Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗണേശ് കുമാർ സദാചാര വാദിയായോ? ഭാര്യ മറ്റൊരാളുമായി കിടപ്പറ പങ്കിടുന്നത് കണ്ടാൽ ദുഃഖം തോന്നില്ലേയെന്ന് രാഹുലിനോട് ചോദ്യം; വാട്‌സ് ആപ്പിലെ ചുംബന ചിത്രത്തിന്റെ വാസ്തവം പറഞ്ഞ് അരുദ്ധതി: നമ്മൾ തമ്മിലിൽ നടന്നതെന്ത്?

ഗണേശ് കുമാർ സദാചാര വാദിയായോ? ഭാര്യ മറ്റൊരാളുമായി കിടപ്പറ പങ്കിടുന്നത് കണ്ടാൽ ദുഃഖം തോന്നില്ലേയെന്ന് രാഹുലിനോട് ചോദ്യം; വാട്‌സ് ആപ്പിലെ ചുംബന ചിത്രത്തിന്റെ വാസ്തവം പറഞ്ഞ് അരുദ്ധതി: നമ്മൾ തമ്മിലിൽ നടന്നതെന്ത്?

ദാചാര പൊലീസിംഗിനെതിരായ സമരമുറയെന്ന നിലയിൽ തുടങ്ങിയ ചുംബന സമരത്തിന് കേരളത്തിലെ രാഷ്ട്രീയ കൂട്ടുകെട്ടുകളെ പോലും തകർക്കാനുള്ള കഴിവുണ്ടായിരുന്നു. മറ്റൊന്നും കൊണ്ടല്ല, പരസ്പപരം വിരുദ്ധചേരിയിൽ നിൽക്കുന്ന സംഘപരിവാർ സംഘടനകളും എസ്ഡിപിഐ അടക്കമുള്ള മുസ്ലിം സംഘടനകളും ഒരുമിച്ച് കൈകോർത്ത് കിസ് ഓഫ് ലവ് പ്രവർത്തകർക്കെതിരെ അണിനിരന്നു. കൊച്ചിയിലായിരുന്നു ഇങ്ങനെ സംഭവിച്ചത്. ആദ്യഘട്ടത്തിൽ വിജയമായിരുന്നു എന്ന് കിസ് ഓഫ് ലവ് പ്രവർത്തകരും മറ്റുള്ളവരും അവകാശപ്പെട്ട സമരം കോഴിക്കോട്ടെത്തിയതോടെ പിന്തുണയിൽ അൽപ്പമൊന്ന് ഇടിവ് സംഭവിച്ചോ എന്ന് അവകാശപ്പെടുന്നവരും കുറവല്ല. കൊച്ചിയിൽ നിന്നും സമരം കോഴിക്കോട്ട് എത്തിയതോടെ സമരത്തിന്റെ ഉദ്ദേശലക്ഷ്യം എന്താണെന്ന ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. ഇതിനിടെയാണ് ചുംബന സമരത്തിന്റെ പശ്ചാത്തലത്തിൽ 'ഉള്ളം പൊള്ളുന്ന ഉമ്മകൾ' എന്ന വിഷയം ഗണേശ് കുമാർ അവതാരകനായ 'നമ്മൾ തമ്മിലിൽ' സംഘടിപ്പിച്ചത്.

ഏഷ്യാനെറ്റിൽ സംഘടിപ്പിച്ച പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിലും ഫേസ്‌ബുക്കിലൂം വൈറലായി പ്രചരിക്കുന്നുണ്ട്. പരിപാടിയിൽ അവതാരകനായ ഗണേശ് കുമാർ കിസ് ഓഫ് ലവ് സംഘാടകൻ രാഹുൽ പശുപാലനോട് ചോദിച്ച ചോദ്യങ്ങളുടെ വീഡിയോ അടർത്തിയെടുത്ത് ഒരു വിഭാഗം പ്രചരിപ്പിക്കുമ്പോൾ തീർത്തും സ്ത്രീവിരുദ്ധ പരാമർശങ്ങൾ എംഎൽഎയുടെ ഭാഗത്തു നിന്നുണ്ടായെന്ന ആരോപണങ്ങളും ഫേസ്‌ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്.

രാഹുലിനെ കൂടാതെ ഹൈദരാബാദിൽ ചുംബനം സംഘടിപ്പിച്ച അരുന്ധതി, എഴുത്തുകാരൻ കെ എൽ മോഹന വർമ്മ, എസ്എഫ്‌ഐ നേതാവ് ചിന്താ ജെറോം, ഡോ, രജിത് കുമാർ, യുവനടൻ ദിവ്യദർശൻ, നടി പൂജിത തുടങ്ങിയവരായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. തുടക്കത്തിൽ തന്നെ മുൻവിധിയോടെയാണ് ഗണേശ് കുമാർ ചോദ്യങ്ങൾ തുടങ്ങിയതെന്ന ആരോപണവും ഒരു കോണിൽ നിന്നും ഉയരുന്നുണ്ട്. രാഹുലിന് ചുംബിക്കണമെങ്കിൽ അത് സ്വകാര്യമായി ചെയ്താൽ പോലെ എന്നായിരുന്നു ചോദ്യം. ഇതിന് ഉത്തരമായി ചുംബിക്കണമെന്ന നിർബന്ധമില്ലെന്നും പത്തനാപുരത്ത് തനിക്ക് സദാചാര വാദികളിൽ നിന്നുമുണ്ടായ അനുഭവങ്ങളെകുറിച്ചും പറഞ്ഞു.

എന്നാൽ ചുംബന സമരത്തെ എതിർക്കുന്ന പക്ഷത്തു നിന്നും സംസാരിച്ചത് സ്ത്രീ വിരുദ്ധ പരാമർശം കൊണ്ട് നേരത്തെ വിവാദത്തിൽ ചാടിയ രജത് കുമാറായിരുന്നു. കിസ് ഓഫ് ലവ് കണ്ട് യുവതലമുറ വഴിതെറ്റുമെന്ന വാദം രജത് കുമാർ ഉയർത്തി. ചുംബിക്കാൻ പോകുമ്പോൾ മാതാപിതാക്കളെ ഓർക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. എന്നാൽ സദാചാര പൊലീസ് ഇന്ത്യയിൽ എല്ലായിടത്തുമുണ്ടെന്നും അതിനെതിരായ പ്രതിഷേധമായിരുന്നു ഇതെന്നുമായിരുന്നു അരുന്ധതി അഭിപ്രായപ്പെട്ടത്. അഹിംസാത്മക സമരമായിരുന്നു ഇതെന്നും അരുദ്ധതി പറഞ്ഞു. ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന നിലപാടും അരുദ്ധതി മുന്നോട്ടുവച്ചു. ഉഭയകക്ഷി സമ്മതപ്രകാരം ഉമ്മവച്ചാൽ എത്തിനോക്കാൻ ആരാണെന്നും അവർ ചോദിച്ചു.

ചുംബന സമരത്തിൽ പങ്കെടുത്ത വേളയിൽ ഒന്നിലേറെ പുരുഷ സുഹൃത്തുക്കളെ താൻ ചുംബിച്ചിട്ടുണ്ട്. അതിലെ ചിത്രങ്ങൾ വാട്‌സ് ആപ്പിലൂടെ പ്രചരിച്ചു. ഈ ചിത്രങ്ങൾ വിറ്റ് പല മാദ്ധ്യമങ്ങളും കാശാക്കി. പിന്നീട് ഈ ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിച്ചു. ഞാൻ അത് സ്വന്തം പ്രൊഫൈലിൽ ഷെയർ ചെയ്തതോടെ മോർഫ് ചെയ്തുകൊണ്ടാണ് പ്രചരിപ്പിച്ചു തുടങ്ങിയത്. എന്നാൽ അതിനെ കാര്യമാക്കാനില്ലെന്നും ആരെ ബോധ്യപ്പെടുത്താൻ താൽപ്പര്യമില്ലെന്നും അരുദ്ധതി പറഞ്ഞു. പരിപാടിയിൽ സംസാരിച്ച കെ എൽ മോഹന വർമ്മയും ഉമ്മ സമരത്തെ അനുകൂലിച്ചു.

സദാചാര പൊലീസിംഗിന് എതിരായ നിലപാടാണ് ചർച്ചയിൽ പല വേളയിലും ഗണേശ് സ്വീകരിച്ചിരുന്നത്. എന്നാൽ, രാഹുൽ പശുപാലനോട് ചോദിച്ചത് അൽപ്പം കൂടിപ്പോയെന്ന ആക്ഷേപവും ശക്തമാകുന്നുണ്ട്. തന്റെ ഭാര്യ മറ്റൊരാളുമായി ബന്ധപ്പെടുന്നത് കണ്ടാൽ വിഷമം തോന്നില്ലേയെന്ന വിധത്തിലേക്ക് ചോദ്യങ്ങൾ വന്നതാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. പൊതുചർച്ചയുടെ വേദിയിൽ വച്ച് ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചതാണ് വിവാദമായത്. സ്ത്രീ ആരുടെയും സ്വത്തല്ലെന്ന വിധത്തിൽ ചർച്ചക്കിടെ നടി പൂജിത പറഞ്ഞപ്പോഴാണ് ഗണേശ് വിഷയം ഏറ്റുപിടിച്ചത്. രാഹുലിന്റെ സഹോദരിയോ മകളോ പൊതു ഇടത്തിൽ ചുംബിച്ചാൽ നിങ്ങൾ എതിർക്കില്ലേ എന്ന ചോദ്യമാണ് ഉന്നയിച്ചത്. എന്നാൽ ഈ ചോദ്യം ഉയരുന്നത് സ്ത്രീകൾ വീട്ടിൽ വളർത്തുന്ന പട്ടികളാണെന്ന ചിന്തയിൽ നിന്നായി രാഹുലിന്റെ മറുപടി.

എന്റെ പെങ്ങളുടെ ചുംബന കാര്യത്തിൽ താൻ ഇടപെടേണ് കാര്യമില്ലെന്നും രാഹുൽ പറഞ്ഞു. പിന്നീടാണ് ഗണേശിന്റെ വിവാദ ചോദ്യം. താങ്കളുടെ ഭാര്യയും മറ്റൊരാളും ബന്ധപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കാണേണ്ടി വന്നാൽ മാനസികമായി എന്ത് വികാരമുണ്ടാകുമെന്നായിരുന്നു ഗണേശിന്റെ ചോദ്യം. ഇതിന് വിഷമമുണ്ടാകുമെന്ന് പ്രതികരണവും രാഹുൽ നൽകി. ഗണേശിന്റെ ചോദ്യം കേട്ട് ചുറ്റുമിരുന്നവർ കൈയടിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ത്രീ വിരുദ്ധമായ പരാമർശമാണ് ഗണേശിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന ആരോപണവും ശക്തമാണ്. മുൻകാല അനുഭവങ്ങൾ എഎൽഎ മറക്കരുതെന്ന് ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ വ്യക്തിയുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന സദാചാര പൊലീസിംഗിന് ഇല്ലെന്ന നിലപാടാണ് കിസ് ഓഫ് ലവ് പ്രവർത്തകർക്ക്.

നമ്മൾ തമ്മിലിന്റെ വീഡിയോ കാണാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP