Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണഞ്ചിപ്പിക്കുന്ന മെസി മാജിക് കണ്ടുനോക്കൂ; യുട്യൂബിൽ വൈറലായ വീഡിയോ

കണ്ണഞ്ചിപ്പിക്കുന്ന മെസി മാജിക് കണ്ടുനോക്കൂ; യുട്യൂബിൽ വൈറലായ വീഡിയോ

കാലുകൾ കൊണ്ട് അത്ഭുതം കാണിക്കുന്നവനാണ് അർജന്റീനിയൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. ഇപ്പോൾ ഫുട്‌ബോൾ ലോകത്തുള്ള താരങ്ങളിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് മെസി. ഫുട്‌ബോൾ കളത്തിന് പുറത്തും മെസി പന്തുകൊണ്ട് അത്ഭുതം കാട്ടി. അസാമാന്യമായ പന്തടക്കം കാഴ്‌ച്ചവെക്കുന്ന വീഡിയോ യുട്യൂബിൽ വൻ ഹിറ്റായിട്ടുണ്ട്.

18 മീറ്റർ ഉയരത്തിൽ ക്രെയിനിന്റെ സഹായത്തോടെ സ്ഥാപിച്ച ബാർ. ഏതാണ്ട് ആറുനില കെട്ടിടത്തിന്റെ വലിപ്പം. അതിലേക്കായിരുന്നു ലയണൽ മെസ്സിയുടെ നോട്ടം. ബാറിനുമുകളിലൂടെ പന്ത് പായിച്ച മെസ്സി നിലംതൊടാതെ കാലുകൊണ്ട് തന്നെ നിയന്ത്രിച്ച് നിലംതൊടാൻ അനുവദിച്ചില്ല. രണ്ട് തവണ മെസി ഇങ്ങനെ പന്തുകൊണ്ട് മായാജാലം കാട്ടി. ഒരു ജാപ്പനീസ് ചാനലിന്റെ പരിപാടിക്ക് വേണ്ടിയായിരുന്നു മെസ്സിയുടെ പ്രകടനം. മെസിയുടെ അത്ഭുത പ്രകടനം കണ്ടുനോക്കൂ..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP