Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലെവൻ പുലിയല്ല കാട്ടുപൂച്ചയാണ് കേട്ടോ! കോഴിക്കോട് പള്ളിത്താഴത്ത് വിവാഹവീട്ടിലെ വീഡിയോയിൽ പതിഞ്ഞത് പുലിയല്ലെന്ന് വനപാലകർ; മാവൂരുകാർക്ക് പുലിപ്പേടിയില്ലാതെ ഉറങ്ങാം

ലെവൻ പുലിയല്ല കാട്ടുപൂച്ചയാണ് കേട്ടോ! കോഴിക്കോട് പള്ളിത്താഴത്ത് വിവാഹവീട്ടിലെ വീഡിയോയിൽ പതിഞ്ഞത് പുലിയല്ലെന്ന് വനപാലകർ; മാവൂരുകാർക്ക് പുലിപ്പേടിയില്ലാതെ ഉറങ്ങാം

മറുനാടൻ മലയാളി ഡസ്‌ക്

കോഴിക്കോട്: കോഴിക്കോട് പെരുവയൽ കായലം പള്ളിത്താഴത്ത് വിവാഹ വീട്ടിലെ വീഡിയോയിൽ പതിഞ്ഞത് പുലിയല്ലെന്നു സ്ഥിരീകരിച്ചു. ഞായറാഴ്ച പ്രദേശത്ത് വനപാലകർ നടത്തിയ പരിശോധനയിലാണ് കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്. കൊളാട്ടിൽ രവീന്ദ്രന്റെ പറമ്പിനു പിന്നിലെ കാടുമൂടിയ സ്ഥലത്താണ് വിശദപരിശോധന നടത്തിയത്.

പുലിയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന തെളിവുകളൊന്നും പരിശോധനയിൽ ലഭിച്ചില്ല. സ്ഥലത്ത് സ്ഥാപിക്കാൻ ക്യാമറകൾ എത്തിച്ചിരുന്നെങ്കിലും കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചതോടെ ഉദ്യോഗസ്ഥർ തിരിച്ചുകൊണ്ടുപോയി. പുലിയുടെ വിസർജ്യമോ ഭക്ഷ്യാവശിഷ്ടങ്ങളോ കണ്ടെത്താനാവാത്തതിനാലാണ് പുലിയല്ലെന്ന് സ്ഥിരീകരിച്ചത്.

വീടിനു പിന്നിൽ കണ്ടെത്തിയ കാൽപാട് ഞായറാഴ്ച വീണ്ടും പരിശോധിച്ചെങ്കിലും പുലിയുടെതല്ലെന്ന വ്യക്തമായി. വീഡിയോയിൽ പതിഞ്ഞ ജീവിക്ക് യഥാർഥത്തിൽ കൂടുതൽ വലിപ്പമില്ലെന്നും കണ്ണുകൾ തോന്നിച്ചതുമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

വിവാഹ സത്കാരം നടക്കുന്ന വീട്ടിൽ നിന്നെടുത്ത വീഡിയോയിലാണ് പുലിയുടേതെന്നു തോന്നിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. വിവാഹ സത്കാരത്തിനിടെ എടുത്ത ദൃശ്യങ്ങൾ സത്കാരത്തിൽ പങ്കെടുത്ത കുട്ടികൾ വാട്‌സാപ്പ് ഗ്രൂപ്പിൽ ഇട്ടിരുന്നു. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് ദൃശ്യത്തിൽ 'പുലി' പതിഞ്ഞ വിവരം ശ്രദ്ധയിൽപ്പെടുത്തുന്നത്. ഉടൻ പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. ഇതേതുടർന്ന് പൊലീസെത്തി പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP