Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക്‌ഡൗൺ അപാരതയല്ല - ഇത് ലോക്ക്‌ഡൗൺ 'അപരത'! ഞെട്ടിക്കുന്ന ക്രിയേറ്റിവിറ്റിയുമായി ഇതാ ഒരു വൈറൽ വീഡിയോ!

ലോക്ക്‌ഡൗൺ അപാരതയല്ല - ഇത് ലോക്ക്‌ഡൗൺ 'അപരത'! ഞെട്ടിക്കുന്ന ക്രിയേറ്റിവിറ്റിയുമായി ഇതാ ഒരു വൈറൽ വീഡിയോ!

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊറോണക്കാലത്തെ ലോക്ക്ഡൗൺ സമയത്ത് കുടുബത്തിന്റെയും കൂട്ടുകാരുടെയുമൊക്കെ കൂടെ ചെലവഴിക്കാൻ കഴിയുന്നവർക്ക് സമയം കൊല്ലാൻ പല ഓപ്ഷൻസും ഉണ്ടാവാം. പക്ഷേ വിവിധ കാരണങ്ങളാൽ പല സ്ഥലങ്ങളിലായി കുടുങ്ങി ഒറ്റയ്ക്കായി പോയവർക്ക് ആകെപ്പാടെ രണ്ടേ രണ്ട് ഓപ്ഷൻസേ ഉള്ളൂ. ഒന്നെങ്കിൽ വട്ടായി മരിക്കുക. അല്ലെങ്കിൽ കട്ടയ്ക്കു ക്രിയേറ്റീവ് ആകുക! ഇതിൽ രണ്ടാമത്തെ ഓപ്ഷൻ തെരഞ്ഞെടുത്ത കവിപ്രസാദ് ഗോപിനാഥ് എന്നയാളുടെ അഞ്ചു മിനുട്ടു ദൈർഘ്യമുള്ള ഒരു ഷോർട്ട് ഫിലിമാണ് ഇപ്പോൾ സോഷ്യൽ മീഡീയയിലെ താരം. അതിലെ ഗാനരംഗവും അതിനുള്ളിലെ ഒരു മേളപ്പെരുക്കവും സൃഷ്ടിക്കുന്ന അത്ഭുതവും കൗതുകവുമാണ് പല വാട്സാപ് ഗ്രൂപ്പുകളിലും ചർച്ചാവിഷയം.

ഹിറ്റായ പഴയ സിനിമാഗാനങ്ങൾ പലയാളുകൾ ചേർന്നു പാടി അവതരിപ്പിക്കുക എന്നതായിരുന്നു കൊറോണക്കാലത്തെ ഇതുവരെയുള്ള ട്രെൻഡ്. എന്നാൽ ഇതിന്റെ നേർവിപരീതമായിരുന്നു പ്രസാദ് തെരഞ്ഞെടുത്ത വഴി. ഒരു ചെറിയ സിനിമ തന്നെ പുതുതായി സൃഷ്ടിച്ച്, അതിലൊരു ഗാനരംഗവും ഉൾപ്പെടുത്തി, പലയാളുകൾ ചേർന്നു ചെയ്യേണ്ടിയിരുന്ന അനവധി കാര്യങ്ങൾ ഒറ്റയ്ക്കു തന്നെ ചെയ്ത്, പാട്ടും സിനിമയും ഹിറ്റാക്കിയെടുക്കുക എന്നതായിരുന്നു അത്!

ഒരു മുറിയിൽ ലഭ്യമായ സംഗതികൾ മാത്രം ഉപയോഗിച്ചാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മൊബൈൽ ഫോണിലാണ് ഷൂട്ടു ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്. ഒരേ ഫ്രെയിമിൽത്തന്നെ വ്യത്യസ്തരായ മൂന്നു കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട് എന്നു കൂടി അറിയുമ്പോളാണ് ആ വീഡിയോ സൃഷ്ടിക്കുന്ന കൗതുകത്തിന്റെ ആഴം വ്യക്തമാകുന്നത്. പാട്ടും തമാശയും ചിരിയുമൊക്കെയായി സരസമായ അവതരണമാണ് നടത്തിയിരിക്കുന്നതെങ്കിലും, ഒരു സഹനകാലത്ത് ഒറ്റപ്പെട്ടു പോകുന്നവരുടെ വിങ്ങലും വേദനയുമാണ് വാസ്തവത്തിൽ മികച്ച ചില ഫ്രെയിമുകളിലൂടെ പകർത്തിവച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ, കൗതുകം കൊണ്ടു മാത്രമല്ല, കലാമൂല്യം കൊണ്ടുകൂടി ശ്രദ്ധ നേടുകയാണ് ചിത്രം.

കഴിഞ്ഞ വർഷം ഓണക്കാലത്ത് വിദ്യാധരൻ മാസ്റ്റർ സംഗീതസംവിധാനം ചെയ്ത് ആലപിച്ച 'ഓണമാണ് വീണ്ടുമോണമാണ് - വേണമായുസ്സെന്ന തോന്നലാണ്' എന്ന വൈറൽ ഗാനം രചിച്ചതും കവിപ്രസാദായിരുന്നു. ആളെ നേരിട്ടു ബന്ധപ്പെടുവാനുള്ള ശ്രമങ്ങളുടെ ഭാഗമായും, മറ്റു സൃഷ്ടികളുടെ വിവരങ്ങൾ അറിയാനായും സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ ഒരു കൂട്ടുകാരനിൽ നിന്നു ലഭിച്ച മറുപടി കൗതുകകരമായിരുന്നു. ''അത്യാവശ്യം മടിയനാണ്. ആണ്ടിൽ ഒരു പാട്ടേ അവൻ എഴുതുകയുള്ളൂ. അതു പക്ഷേ ലോകം മുഴുവനെത്തും!''. ആ വാക്കുകൾ അന്വർത്ഥമാക്കിക്കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികൾ ഇപ്പോൾ ഡസ്‌കിലടിച്ചു പാടുകയാണ് - ''ഒന്നു കൊട്ടട കൊട്ടട കുട്ടാ - ഒന്നൂടെ കൊട്ടട കൊട്ടട കുട്ടാ!''

വൈറലായ വീഡിയോ കാണാം..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP