Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

കലാഭവൻ മണിയുടെ അപൂർവ്വ വീഡിയോ അഭിമുഖം പങ്കുവെച്ച് സഹോദരൻ; 1992കളിൽ കലാഭവൻ മണി ഖത്തറിൽ വെച്ച് നൽകിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കലാഭവൻ മണിയുടെ അപൂർവ്വ വീഡിയോ അഭിമുഖം പങ്കുവെച്ച് സഹോദരൻ; 1992കളിൽ കലാഭവൻ മണി ഖത്തറിൽ വെച്ച് നൽകിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

സ്വന്തം ലേഖകൻ

ലാഭവൻ മണിയുടെ ആദ്യത്തേതെന്ന് കരുതുന്ന അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനാണ് സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ പങ്കുവച്ചത്. കലാഭവൻ ട്രൂപ്പിന്റെ ഗൾഫ് പര്യടന വേളയിൽ 1992ൽ ഖത്തറിൽ വെച്ച് നൽകിയ അഭിമുഖമാണ് കാണികളുടെ ചങ്ക് തകർക്കുന്നത്. ഈ വിഡിയോ കണ്ടാൽ ചങ്ക് തകർന്നുപോകുമെന്ന് രാമകൃഷ്ണൻ കുറിക്കുന്നു. എന്നാൽ മണിയെ ആരാധിക്കുന്ന ആരും ഈ വീഡിയോ കണ്ടാൽ മണിയുടെ ഓർമ്മകളിൽ വിതുമ്പി പോകും.

Stories you may Like

ആർ.എൽ.വി. രാമകൃഷ്ണന്റെ വാക്കുകൾ: 'ഒരുപാട് വിഷമിച്ച ഒരു ദിവസമാണിന്ന്. ഈ വിഡിയോ ഖത്തറിൽ ജോലി ചെയ്യുന്ന ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശിയായ ഡിക്‌സൺ എനിക്ക് അയച്ചു തന്നതാണ്. മണി ചേട്ടൻ കലാഭവനിൽ കയറി ഒരു വർഷം തികയുന്നതിന് മുൻപ് ഖത്തറിൽ പരിപാടിക്ക് പോയപ്പോൾ ചെയ്ത ഒരു ഇന്റർവ്യൂ. നിങ്ങൾ കാണുക ശരിക്കും ചങ്ക് തകർന്നു പോകും. നന്ദി ഡിക്‌സൺ'.

കലാഭവനിൽ വന്നതിന് ശേഷമാണ് ജീവിതത്തിൽ അഭിമാനം തോന്നിയതെന്നും ആളുകൾ വില നൽകിയതെന്നും മണി അഭിമുഖത്തിൽ പറയുന്നു. മിമിക്രി കലാപ്രകടനം ആളുകൾ കരുതും പോലെ എളുപ്പമല്ല ബുദ്ധിമുട്ടാണെന്നും ആളുകളെ ചിരിപ്പിക്കുക എന്നത് വലിയ കാര്യമാണെന്നും കലാഭവൻ മണി പറയുന്നുണ്ട്. 1984 മുതൽ ഖത്തറിലെ കലാമേഖയിൽ പ്രവർത്തിക്കുന്ന മലപ്പുറം പന്താവൂർ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന ഏ.വി എം ഉണ്ണിയാണ് അഭിമുഖം സംഘടിപ്പിച്ചത്. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP