Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എയർപോർട്ട് മുതൽ ഐസൊലേഷൻ വാർഡ് വരെ; കൊറോണയുടെ പേരിൽലഭിച്ച വിഐപി ട്രീറ്റ്‌മെന്റിന്റെ വീഡിയോ പങ്കുവെച്ച് വ്‌ളോഗർ

എയർപോർട്ട് മുതൽ ഐസൊലേഷൻ വാർഡ് വരെ; കൊറോണയുടെ പേരിൽലഭിച്ച വിഐപി ട്രീറ്റ്‌മെന്റിന്റെ വീഡിയോ പങ്കുവെച്ച് വ്‌ളോഗർ

സ്വന്തം ലേഖകൻ

കൊറോണ ബാധിത രാജ്യത്ത് പോയി തിരിച്ചെത്തിയ വ്‌ളോഗറുടെ വീഡിയോ വിശേഷങ്ങൾ ശ്രദ്ധേയമാകുന്നു. എയർപോർട്ടു മുതൽ ഐസൊലേഷൻ വാർഡ് വരെ ലഭിച്ച വിഐപി ട്രീറ്റ്‌മെന്റിന്റെ വിവരങ്ങളാണ് ഇയാൾ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. രാജ്യാന്തര യാത്രക്കിടെ തിരിച്ചെത്തിയ 'മല്ലു ട്രാവലർ' എന്ന വ്ളോഗറുടെ അനുഭവമാണ് വൈറലായിരിക്കുന്നത്.

അസർ ബൈജാനിൽ നിന്നും ദുബായ് വഴി കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഷാക്കിർ സുബ്ഹാന് ലഭിച്ചത് വി.ഐ.പി ട്രീറ്റ്മെന്റാണ്. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ പ്രധാനമന്ത്രിക്ക് കിട്ടുന്നതുപോലൊരു വി.ഐ.പി ട്രീറ്റ്മെന്റ്. എയർപോർട്ടു മുതൽ ഐസൊലേഷൻ വാർഡിലെ ദിവസങ്ങൾ വരെയുള്ള ദൃശ്യാനുഭവമാണ് ഈ വ്ളോഗ്.

വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ കാത്തിരുന്ന ആരോഗ്യപ്രവർത്തകർ ഏതൊക്കെ രാജ്യങ്ങളിൽ പോയെന്ന് ചോദിച്ചു. മൊത്തം നാല് രാജ്യങ്ങൾ. കൊറോണ ബാധിത മേഖലയിൽ നിന്നു വന്നയാളായതുകൊണ്ട് അപ്പോൾ മുതൽ പ്രത്യേക പരിഗണന, ചെക്കപ്പുണ്ട്, ഐസൊലേഷൻ വാർഡിലേക്ക് മാറ്റുമെന്ന അറിയിപ്പ്. എല്ലാം സന്തോഷത്തോടെ, വളരെ പോസിറ്റീവായി നേരിട്ട ഷാക്കിർ പ്രത്യേക ആംബുലൻസിൽ കണ്ണൂർ ജനറൽ ആശുപത്രിയിൽ തയ്യാറാക്കിയ ഐസൊലേഷൻ വാർഡിലേക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP