Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

പുറത്തെ ശിങ്കാരി മേളം കണ്ട് താളം പിടിക്കുന്ന വധുവും വരനും; സ്റ്റേജിലേക്ക് വിളിക്കുമ്പോൾ വധുവിന്റെ സമ്മതത്തോടെ വേദിയിൽ കയറി മേളത്തിൽ നായകനാകുന്ന വരൻ; കൊട്ടി തിമിർക്കുമ്പോൾ ഇലത്താളത്തിൽ താളം പിടിക്കാൻ വധുവും; കല്യാണം പൂരപ്പറമ്പ് ആക്കി ചെക്കനും പെണ്ണും പൊളിച്ചു! സഖിൽ സുരേഷും ലക്ഷ്മി ജോഷിയും ജീവിതത്തിലേക്ക് കടന്നത് താളപ്പെരുമയിൽ

പുറത്തെ ശിങ്കാരി മേളം കണ്ട് താളം പിടിക്കുന്ന വധുവും വരനും; സ്റ്റേജിലേക്ക് വിളിക്കുമ്പോൾ വധുവിന്റെ സമ്മതത്തോടെ വേദിയിൽ കയറി മേളത്തിൽ നായകനാകുന്ന വരൻ; കൊട്ടി തിമിർക്കുമ്പോൾ ഇലത്താളത്തിൽ താളം പിടിക്കാൻ വധുവും; കല്യാണം പൂരപ്പറമ്പ് ആക്കി ചെക്കനും പെണ്ണും പൊളിച്ചു! സഖിൽ സുരേഷും ലക്ഷ്മി ജോഷിയും ജീവിതത്തിലേക്ക് കടന്നത് താളപ്പെരുമയിൽ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: വിവാഹത്തിന് നല്ല കിടിലൻ ശിങ്കാരിമേളം. ആ ശിങ്കാരി മേളം നയിക്കുന്നത് വരൻ. ഒപ്പം വധുവും ചേർന്നു. ഇതോടെ കല്യാണം അടി പൊളി. വിവാഹദിനത്തിൽ പലതരം ആഘോഷങ്ങൾ കണ്ടുകാണും. എന്നാൽ ഈ വിഡിയോ കണ്ടപ്പോൾ വിവാഹമാണോ പൂരമാണോ എന്ന സംശയത്തോടെ വൈറലാകുകയാണ്. വരനും വധുവും ആടി തകർക്കുന്നു.

പുറത്തെ വേദിയിൽ 'പൊന്നൻസ് ബ്ലൂ മാജിക്കി'ന്റെ ശിങ്കാരി മേളം ആസ്വദിച്ചു നിൽക്കുന്ന വരനും വധുവും. മേളക്കാരിൽ ഒരാൾ വന്നു വിളിച്ചപ്പോൾ കോട്ടും കണ്ണടയും മാറ്റി വരൻ വേദിയിലേക്ക് കയറി. ഒന്നു കൊട്ടി തിരിച്ചു വരും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ശിങ്കാരി മേളത്തിന്റെ നായകസ്ഥാനം ഏറ്റെടുത്ത് വരൻ കൊട്ടിക്കയറി. പിന്നെ വധുവിനെ വേദിയിലേക്ക്‌ െകാണ്ടു വന്ന് ഇലത്താളം കയ്യിൽ കൊടുത്തു. അതോടെ താളം മുറുകി. പിന്നെ ആഘോഷം അടിപൊളിയായി. മേളക്കാരുടെ ശൈലിയിൽ ചുവടുകളുമായി ഇരുവരും പൊന്നൻ ബ്ലൂ മാജിക് ടീമിനൊപ്പം കസറി.

സഖിൽ സുരേഷും ലക്ഷ്മി ജോഷിയുമാണ് താരങ്ങളായത്. ഇവരുടെ വിവാഹ ദിനത്തിലെ ആഘോഷം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ''കല്യാണം പൂരപ്പറമ്പ് ആക്കി ചെക്കനും പെണ്ണും പൊളിച്ചു'' എന്നാണ് സോഷ്യൽ ലോകത്തിന്റെ അഭിപ്രായം. ഇങ്ങനെ വേണം ആഘോഷിക്കാനെന്നും ഇതുപോലെ എന്നും സന്തോഷമായി ജീവിക്കാൻ സാധിക്കട്ടേ എന്നും ആശംസാ കമന്റുകളുണ്ട്. യുട്യൂബിൽ നിരവധി പേരാണ് വീഡിയോ കാണുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP