Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചോരയ്ക്കു പകരം ചോര ചോദിച്ച് ജോർദാനികൾ തെരുവിൽ; സർവ ക്ഷമയും നശിച്ച് അമേരിക്കയും യൂറോപ്പും; സാജിദയെ കഴുവിലേറ്റിയത് തുടക്കം മാത്രം; ഐസിസ് പ്രവിശ്യകൾ ബോംബിട്ടു തകർക്കാൻ ആലോചന

ചോരയ്ക്കു പകരം ചോര ചോദിച്ച് ജോർദാനികൾ തെരുവിൽ; സർവ ക്ഷമയും നശിച്ച് അമേരിക്കയും യൂറോപ്പും; സാജിദയെ കഴുവിലേറ്റിയത് തുടക്കം മാത്രം; ഐസിസ് പ്രവിശ്യകൾ ബോംബിട്ടു തകർക്കാൻ ആലോചന

സിസ് കൊടും ക്രൂരതയ്ക്കിരയായി പൈലറ്റ് മുഅസ് അൽ കസാബീഹിനെ വധിച്ചതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ജോർദാനികൾ ഐസിസ് വിരുദ്ധ മുദ്രാവാക്യവുമായി തലസ്ഥാനമായ അമ്മാൻ നഗരത്തിൽ തെരുവിലിറങ്ങി. മുഅസിന്റെ ചോരയ്ക്കു പ്രതികാരമായി ജോർദാനിൽ തടവിലുള്ള ആറു ഐസിസ് തടവുകാരെയും ഉടൻ തന്നെ തൂക്കിലേറ്റണമെന്നും ഇവർ ആവശ്യപ്പെട്ടു. മുഅസിന്റെ ജന്മനാടായ കറാക്കിൽ വെടിവയ്‌പ്പും ആക്രമ സംഭവങ്ങളും ഉണ്ടായതായും റിപ്പോർട്ടുണ്ട്. ബാരിക്കേഡുകൾ ഉണ്ടാക്കി റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി. ഒരു സർക്കാർ കെട്ടിടം ആക്രമിക്കപ്പെടുകയും ചെയ്തു. മുഅസമിന്റെ വധിക്കുന്ന വീഡിയോ ഭീകരർ പുറത്തു വിട്ടയുടൻ തന്നെ ആയിരക്കണക്കിന് ജോർദാനി യുവാക്കളാണ് തെരുവിലിറങ്ങിയത്. ഐസിസിനെതിരായ തരംഗം രാജ്യത്തെങ്ങും ആഞ്ഞടിക്കുകയാണ്.

പൊടുന്നനെയുണ്ടായ ജനവികാരം കണക്കിലെടുത്തു കൂടിയാകണം, ഐസിസ് ബന്ധമുള്ള ആറു തീവ്രവാദികളെ ഉടൻ തന്നെ തൂക്കിലേറ്റാൻ ജോർദാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. മുഅസമിന്റെ രക്തത്തിന് കടുത്ത പ്രതികാരം ചെയ്യാനാണ് ജോർദാന്റെ നീക്കവും. മുഅസമിന്റെ മോചനത്തിനായി വിട്ടുതരണമെന്ന് ഐസിസ് ആവശ്യപ്പെട്ട ഭീകര വനിതയായ സാജിദ അൽ റിശാവിയെ കഴുവിലേറ്റിയത് ഇതിന്റെ ഒരു തുടക്കം മാത്രമാണ്. തലസ്ഥാനമായ അമ്മാനിൽ 2005ലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് സാജിദയെ പിടികൂടിയത്. സാജിദയോടൊപ്പം മറ്റൊരു ഭീകരനെയും തൂക്കിലേറ്റിയിട്ടുണ്ട്. 2007ൽ ഇറാഖിൽ വച്ച് ജോർദാൻ ട്രക്കുകൾക്കു നേരേ ആക്രമണം നടത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സിയാദ് അൽ കർബൗലിയെയാണ് തൂക്കിലേറ്റിയത്. 2006ൽ അമ്മാനിൽ ഒരു ആഢംബര ഹോട്ടലിൽ സ്‌ഫോടനം നടത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരനായ സാദ് അൽ നുഅയ്മി, 2002ൽ യു എസ് നയതന്ത്ര ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഅമ്മർ അൽ ജഗ്ബീർ എന്നിവരേയായിരിക്കും ഇന്ന് തൂക്കിലേറ്റുക.

ജപ്പാൻ തടവുകാരനെയും ഇപ്പോൾ മുഅസിനെയും വധിച്ചതോടെ മേഖലയിൽ ഐസിസ് വിരുദ്ധ ആക്രമണം ശ്ക്തമാക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കയും സഖ്യകക്ഷികളും. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ കൊടിയ ക്രൂരത ഇനിയും വച്ചു പൊറുപ്പിക്കാനാവില്ലെന്ന സ്വരമാണ് പാശ്ചാത്യ നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഐസിസ് ഭീകരരെ തുരത്തുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നതിന് ശ്രമങ്ങൾ ഇരട്ടിയാക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പ്രതികരിച്ചത്. യുഎസിന്റെ ആഗോള സഖ്യവുമായി ചേർന്ന് ഇവരുടെ പരാജയം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുടെ ഇത്തരം ക്രൂരതകൾ തങ്ങളെ ശക്തിപ്പെടുത്തുന്നതാണെന്നും ഇവരെ പരാജയപ്പെടുത്താതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നുമാണ് ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോൺ പ്രഖ്യാപിച്ചത്.

അമേരിക്കൻ സന്ദർശനത്തിലായിരുന്ന ജോർദാൻ രാജാവ് മുഅസ് കൊല്ലപ്പെട്ട വാർത്ത പുറത്തു വന്നതോടെ യാത്ര വെട്ടിച്ചുരുക്കി നാട്ടിലേക്ക് തിരിച്ചു. തിരികെ പോകുന്നതിനു മുമ്പ് വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഒബാമയുടെ തിരക്കിട്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൾ ഐസിസ് കേന്ദ്രങ്ങളിൽ കൂടുതൽ വ്യോമാക്രണങ്ങൾക്ക് സാധ്യത ഏറിയിരിക്കുകയാണ്. ഏറെ താമസിയാതെ തന്നെ ഇത്തരത്തിലുള്ള നീക്കങ്ങളുണ്ടാകുമെന്നാണ് സൂചന. ഐസിസിനെ തുരത്താൻ നിലവിൽ അമേരിക്കയും അറബ് രാഷ്ട്രങ്ങളടക്കമുള്ള സഖ്യവും വ്യോമാക്രണമാണ് നടത്തുന്നത്. കരയുദ്ധം ഇതുവരെ ഉണ്ടായിട്ടില്ല. കനത്ത പോരാട്ടത്തിലേക്ക് നീങ്ങുന്നതിനു മുമ്പ് വ്യോമാക്രമണം ഒന്നു കൂടി ശക്തിപ്പെടുത്തുകയായിരിക്കും അമേരിക്കയും സഖ്യ സേനയും ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP