Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത് ..അയ്യപ്പനെ ഓർത്താണ് പറഞ്ഞത്.. ഈ അമ്മയോട് ക്ഷമിക്കണം'; ഈഴവ സമുദായത്തിൽ ഉള്ളവരെ അപമാനിക്കാനുള്ള ശ്രമം ആയിരുന്നില്ല; ഈഴവ സമുദായത്തിലുള്ളവർ ഈ അമ്മയോട് ക്ഷമിക്കണം; 'ആ ചോ****മോന്റെ മോന്തയടിച്ചു പറിക്കണമെന്ന് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിൽ ഖേദവുമായി മണിയമ്മ

ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത് ..അയ്യപ്പനെ ഓർത്താണ് പറഞ്ഞത്.. ഈ അമ്മയോട് ക്ഷമിക്കണം'; ഈഴവ സമുദായത്തിൽ ഉള്ളവരെ അപമാനിക്കാനുള്ള ശ്രമം ആയിരുന്നില്ല; ഈഴവ സമുദായത്തിലുള്ളവർ  ഈ അമ്മയോട് ക്ഷമിക്കണം; 'ആ ചോ****മോന്റെ മോന്തയടിച്ചു പറിക്കണമെന്ന് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിൽ ഖേദവുമായി മണിയമ്മ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചോവനെന്ന് ജാതി അധിഷേപം നടത്തിയതിലും അസഭ്യം പറഞ്ഞതിലും മാപ്പ് അപേക്ഷയുമായി ചെറുകോൽ സ്വദേശിനി മണിയമ്മ. ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ളവർ പ്രയോഗത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. അയ്യപ്പനെ ഓർത്താണ് പറഞ്ഞത്. ഈ അമ്മയോട് ക്ഷമിക്കണമെന്ന് മണിയമ്മ വീഡിയോയിൽ ആവശ്യപ്പെടുന്നു. ഈഴവ സമുദായത്തിൽ ഉള്ളവരെ അപമാനിക്കാനുള്ള ശ്രമം ആയിരുന്നില്ല. ഈഴവ സമുദായത്തിലുള്ളവർ ഈ അമ്മയോട് ക്ഷമിക്കണം.

യുവതികളെ ശബരിമലയിൽ കയറാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിൽ നടത്തിയ സമരത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ പ്രയോഗവുമായി ചെറുകോൽ സ്വദേശിനി എത്തിയത്. 'ആ ചോ കൂതിമോന്റെ മോന്തയടിച്ചു പറിക്കണം' എന്നതടക്കമുള്ള നിരവധി അധിക്ഷേപങ്ങളാണ് ഇവർ നടത്തിയത്. പിണറായി വിജയൻ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ്. തെക്കൻ മേഖലയിൽ ഇഴവരെ ചോകോൻ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേർത്താണ് മുഖ്യമന്ത്രിയെ ഇവർ അസഭ്യം പറഞ്ഞത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എസ്എൻഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ എന്നയാൾ നൽകിയ പരാതിയിൽ ആറന്മുള പൊലീസാണ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP