Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് 121 സെലിബ്രിറ്റികൾ! സഫീർ കവലയൂർ സംവിധാനം ചെയ്ത മെഗാ വിഷസ് ടു മെഗാ സ്റ്റാർ വീഡിയോയുമായി മമ്മൂട്ടി ടൈംസ്

മമ്മൂക്കയുടെ പിറന്നാൾ  ദിനത്തിൽ ആശംസകൾ നേർന്ന് 121 സെലിബ്രിറ്റികൾ! സഫീർ കവലയൂർ സംവിധാനം ചെയ്ത മെഗാ വിഷസ് ടു മെഗാ സ്റ്റാർ വീഡിയോയുമായി മമ്മൂട്ടി ടൈംസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാള സിനിമയുടെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 69 വയസ് പൂർത്തിയാകുകയാണ്. സിനിമാ ലോകത്ത് തലപ്പൊക്കമുള്ള താരങ്കെിലും സിനിമാ ലോകത്ത് ഇന്നും യുവകോമളനാണ് മമ്മൂട്ടി. അടുത്തകാലത്ത് മമ്മൂട്ടിയുടെ ജിം ചിത്രങ്ങൾ പോലും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മലയാള സിനിമയുടെ നിത്യഹരിത യൗവ്വനമായ മമ്മൂട്ടിക്ക് മലയാളക്കര മുഴുവൻ ആശംസകൾ നേരുമ്പോൾ വ്യത്യസ്തമായ ആശംസാ വീഡിയോയുമായി എത്തിയിരിക്കയാണ് അദ്ദേഹത്തിന്റെ ആരോധകർ.

മമ്മൂട്ടിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് നൂറിൽപരം സെലബ്രിറ്റികൾ ആശംസ നേരുന്ന വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. 121 സെലബ്രിറ്റികൾ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേരുന്നു. സഫീർ കവലയൂർ സംവിധാനം നിർവഹിച്ച മെഗാ വിഷസ് ടു മെഗാ സ്റ്റാർ എന്ന വീഡിയോ പ്രോഗ്രാം മമ്മൂട്ടി ടൈംസും, പ്രോക്‌സിമം എന്റർടൈന്മെന്റ് ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP