാണ് സിപിഎം സ്ഥാനാർത്ഥിയായി അഴിക്കോട് മത്സരിക്കുന്നത്. കിണറ്റിൽ ഇറങ്ങി വെള്ളം കോരി പോലും വോട്ട് പിടിച്ചു. എന്നാൽ നേരിയ മാർജിനിൽ തോറ്റു. ഈ മത്സരമാണ് കേരളത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിലേക്ക് ഇറങ്ങിയ വ്യക്തി ആരാണ്? എന്ന ചോദ്യവുമായി ടിജി ചർച്ചയ്ക്കിടെ താരമായത്. ഇതിലൂടെ നികേഷിന്റെ രാഷ്ട്രീയം ചർച്ചയാക്കുകയാണ് ടിജി ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP