Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇന്ന് ഞാൻ പോകുന്നത് എന്റെ ഭാവിവധുവിന്റെ വീട്ടിലേക്ക് ';പെണ്ണുകാണൽ പങ്കുവെച്ച് കാർത്തിക്കിന്റെ വീഡിയോ; യുട്യൂബറും അവതാരകനുമായ കാർത്തിക് സൂര്യ വിവാഹിതനാകുന്നു

'ഇന്ന് ഞാൻ പോകുന്നത് എന്റെ ഭാവിവധുവിന്റെ വീട്ടിലേക്ക് ';പെണ്ണുകാണൽ പങ്കുവെച്ച് കാർത്തിക്കിന്റെ വീഡിയോ; യുട്യൂബറും അവതാരകനുമായ കാർത്തിക് സൂര്യ വിവാഹിതനാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുട്യൂബ് വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങൾക്ക് പ്രിയപ്പെട്ട തരമാണ് കാർത്തിക് സൂര്യ.മഴവിൽ മനോരയിലെ ഒരു ചിരി ഇരു ചിരി ബംപർ ചിരി എന്ന പരിപടിയുടെ അവതാരകനുമാണ് ഇപ്പോൾ കാർത്തിക്.ഇപ്പോഴിതാ തന്റെ പതിവ് വീഡിയോകൾക്ക് പകരം ഒരു പെണ്ണുകാണൽ ചടങ്ങിന്റെ വീഡിയോയാണ് കാർത്തിക് പങ്കുവെച്ചരിക്കുന്നത്. തന്റെ തന്നെ പെണ്ണുകാണൽ ചടങ്ങാണിതെന്നും തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിൽ കർത്തിക് പറയുന്നു.

പക്ഷേ വധു ആരാണെന്ന് മാത്രം വീഡിയോയിൽ കാർത്തിക് വെളിപ്പെടുത്തിയിട്ടില്ല.കുടംബസമേതം പെണ്ണിന്റെ വീട്ടിലെത്തുന്നതും ഇരുവരുടെയും മാതാപിതാക്കൾ സംസാരിക്കുന്നതും വിഡിയോയിലുണ്ട്. പെൺകുട്ടിയുടെ മുഖം അവ്യക്തമായാണ് കാണിച്ചത്. താൻ തന്നെയാണ് പെൺകുട്ടിയെ കണ്ടെത്തിയതെന്നും കാർത്തിക് നേരത്തെ പറഞ്ഞിരുന്നു.തിരുവനന്തപുരം ചെല്ലമംഗലം സ്വദേശിയാണ് കാര്ത്തിക് സൂര്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP