Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യ മറ്റൊരു യുവാവിനൊപ്പം; 7 മണിക്കൂർ നേരം മരത്തിൽ കെട്ടിയിട്ട് ക്രൂരമർദ്ദനം; ഭർത്താവും കൂട്ടാളികളും അറസ്റ്റിൽ; വീഡിയോ

ഭാര്യ മറ്റൊരു യുവാവിനൊപ്പം; 7 മണിക്കൂർ നേരം മരത്തിൽ കെട്ടിയിട്ട് ക്രൂരമർദ്ദനം; ഭർത്താവും കൂട്ടാളികളും അറസ്റ്റിൽ; വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: രാജസ്ഥാനിൽ യുവതിയെയും സുഹൃത്തിനെയും ഏഴ് മണിക്കൂറോളം മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. സംശയത്തെ തുടർന്ന് യുവതിയുടെ ഭർത്താവും ബന്ധുക്കളും ചേർന്ന് ഇരുവരെയും ക്രൂരമായ മർദ്ദനത്തിന് ഇരയാക്കുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. ഭർത്താവ് ഉൾപ്പടെ അഞ്ച് പ്രതികളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു

രാജസ്ഥാനിലെ ബൻസ്വാരയിൽ കഴിഞ്ഞദിവസമാണ് ദാരുണസംഭവം ഉണ്ടായത്. സമീപ ജില്ലയിൽ ജോലി തേടിപോയപ്പോഴാണ് യുവതി സുഹൃത്തിനെ കണ്ടത്. സുഹൃത്തുമായി സംസാരിക്കുന്നത് ബന്ധുക്കളും സുഹൃത്തുക്കളും കണ്ടതോടെ, മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഏഴുമണിക്കൂറോളം നേരം മർദ്ദനം തുടരുകയും ചെയ്തു.

 ഭർത്താവും ബന്ധുക്കളും പകർത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ദേശീയവനിതാ കമ്മീഷൻ ഉൾപ്പടെ രംഗത്തെത്തി. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും എല്ലാ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനും രാജസ്ഥാൻ പൊലീസിന് ദേശീയ വനിതാകമ്മീഷൻ നിർദ്ദേശം നൽകി. ചികിത്സയും സുരക്ഷയും താമസവും നൽകാനും നിർദ്ദേശമുണ്ട്.

മരത്തിൽ കെട്ടിയിട്ട ശേഷം യുവതിയെ വടി കൊണ്ട് പൊതിരെ തല്ലുന്നതും യുവതി നിലവിളിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു. സംഭവത്തിൽ രാജസ്ഥാൻ സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി. രംഗത്തെത്തി. കോൺഗ്രസ് സർക്കാരിന് കീഴിൽ സംസ്ഥാനത്തെ സ്ത്രീകൾ നേരിടുന്ന അവസ്ഥയാണിതെന്നും ബിജെപി കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP