Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാൽക്കണിയിൽ നിന്നും അച്ഛൻ കുഞ്ഞിനെ എടുത്തെറിഞ്ഞാൽ അമ്മ എന്തു ചെയ്യും? ഒരു ഭർത്താവിന്റെ തമാശ ഭാര്യയുടെ ബിപി കൂട്ടുന്നത് കാണൂ

ബാൽക്കണിയിൽ നിന്നും അച്ഛൻ കുഞ്ഞിനെ എടുത്തെറിഞ്ഞാൽ അമ്മ എന്തു ചെയ്യും? ഒരു ഭർത്താവിന്റെ തമാശ ഭാര്യയുടെ ബിപി കൂട്ടുന്നത് കാണൂ

കനെ ബാൽക്കണിയിൽ നിന്നും താഴേക്കെറിയുന്നതായി ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് വേലയൊപ്പിച്ച ഈ ഭർത്താവിനായിരിക്കും ഒരു പക്ഷേ ക്രൂരനായ തമാശക്കാരനുള്ള അവർഡ് ലഭിക്കുക. റോമൻ അറ്റ്‌വുഡ് വീട്ടിനുള്ളിൽ ക്യാമറകൾ ഒളിപ്പിച്ചു വച്ച് രണ്ട് മക്കളുടെ സഹായത്തോടെയാണ് ലോസ്ഏഞ്ചൽസിലെ വീട്ടിൽ ഭാര്യയുടെ ബി പി കൂട്ടിയ വേലയൊപ്പിച്ചത്.

മകനെ ബാൽക്കണിയിൽ നിന്നും താഴേയെറിഞ്ഞ് കൊന്നെന്ന് ഭാര്യയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു റോമൻ. വീടിന്റെ മുകളിലെ നിലയിൽ സ്‌പൈഡർമാൻ വേഷമണിഞ്ഞ രണ്ടു മക്കളെ റോമൻ കളിപ്പിക്കുന്നു. ഇതിനിടെ ഭാര്യ കയറി വരികയും കളിയിൽ കൂടെ ചേരുകയും ചെയ്യുന്നുണ്ട്. പിന്നീട് ഭാര്യയെ വെള്ളമെടുക്കാനായി താഴെ നിലയിലേക്കു പറഞ്ഞു വിടുന്നു. ഈ തക്കത്തിന് രണ്ടു മക്കളെയും തൊട്ടടുത്ത മുറിയിലാക്കി ചെറിയ മകന്റെ അതേ വലിപ്പത്തിലുള്ള സ്‌പൈഡർമാൻ വേഷത്തിലുള്ള പാവയെ കളിപ്പിക്കുന്ന രൂപത്തിൽ ഭാവിക്കുന്നു. ഇതിനിടെ വീണ്ടും മുകളിലേക്ക് കയറി വന്ന ഭാര്യ കണ്ടു നിൽക്കെ പാവയെ ബാൽക്കണിയിലൂടെ താഴേ നിലയിലേക്കെറിയുന്നു.

ഇതു കണ്ട ഭാര്യ അലറി വിളിച്ച് താഴേക്കോടി ചെന്നു നോക്കുമ്പോൾ അനക്കമറ്റു കിടക്കുന്ന മകനെയാണ് കാണുന്നത്. അലമുറയിട്ടു കൊണ്ട് മകനെ വാരിപ്പുണർന്ന് മുഖം മൂടി മാറ്റി നോക്കിയപ്പോഴാണ് അത് വെറുമൊരു പാവയായിരുന്നെന്ന് ഭാര്യ തിരിച്ചറിയുന്നത്. ഇതോടെ ഭാര്യയ്ക്ക് ദേഷ്യം സഹിക്കാനാവുന്നില്ല. ഭർത്താവിനോട് പിണങ്ങിയ ഭാര്യ ഒരു കിക്കും വച്ചു കൊടുക്കുന്നുണ്ട്‌. ഏതായാലും അന്നു രാത്രി റോമൻ ഒറ്റയ്ക്കു അന്തിയുറങ്ങാനുള്ള ശിക്ഷയാണ് ഭാര്യ വിധിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP