Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മീനിനെ പിടിക്കാൻ കുനിഞ്ഞ പൂച്ചയെ മീൻ പിടിച്ചു കുളത്തിൽ മുക്കി; വൈറലായ ഒരു വീഡിയോ കാണൂ

മീനിനെ പിടിക്കാൻ കുനിഞ്ഞ പൂച്ചയെ മീൻ പിടിച്ചു കുളത്തിൽ മുക്കി; വൈറലായ ഒരു വീഡിയോ കാണൂ

കുളം കണ്ടപ്പോൾ ഒരു മീനിനെ പിടിച്ചു തിന്നു കളയാമെന്നു കരുതിയാണ് ഒരു പൂച്ച കുളവക്കിൽ എത്തിയത്. വെള്ളത്തിലേക്ക് എത്തി നോക്കുമ്പോൾ പല നിറത്തിലുള്ള മീനുകൾ തലങ്ങും വിലങ്ങും പായുന്നു. കൊതി മൂത്ത ഒന്നു കൂടി മുന്നോട്ടാഞ്ഞ് കാൽ കൊണ്ട് മീനിനെ പിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയുകയായിരുന്നു. ഇതു കണ്ട തൊട്ടടുത്തിരിക്കുന്ന മറ്റൊരു പൂച്ച ഒരു കൈ സഹായവും ചെയ്യുന്നുണ്ട്. താഴേക്ക് വീണു പോകാതിരിക്കാൻ അതിന്റെ പുറത്ത് കയറുന്നു.

പൊടുന്നനെയാണ് പൂച്ച ആഗ്രഹിച്ചതിനേക്കാൾ വലിയൊരു മീൻ ചാടി വന്ന് പൂച്ചയെ പിടിച്ച് വെള്ളത്തിൽ മുക്കിയത്. സംഭവത്തിൽ അന്ധാളിച്ച മറ്റെ പൂച്ച ഉടൻ സ്ഥലം കാലിയാക്കുകയും ചെയ്തു.

പൂച്ചയെ പിടിച്ച മീനിന്റെ ചടുല വേഗം കണ്ട് ഞെട്ടിയ സംഭവം ക്യാമറയിൽ പകർത്തുകയായിരുന്ന സ്ത്രീ അലറുന്നതും കേൾക്കാം. പൂച്ച രക്ഷപ്പെട്ടുവോ എന്തോ. പക്ഷേ ആക്രമിച്ച മീൻ ശുദ്ധജല മത്സ്യമായ പൈക് ആണെന്നു കരുതപ്പെടുന്നു. ഇവ അൽപ്പം ആക്രമണകാരികളായ മത്സ്യമാണ്. മനുഷ്യരെ വരെ ആക്രമിച്ച ചരിത്രവുമുണ്ട്. ഒരു മീറ്റർ വരെ നീളത്തിൽ വളരുന്ന ഇവയുടെ പല്ലുകളും നീളമുള്ളതും മൂർച്ചയേറിയതുമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP