Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവൻ മതിയേ.. കാമൂകിയെയൊക്കെ പിന്നെ നോക്കിക്കോളാം..; മോഷ്ടാക്കൾ വളഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന കാമുകിയെ തനിച്ചാക്കി ഓടി രക്ഷപ്പെട്ട് യുവാവ്; രക്ഷപ്പെടാൻ മോഷ്ടാക്കൾക്ക് സ്വന്തം ഫോൺ നൽകി യുവതിയും; വൈറലായി മെക്‌സിൻ നഗരത്തിലെ കാഴ്‌ച്ച; വീഡിയോ കാണാം

ജീവൻ മതിയേ.. കാമൂകിയെയൊക്കെ പിന്നെ നോക്കിക്കോളാം..;  മോഷ്ടാക്കൾ വളഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന കാമുകിയെ തനിച്ചാക്കി ഓടി രക്ഷപ്പെട്ട് യുവാവ്;  രക്ഷപ്പെടാൻ മോഷ്ടാക്കൾക്ക് സ്വന്തം ഫോൺ നൽകി യുവതിയും; വൈറലായി മെക്‌സിൻ നഗരത്തിലെ കാഴ്‌ച്ച; വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

എകാറ്റെപ്പക്ക്: ജീവന് ആപത്തെന്നു കണ്ടാൽ ചിലർ സ്വന്തം കാമുകിയെത്തന്നെ ഉപേക്ഷിച്ചെന്നുവരും..അത്തിരത്തിലൊരു സംഭവത്തിനാണ് മെക്‌സിക്കോയിലെ എകാറ്റെപ്പക്‌സ് നഗരം സാക്ഷിയായത്.മോഷ്ടാക്കളെ പേടിച്ച് കാമുകിയെ തനിച്ചാക്കി ഓടി രക്ഷപ്പെട്ട യുവാവിന്റെ വിഡിയോ ഇപ്പോൾ വൈറലാവുകയാണ്.നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലായത്.

തെരുവിലൂടെ കൈകോർത്തു പിടിച്ച് കാമുകീകാമുകന്മാർ നടന്നു വരുമ്പോഴാണ് മോഷ്ടാക്കൾ അടുത്ത് എത്തിയത്. ഇതിൽ പിന്നിലിരിക്കുന്ന മോഷ്ടാവ് ബൈക്കിൽനിന്നും ഇറങ്ങുന്നത് ശ്രദ്ധിച്ച യുവാവ് ഉടനെ കാമുകിയുടെ കൈവിട്ട് ഓടി രക്ഷപ്പെട്ടു. യുവാവ് രക്ഷപ്പെട്ടതു കണ്ട മോഷ്ടാവ് യുവതിയെ തടഞ്ഞു നിർത്തി ഫോൺ കൈകലാക്കി. ഇത് എതിർക്കാതെ യുവതി നടന്നകലുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വിഡിയോ വൈറലായതിനു പിന്നാലെ യുവാവിനെതിരെ വിമർശനം ഉയർന്നു. ഇത്തരമൊരു ഘട്ടത്തിൽ കാമുകിയെ തനിച്ചാക്കി ഓടിപ്പോയത് ശരിയായില്ല എന്നാണ് വിമർശകർ പറയുന്നത്. എന്നാൽ യുവാവിന്റെ പ്രവൃത്തിയെ അനുകൂലിക്കുന്നവരും ഉണ്ട്. തെരുവിലൂടെ പോകുന്നവർ മോഷണത്തിന് ഇരയാകുന്നത് മെക്‌സിക്കോയിയുടെ ചിലഭാഗങ്ങളിൽ സർവസാധാരണമാണ്.

പ്രതിരോധിക്കാനുള്ള ശ്രമം പലപ്പോഴും വെടിവെയ്‌പ്പിലോ കത്തിക്കുത്തിലോ അവസാനിക്കുന്നതും പതിവാണ്. അതിനാൽ ഓടി രക്ഷപ്പെട്ടത് ഉചിതമായെന്നാണ് യുവാവിനെ അനുകൂലിക്കുന്നവർ പറയുന്നത്. അപകടസാധ്യത മുന്നിൽ കാണുമ്പോൾ രക്ഷപ്പെടുക എന്നത് സ്വാഭാവികമാണ്. അതിൽ തെറ്റു പറയാനാകില്ല.

എന്നാൽ യുവതിയാകട്ടെ മറ്റൊരു രീതിയിലാണ് സാഹചര്യം നേരിട്ടത്. പ്രതിരോധിക്കാൻ ശ്രമിച്ച് രണ്ടു പേരും ജീവൻ അപകടത്തിലാക്കിയില്ല എന്നതാണ് ഇവിടെ പ്രധാനമെന്ന് ചിലർ അഭിപ്രായപ്പെടുന്നു.എന്തായാലും വിഡിയോ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിൽ മെക്‌സിക്കോയിലെ സർക്കാരുകളും പൊലീസും പരാജയമാണെന്ന ആരോപണം ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP