Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നരേന്ദ്ര മോദി സുക്കർബർഗിനെ പിടിച്ചുമാറ്റിയത് ക്യാമറയോടുള്ള ഭ്രമം കൊണ്ടല്ല; 'സൈഡ് പ്ലീസ്' എന്ന് ഫോട്ടോഗ്രാഫർ പറഞ്ഞതു കൊണ്ട്: പ്രധാനമന്ത്രിക്കെതിരായ കുപ്രചാരണം പൊളിക്കുന്ന വീഡിയോ കാണാം...

നരേന്ദ്ര മോദി സുക്കർബർഗിനെ പിടിച്ചുമാറ്റിയത് ക്യാമറയോടുള്ള ഭ്രമം കൊണ്ടല്ല; 'സൈഡ് പ്ലീസ്' എന്ന് ഫോട്ടോഗ്രാഫർ പറഞ്ഞതു കൊണ്ട്: പ്രധാനമന്ത്രിക്കെതിരായ കുപ്രചാരണം പൊളിക്കുന്ന വീഡിയോ കാണാം...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോക്കമ്പത്തെ പരിഹസിച്ച് കഴിഞ്ഞ ദിവസം ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, ഈ പ്രചാരണത്തെ പൊളിക്കുന്ന വീഡിയോ പുറത്തുവന്നു.

നരേന്ദ്ര മോദി മാർക്ക് സുക്കർബർഗിനെ പിടിച്ചുമാറ്റിയത് ക്യാമറയോടുള്ള ഭ്രമം കൊണ്ടല്ല. മറിച്ച് 'സൈഡ് പ്ലീസ്' എന്ന് ഫോട്ടോഗ്രാഫർ പറഞ്ഞതു കൊണ്ടാണെന്നു വ്യക്തമാക്കുകയാണ് ഈ വീഡിയോ.

ഒപ്പമുണ്ടായിരുന്ന ഫേസ്‌ബുക്ക് മേധാവി മാർക്ക് സക്കർബർഗ് വീഡിയോ എടുക്കുന്നതിനു തടസമായി മുന്നിൽ വന്നപ്പോൾ മോദി പിടിച്ചുമാറ്റി എന്ന തരത്തിൽ കഴിഞ്ഞ ദിവസം വീഡിയോ പ്രചരിച്ചിരുന്നു. ചാനലുകളും നവമാദ്ധ്യമങ്ങളും മോദിയുടെ ക്യാമറക്കമ്പത്തെ കണക്കറ്റു പരിഹസിച്ച് രംഗത്തെത്തുകയും ചെയ്തു.

ഒരുകാലത്ത് മോദിയുടെ സെൽഫി പ്രേമം ദേശിയ രാഷ്ട്രീയത്തിൽപോലും ചർച്ചാ വിഷയമായിരുന്നു. ഇതിനു പിന്നാലെയാണു ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്കുപോയ മോദി തന്റെ ചിത്രം പകർത്താൻ ശ്രമിച്ച ക്യാമറാമാന്റെ മുമ്പിൽ പ്രകടനം നടത്തി എന്ന തരത്തിൽ വീഡിയോ പ്രചരിച്ചത്.

ഫേസ്‌ബുക്ക് ടൗൺ ഹാളിൽ ഫേസ്‌ബുക്ക് സ്ഥാപകൻ സുക്കർബർഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംഭവം. സുക്കർബർഗുമായി വേദിയിൽ സംസാരിച്ചുകൊണ്ടുനിൽക്കുമ്പോഴാണ് ഫേസ്‌ബുക്ക് കോഓപ്പറേറ്റിങ് ഓഫീസർ ഷേർലി സാൻഡ്‌ബെർഗിന്റെ രംഗപ്രവേശം.
മോദിക്കുള്ള ഒരു സമ്മാനപ്പൊതിയുമായാണ് ഷേർലി എത്തിയത്. ഇതോടെ മൂവരും ഒരുമിച്ചുള്ള ചിത്രം പകർത്താൻ ഒരു ക്യാമറാമാൻ ശ്രമമാരംഭിച്ചു.

എന്നാൽ ഇതിനിടയിൽ മോദിക്കും ക്യാമറാമാനും ഇടയിൽ തടസമായി സുക്കർബർഗ് നിലയുറപ്പിച്ചു. സുക്കർബർഗിന് നിന്നിടത്തുനിന്നും മാറാൻ തയ്യാറാകാത്തതിനെ തുടർന്നു മോദി ഒടുവിൽ അദ്ദേഹത്തിന്റെ കൈക്കുപിടിച്ച് വലിച്ചുമാറ്റുകയാണ് ചെയ്തത്.

ദൃശ്യങ്ങൾ തത്സമയം പകർത്തിക്കൊണ്ടിരുന്ന ക്യാമറയിൽ മോദിയുടെ ഈ പെരുമാറ്റം കൃത്യമായി കുടുങ്ങി. മോദിയുടെ അപ്രതീക്ഷിത നീക്കത്തിൽ സ്ഥാനം മാറിപ്പോയ തന്റെ കോട്ടും ടൈയും നേരെയാക്കി സുക്കർബർഗ് വീണ്ടും ചർച്ചതുടർന്നു. എന്നാൽ ഒന്നും സംഭവിക്കാത്തമട്ടിൽ ഷേർലിയുമായുള്ള തന്റെ സംസാരം മോദി തുടരുകയാണ് ചെയ്തത്. മോദിയുടെ ഫോട്ടോ പ്രേമത്തിന്റെ പുതിയ ദൃശ്യങ്ങളിപ്പോൾ യുട്യൂബിൽ വൈറലായിരിക്കുകയാണ്. ഇതോടെയാണ് വിശദീകരണവുമായി മാദ്ധ്യമങ്ങൾ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP