Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലയാളവും കടന്നു മുന്നേറി ജിമ്മിക്കി കമ്മൽ മാനിയ; ഓണാഘോഷങ്ങളിലും ഡാൻസ് വീഡിയോകളിലും നിറഞ്ഞു നിൽക്കുന്നത് ജിമ്മിക്കി കമ്മലിന്റെ ഓളം; ഓസ്‌ക്കാർ അവാർഡുകളുടെ അവതാരകൻ ജിമ്മി കിമ്മലാണ് ജിമ്മിക്കി കമ്മലിന്റെ പുതിയ ആരാധകൻ

മലയാളവും കടന്നു മുന്നേറി ജിമ്മിക്കി കമ്മൽ മാനിയ; ഓണാഘോഷങ്ങളിലും ഡാൻസ് വീഡിയോകളിലും നിറഞ്ഞു നിൽക്കുന്നത് ജിമ്മിക്കി കമ്മലിന്റെ ഓളം; ഓസ്‌ക്കാർ അവാർഡുകളുടെ അവതാരകൻ ജിമ്മി കിമ്മലാണ് ജിമ്മിക്കി കമ്മലിന്റെ പുതിയ ആരാധകൻ

മറുനാടൻ ഡസ്‌ക്

തിരുവനന്തപുരം: ലാൽ ജോസ് മോഹൻലാൽ ടീമിന്റെ വെളിപാടിന്റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മൽ എന്ന ഗാനം ഏവരും ഏറ്റുപാടാൻ തുടങ്ങയിട്ട് നാളുകളേറെയായി. പാട്ടിന്റെ താളത്തിനൊത്ത് ആളുകൾ ഡാൻസ് ചെയ്യുന്ന ഒരുപാടു വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷാൻ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ഈ ഗാനത്തിന്റെ ആരാധകരിൽ ഇപ്പോഴിതാ ഇന്ത്യക്ക് പുറത്തു നിന്നൊരു പ്രശസ്തനും.

അമേരിക്കൻ കോമഡി താരവും ടെലിവിഷൻ ഷോ ഹോസ്റ്റുമായ ജിമ്മി കിമ്മൽ ആ ജിമ്മിക്കി കമ്മലിന്റെ പുതിയ ആരാധകൻ. 2017 ഓസ്‌കർ അവാർഡുകളുടെ അവതാരകൻ കൂടെയായിരുന്നു ജിമ്മി കിമ്മൽ.

ട്വിറ്ററിൽ ജിമ്മി കിമ്മിലിന്റെ ഒരു ഫോളോവർ ആണ് ജിമ്മിക്കി കമ്മൽ എന്ന പാട്ടിന്റെ താളത്തിനൊപ്പം ഒരു കൂട്ടം വിദ്യാർത്ഥികൾ ചുവടു വയ്ക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയത്. പേരിലെ സാമ്യത കൊണ്ട് ഇത് കണ്ടോ എന്ന ചോദ്യത്തിന് ജിമ്മി പറഞ്ഞ മറുപടി ഇങ്ങനെയാണ്: 'ഇതുവരെ ഇല്ല, ഇപ്പോൾ കണ്ടു, എനിക്കത് ഒരുപാട് ഇഷ്ടമായി'.

പിന്നീട് ജിമ്മിക്കി കമ്മൽ പാട്ടിന്റെ ആരാധകനാണ് താനെന്ന് സാക്ഷാൽ ജിമ്മി കിമ്മെൽ വെളിപ്പെടുത്തിയിരുന്നു. ജിമ്മി കിമ്മൽ ലൈവ് എന്ന ടെലിവിഷൻ ഷോയുടെ അവതാരകനായ ജിമ്മി തന്റെ ഷോയിലും ഈ പാട്ടിനെ പറ്റി പ്രതിവാദിക്കും എന്നാണ് വിവരം. ജിമ്മി കിമ്മലിന് പുറമെ നൂറുകണക്കിന് വിദേശ ട്വിറ്റർ ഹാൻഡിലുകളും പാട്ട് ഷെയർ ചെയ്തിട്ടുണ്ട്.

ഓണത്തിന് ജിമിക്കി കമ്മൽ ഡാൻസ് കളിച്ച ഇന്ത്യൻ സ്‌കൂൾ കൊമേഴ്‌സിലെ കുട്ടികളും സ്റ്റാഫും ഇതിനോടകം വൈറലായി കഴിഞ്ഞു. തീർത്തും അപ്രതീക്ഷിതമായാണ് പിന്നീട് വിഡിയോ മുന്നേറിയത്. വിഡിയോയും വൈറലായി അതിൽ മുന്നിൽ നിന്നു കളിച്ച പെൺകുട്ടികൾ താരമാകുകയും ചെയ്തു. ജിമ്മി കിമ്മൽ ഈ പാട്ടിനെ കുറിച്ച് ട്വീറ്റ് ചെയ്യുക വരെയുണ്ടായി. ഷെറിൽ ജി കടവനും അന്നാ ജോർജുമാണ് ഈ പാട്ടിൽ മുന്നിൽ നിന്നവർ. ഇവർ രണ്ടു പേരും ചേർന്നാണ് ക്ലാസ് മുറിയിൽ വച്ച് നൃത്തം ചിട്ടപ്പെടുത്തി അവതരിപ്പിച്ചതും.

ഇന്ന് ഇവർ രണ്ടാൾക്കും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. പാട്ടിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ ആയിരത്തിലേറെ പ്രാവശ്യമാണ് ഷെയർ ചെയ്യപ്പെട്ടത്. യുട്യൂബിൽ ഇവർ അപ്‌ലോഡ് ചെയ്ത വിഡിയോയ്ക്കു മാത്രം 70 ലക്ഷത്തിലധികം ആരാധകരെ നേടാനായി.


വെളിപാടിന്റെ പുസ്തകത്തിന് വേണ്ടി ഷാൻ റഹ്മാൻ സംഗീതം ചെയ്ത ഗാനമാണ് എന്റമ്മേടെ ജിമ്മിക്കി കമ്മൽ. വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. അനിൽ പനച്ചൂരാനാണ് പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്. അപ്പാനി രവിയും ജൂഡ് ആന്റണിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ കോളജ് ക്യാംപസിൽ ആടിപ്പാടുന്നതാണ് സിനിമയിലെ രംഗം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP