Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിഷയുടെ അമ്മയ്ക്ക് ഒപ്പം പൊട്ടിക്കരഞ്ഞ് ജയറാം... ആശുപത്രിയിൽ വികാരഭരിതമായ രംഗങ്ങൾ: വീഡിയോ കാണാം..

ജിഷയുടെ അമ്മയ്ക്ക് ഒപ്പം പൊട്ടിക്കരഞ്ഞ് ജയറാം... ആശുപത്രിയിൽ വികാരഭരിതമായ രംഗങ്ങൾ: വീഡിയോ കാണാം..

പെരുമ്പാവൂർ: കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് പെരുമ്പാവൂരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടേത്. ജിഷയുടെ മാതാവിന്റെ നിലവിളി താങ്ങാൻ പോലുമാകാത്ത നിലയിലാണ് മലയാളികൾ. മകൾ പോയതിന്റെ ദുഃഖം താങ്ങാൻ കഴിയാതെ പെരുമ്പാവൂർ ആശുപത്രിയിൽ കഴിയുന്ന ജിഷയുടെ മാതാവിനെ കാണാൻ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ എത്തുന്നുണ്ട്. പെരുമ്പാവൂരുകാരനായ നടൻ ജയറാമിന് ആ മാതാവിന്റെ നിലവിളി കണ്ട ജയറാമിന് പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ജിഷയുടെ അമ്മയ്‌ക്കൊപ്പം ജയറാമും പൊട്ടിക്കരഞ്ഞു.

സംഭവത്തിലെ അഘാതമായി ദുഃഖം ജയറാം നേരത്തെ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരുന്നു. സംഭവത്തെ കുറിച്ച് ജയറാം ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങെനയാണ്:

എന്റെ അമ്മ തമിഴ നാട്ടിൽ നിന്നും പെരുമ്പാവൂരിൽ വന്ന ശേഷം, അമ്മയക്ക് സ്വന്തം നാടിനെക്കാൾ കൂടുതൽ പ്രിയപ്പെട്ടതായിരുന്നു ഞങ്ങളുടെ പെരുമ്പാവൂർ. അമ്മയുടെ അവസാന നാളുകളിലും അമ്മ പെരുമ്പാവൂരിനെ കുറിച്ച് തന്നെ സംസാരിക്കുമായിരുന്നു. എന്റെ സഹോദരി ജനിച്ച് വളർന്ന പെരുമ്പാവൂർ. എന്നെ ഞാനാക്കിയ പെരുമ്പാവൂർ. നാനാജാതി മതസ്ഥർ ഇത്രേയും ഒത്തൊരുമയോടു കൂടി ജീവിക്കുന്ന പെരുമ്പാവൂർ എന്ന് ഞാനെപ്പോഴും അഹങ്കാരത്തോടെ പറയുന്ന പെരുമ്പാവൂർ. പക്ഷെ ഇന്ന് ലോകം മുഴുവൻ പെരുമ്പാവൂരിനെ പറ്റി ചർച്ച ചെയ്യുന്നത് ജിഷ എന്ന സഹോദരിക്ക് സംഭവിച്ച ദാരുണമായ ദുരന്തത്തെ കുറിച്ചാണ്. ജിഷക്ക് സംഭവിച്ചത് ഹൃദയഭേദകമാണ്. ഒരുപാട് സങ്കടവും അമർഷവും തോന്നുന്നു. ജിഷക്ക് സംഭവിച്ച് ഈ ദുരന്തത്തിന് കാരണക്കാരായവന് നിയമം ഒരു പഴുതും കൂടാതെ ശിക്ഷ നടപ്പാക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ സഹോദരി ജിഷയുടെ ആത്മാവിന് ശാന്തി ലഭിക്കാൻ ഞാനും എന്റെ കുടുംബവും പ്രാർത്ഥിക്കുന്നു.

നേരത്തെ നടൻ സുരേഷ് ഗോപിയും ജിഷയുടെ മാതാവിനെ കാണാനെത്തിയിരുന്നു. ജിഷയെ ക്രൂരബലാൽസംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത് പിശാചുക്കളാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇത്തരം സംഭവങ്ങൾ കോടതികൾ കണ്ണുതുറന്ന് കാണണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

പീഡനക്കേസുകളിൽ തീർപ്പുകൽപ്പിക്കാൻ വൈകുന്നതാണ് പെരുമ്പാവൂർ പോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. പീഡനക്കേസുകളിൽ ഉടൻ തീർപ്പുകൽപ്പിക്കാൻ പ്രത്യേക കോടതിയും സംവിധാനങ്ങളും ആവശ്യമാണ്. പെരുമ്പാവൂർ സംഭവം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും സുരേഷ് ഗോപി അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP