Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ക്യാഹൂവാ തേരാവാദാ' പാട്ടുമായി സ്വന്തം ജഗതി; മകൾക്കൊപ്പം പാട്ടുപാടി സന്തോഷിക്കുന്ന ജഗതി ശ്രീകുമാറിന്റെ വീഡിയോ വൈറൽ

'ക്യാഹൂവാ തേരാവാദാ' പാട്ടുമായി സ്വന്തം ജഗതി; മകൾക്കൊപ്പം പാട്ടുപാടി സന്തോഷിക്കുന്ന ജഗതി ശ്രീകുമാറിന്റെ വീഡിയോ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളികൾ എന്നും നെഞ്ചോട് ചേർത്തുവെക്കുന്ന പ്രിയപ്പെട്ട താരമാണ് ജഗതിയെന്ന ജഗതി ശ്രീകുമാർ.വാഹനാപകടത്തെ തുടർന്നുണ്ടായ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വിടവ് ഒരിക്കലും നികത്താനാവാത്തതാണ്.ചികിത്സാ പുരോഗതിയിലൂടെ ദിനംപ്രതി ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്ന നടന്റെ പുതിയ വിവരങ്ങൾ മലയാളി എപ്പോഴും ആകാംശയോടെയാണ് നോക്കിക്കാണുന്നത്.

അത്തരത്തിൽ കാത്തിരിക്കുന്ന മലയാളികൾക്ക് മുന്നിൽ ഒരു ഗാനവുമായാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.മകൾക്കൊപ്പം പാട്ടുപാടുന്ന ജഗതിയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.ജഗതിയുടെ ഫേസ്‌ബുക്ക് പേജിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.'ക്യാഹൂവാ തേരാവാദ്' എന്ന പ്രശസ്തമായ റാഫി ഗാനമാണ് മകൾ പാർവതിയുമായി ചേർന്നുകൊണ്ട് ജഗതിയും പാടുന്നത്.

ഒരു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ജഗതിയുടെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട്തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്.വാഹനാപകടത്തിൽ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങൾ കാരണം സിനിമ അഭിനയരംഗത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു ജഗതി.അടുത്തിടെ സി ബി ഐ സിനിമയുടെ അഞ്ചാം ഭാഗത്തിലൂടെ താരം വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP