Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരേയും പേടിപ്പിക്കുന്ന കാഴ്ച; പശ്ചിമ ബംഗാളിൽ പെരുമ്പാമ്പ് ആടിനെ വിഴുങ്ങുന്ന വീഡിയോ സൂപ്പർ ഹിറ്റായി

ആരേയും പേടിപ്പിക്കുന്ന കാഴ്ച; പശ്ചിമ ബംഗാളിൽ പെരുമ്പാമ്പ് ആടിനെ വിഴുങ്ങുന്ന വീഡിയോ സൂപ്പർ ഹിറ്റായി

കൊൽക്കത്ത: വിശപ്പിനു മുമ്പിൽ ആടിന്റെ വലിപ്പമൊന്നും പെരുമ്പാമ്പ് ആലോചിച്ചില്ല. മുന്നിൽ വന്നുപെടുന്ന ഇര എന്തായാലും പെരുമ്പാമ്പ് വിഴുങ്ങുമെന്ന് ഉറപ്പിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പശ്ചിമ ബംഗാളിലെ ഗാർഖുതാ ഗ്രാമത്തിലുള്ള സൊനാഘാലി റിസർവ് വനത്തിൽ നിന്നു ലഭ്യമായിരിക്കുന്നത്. ഇവിടെ നിന്ന് ഫോട്ടാഗ്രാഫറായ റോണി ചൗധരി പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ വിദേശ മാദ്ധ്യമങ്ങളിൽ പോലും സൂപ്പർ ഹിറ്റായിരിക്കുകയാണ്.

പൂർണ വളർച്ചയെത്തിയതും ജീവനുള്ളതുമായ ഒരു ആടിനെയാണ് പെരുമ്പാമ്പിന് കഴിഞ്ഞ ദിവസം ഇരയായി ലഭിച്ചത്. ആടിന്റെ വലിപ്പത്തെക്കുറിച്ച് ആകുലതയൊന്നും പ്രകടിപ്പിക്കാതെ ഇരയെ വിഴുങ്ങാനുള്ള ശ്രമമായിരുന്നു പെരുമ്പാമ്പിന്. പെരുമ്പാമ്പ് ആടിനെ വിഴുങ്ങുന്ന അപൂർവ ദൃശ്യം കാണാൻ ഗ്രാമവാസികൾ ഓടിക്കൂടിയെങ്കിലും മനുഷ്യന്റെ സാമീപ്യം പെരുമ്പാമ്പിനെ തെല്ലും അലട്ടിയില്ല. അത് തന്റെ ഇരയെ വിഴുന്നതിനുള്ള ശ്രമത്തിൽ മാത്രമായിരുന്നു. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണെങ്കിലും ആടിനെ പൂർണമായി വിഴുങ്ങാൻ പെരുമ്പാമ്പിന് സാധിച്ചു.

ആടിനെ അകത്താക്കിയ പെരുമ്പാമ്പുപിന്നീട് ഉൾവനത്തിലുള്ളിലേക്ക് ഇഴഞ്ഞുപോകുകയായിരുന്നു. ആടിനെ പെരുമ്പാമ്പ് വിഴുങ്ങുകയെന്നത് അപൂർവങ്ങളിൽ അപൂർവം എന്നാണ് വിദഗ്ദ്ധർ വിശേഷിപ്പിച്ചത്. പെരുമ്പാമ്പ് മാനിനേയും മറ്റും വിഴുങ്ങിയിട്ടുണ്ടെങ്കിലും ആടിനെ വിഴുങ്ങുന്നത് തികച്ചും അപൂർവം എന്നാണ് പറയുന്നത്. അതേസമയം പെരുമ്പാമ്പിന് എങ്ങനെ ആടിനെ പിടികൂടാൻ സാധിച്ചുവെന്നത് ഇപ്പോഴും അവ്യക്തമാണ്.

പെരുമ്പാമ്പ് ആടിനെ വിഴുങ്ങുന്നത് ഗ്രാമവാസികൾ നേരിൽക്കണ്ടതോടെ ഇവർക്കിടയിൽ ആശങ്കയും ജനിപ്പിച്ചിരിക്കുകയാണ്. പൂർണവളർച്ചയെത്തിയ ഒരു ആടിനെ പെരുമ്പാമ്പിന് വിഴുങ്ങാൻ സാധിക്കുമെങ്കിൽ വളരെ എളുപ്പത്തിൽ ഇതിന് മനുഷ്യനെയും കുട്ടികളേയും മറ്റും പിടികൂടി ഇരയാക്കാൻ സാധിക്കുമെന്നാണ് ഭയപ്പെടുന്നത്. ജൽപ്പൈഗുരി ഫോറസ്റ്റ് റിസർവിൽ നടക്കുന്ന വനനശീകരണം ഇവിടുത്ത പരിസ്ഥിതി സംവിധാനം താളംതെറ്റിക്കുന്നുവെന്നും ഉൾവനത്തിൽ നിന്ന് വന്യമൃഗങ്ങൾ പുറത്തേക്ക് ഇറങ്ങാൻ ഇതു കാരണമാകുന്നുവെന്നുമാണ് ജില്ലാ ഫോറസ്റ്റ് ഓഫീസർ വിദ്യുത് സർക്കാർ അഭിപ്രായപ്പെടുന്നത്. ഏതായാലും ഗാർഖുതാ ഗ്രാമത്തിലുള്ളവർക്ക് ഇനിയുള്ളത് ഉറക്കമില്ലാത്ത നാളുകളാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP