Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202329Wednesday

ശകുന്തള - ദുഷ്യന്തൻ പ്രണയകഥയുമായി സാമന്ത: 'ശാകുന്തള'ത്തിലെ പാട്ടെത്തി

ശകുന്തള - ദുഷ്യന്തൻ പ്രണയകഥയുമായി സാമന്ത: 'ശാകുന്തള'ത്തിലെ പാട്ടെത്തി

സ്വന്തം ലേഖകൻ

സാമന്ത ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം 'ശാകുന്തള'ത്തിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. ശകുന്തളയുടെ കഥപറയുന്ന ഗാനം ആലപിച്ചിരിക്കുന്നത് രമ്യ ബെഹറ ആണ്. മണി ശർമ്മ സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ചൈതന്യ പ്രസാദ് ആണ്. ചിത്രം ഫെബ്രുവരി 17ന് തിയറ്ററുകളിൽ എത്തും...

മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ 'ദുഷ്യന്തനാ'യി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖർ ആണ്. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന 'ശാകുന്തളം' ത്രീഡിയിൽ ആണ് റിലീസ് ചെയ്യുക. 'ശകുന്തള'യുടെ വീക്ഷണകോണിൽ നിന്നുള്ളതായിരിക്കും ചിത്രം.

അല്ലു അർഹ, സച്ചിൻ ഖേഡേക്കർ, കബീർ ബേദി, ഡോ. എം മോഹൻ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ ടീം വർക്‌സിന്റെ ബാനറിൽ നീലിമ ഗുണ നിർമ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ്. വിജയ് നായകനായി എത്തിയ വാരിസിന്റെ നിർമ്മാതാവാണ് ദിൽ രാജു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP