Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉരുളയ്ക്കുപ്പേരി പോലെ വാക്‌പോര്; കാണികളെ എന്നോട് ക്ഷമിക്കണം...ഈ മനുഷ്യൻ എന്നോട് തിണ്ണമിടുക്ക് കാട്ടുകയാണ്...ആർഎസ്എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണെന്ന് നികേഷിനെ ബാധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല; ടി.ജി.മോഹൻദാസിനെ കുരുക്കിലാക്കിയ റിപ്പോർട്ടർ ന്യൂസ് നൈറ്റിലെ സംവാദം ഏറ്റെടുത്ത് സൈബർ സഖാക്കൾ

ഉരുളയ്ക്കുപ്പേരി പോലെ വാക്‌പോര്; കാണികളെ എന്നോട് ക്ഷമിക്കണം...ഈ മനുഷ്യൻ എന്നോട് തിണ്ണമിടുക്ക് കാട്ടുകയാണ്...ആർഎസ്എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണെന്ന് നികേഷിനെ ബാധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല;  ടി.ജി.മോഹൻദാസിനെ കുരുക്കിലാക്കിയ റിപ്പോർട്ടർ ന്യൂസ് നൈറ്റിലെ സംവാദം ഏറ്റെടുത്ത് സൈബർ സഖാക്കൾ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: വിജയദശമി ദിനത്തോടനുബന്ധിച്ച് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് നൽകിയ സന്ദേശത്തിൽ ജിഹാദികളെ നേരിടുന്നതിൽ കേരളവും, ബംഗാളും പരാജയമാണെന്ന് വിമർശിച്ചിരുന്നു. ശനിയാഴ്ച ചില മലയാളം ടെലിവിഷൻ ചാനലുകൾ ഈ വിഷയം ചൂടേറിയ ചർച്ചയാക്കുകയും ചെയ്തു.റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് നൈറ്റ് നികേഷ് കുമാർ ഷോയിലും ഈ വിഷയം ചർച്ചയായി. ബിജെപി ബൗദ്ധിക സെൽ കൺവീനർ ടി.ജി.മോഹൻദാസ്,സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ എന്നിവരായിരുന്നു അതിഥികൾ.

ആർഎസ്എസ് ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഡോ.മോഹൻ ഭാഗവതിന്റെ പ്രഭാഷണം തുടർച്ചായ നാലാം വർഷവും ദൂരദർശൻ തൽസമയം സംപ്രേഷണം ചെയ്യുന്നതിന്റെ സാഹചര്യമെന്തെന്ന ചോദ്യമാണ് വാക്‌പോരിന് തുടക്കമിട്ടത്. വർഷത്തിലൊരിക്കൽ ഒരുമണിക്കൂർ ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയുടെ പരമോന്നത നേതാവിന്റെ പ്രഭാഷണം തൽസമയം സംപ്രേഷണം ചെയ്യുന്നതിൽ തെറ്റെന്തെന്നായിരുന്നു ടിജിയുടെ മറുചോദ്യം.ആർഎസ്എസ് ലോകത്തെ ഏറ്റവും വലിയ സന്നദ്ധസംഘടന എന്ന ടിജിയുടെ വാക്യത്തിൽ കയറി പിടിച്ച നികേഷ് പോരിന് തയ്യാറെടുത്തു. മോഹൻദാസിനെ മനഃപൂർവം പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു തുടർന്നുള്ള ചോദ്യങ്ങൾ.

നികേഷ്: ഒറ്റ ചോദ്യമേ അവേശേഷിക്കുന്നുള്ളു. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയിൽ എത്രപേർ അംഗങ്ങളായുണ്ട?

'ടി.ജി.മോഹൻദാസ്: ഞങ്ങളുടെ സംഘടനയിൽ എത്ര പേരുണ്ടെന്ന് ഞങ്ങൾക്ക് തന്നെയറിയില്ല

നികേഷ്: പിന്നെ എങ്ങനെയറിയാം?

'ടിജി: വിദേശ രാജ്യങ്ങളിലടക്കം സമ്മതിച്ചിട്ടുള്ള കാര്യമാണ്

നികേഷ്: അതെങ്ങനെ ശരിയാവും? വിദേശ രാജ്യങ്ങളിൽ സമ്മതിട്ടിട്ടുണ്ടെന്ന് പറഞ്ഞ് നിങ്ങൾ വാദിക്കുകയാണ്... നോക്കൂ ടിജി.. ആർഎസ്എസിന്റെ അംഗത്വം എങ്ങനെയാണ് എടുക്കുന്നത്്?
?ആർഎസ്എസിൽ എത്ര അംഗങ്ങളുണ്ട്?

'ടിജി: ലോകത്തിലിന്ന് നാഷണൽ വോളന്റിയർ കോർ അഥവാ ആർഎസ്എസ് ആണ് ഏറ്റവും വലിയ സന്നദ്ധ സംഘടന.അംഗങ്ങളുടെ ശേഷിയിലായാലും സ്വാധീനത്തിലായാലും

നികേഷ് : എത്ര ശേഷി?

'ടിജി: എണ്ണം അപ്രസക്തമാണ്.ഞാൻ ഇപ്പോൾ 10 കോടി എന്ന് പറഞ്ഞാൽ നികേഷ് എന്തുചെയ്യും?

നികേഷ്: 10 കോടിയുടെ കണക്ക് കാണിച്ചുതരൂ.. ആർഎസ്എസ് പലതും രഹസ്യമായാണ് ചെയ്യുന്നത്.പ്രവർത്തിക്കുന്നത് പോലും അർദ്ധസൈനിക സംഘടനയായാണ്.

ടിജി: എത്ര പേരുണ്ടെന്ന് നിങ്ങളെ ബോധിപ്പിക്കേണ്ട ബാധ്യതയെനിക്കില്ല.....

രണ്ടുപേരും ശബ്ദമുയർത്തുന്നു...ആരുജയിക്കുമെന്ന തർക്കം

ടിജി: ഒച്ച വച്ച് തോൽപ്പിക്കല്ലേ...മിസ്റ്റർ നികേഷ്...നിങ്ങൾക്കത് താങ്ങാനുള്ള കരുത്തുണ്ടോ? എന്റൈയൊരു സെന്റൻസ് താങ്ങാനുള്ള കരുത്ത് നിങ്ങൾക്കുണ്ടോ നികേഷ് നിങ്ങൾ ആർഎസ്എസ് ആർഎസ്എസ് എന്ന് പറഞ്ഞ് പേടിപ്പിക്കുകയാണ്. നിങ്ങളുടെ മൂക്കിന് താഴെ ആർഎസ്എസിന്റെ എറണാകുളത്തെ സംസ്ഥാന ഓഫീസിൽ പോയിട്ടുണ്ടോ?

നികേഷ്: എവിടെയൊക്കെ മാധ്യമപ്രവർത്തനം നടത്തിയിട്ടുണ്ടോ, അവിടെയെല്ലാം ഞാൻ ആർഎസ്എസിന്റെ ഓഫീസിൽ പോയിട്ടുണ്ട്. ഇവിടെ ആർഎസ്എസിന്റെ ഓഫീസിൽ പോകേണ്ട കാര്യമെനിക്കില്ല.

ടിജി: എന്റെയൊരു വാക്ക് താങ്ങാനുള്ള പ്രാപ്തി ആങ്കർ എന്ന് പറഞ്ഞിരിക്കുന്ന നികേഷിനുണ്ടോ/

ഈ ഘട്ടത്തിൽ നികേഷ് ശബ്ദമുയർത്തിയപ്പോൾ തന്നെ സംസാരിക്കാൻ അനുവദിക്കില്ലെന്ന് പരാതിപ്പെട്ട് ദേഷ്യത്തോടെ ടിജി ലേപ്പൽ ഊരി പോകാനൊരുങ്ങുന്നു. എന്നാൽ അത് പിന്നെ വേണ്ടെന്ന് വയ്ക്കുന്നു.

ടിജി: താങ്കളുടെ ആർഎസ്എസിനെ കുറിച്ചുള്ള അജ്ഞതയുടെ ആഴം വെളിപ്പെടുത്താനാണ് ഞാൻ ഇത്രയും പറഞ്ഞത്. തുടർന്ന് ഇരുവരും തമ്മിൽ തർക്കം മുറുകിയപ്പോൾ പ്രേക്ഷകരോടായി..ടിജി: ദിസ് ഈസ് ഗോയിങ് ടി ബി എ വെർബൽ ഡ്യൂവൽ...കാണികളെ എന്നോട് ക്ഷമിക്കണം...ഈ മനുഷ്യൻ എന്നോട് തിണ്ണമിടുക്ക് കാട്ടുകയാണ്...ആർഎസ്എസ് ഏറ്റവും വലിയ സന്നദ്ധ സംഘടനയാണെന്ന കാര്യം നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല.

ഈ ഘട്ടത്തിലൊക്കെ മറ്റൊരതിഥിയായ ആനത്തലവട്ടം ആനന്ദൻ നിശ്ശബ്ദനായിരുന്നു. ഏത് സാഹചര്യത്തിലാണ് ആർഎസ്എസ് ഏറ്റവും വലിയ സന്നദ്ധ സംഘടനയെന്ന് അറിയാൻ ഗൂഗിളിൽ ടൈപ്പ് ചെയ്ത് നോക്കിയാൽ മതിയെന്ന് ടിജി പറഞ്ഞെങ്കിലും നികേഷ് അതംഗീകരിച്ചില്ല.എങ്ങനെയാണ് മറ്റുസംഘടനകൾക്കൊന്നും അവസരം നൽകാതെ ആർഎസ്എസ് മേധാവിയുടെ പ്രസംഗം മാത്രം ദൂരദർശൻ സംപ്രേഷണം ചെയ്യുന്നതെന്ന് ചോദ്യം ആവർത്തിച്ചു. അതെ, തെറ്റ് ആവർത്തിക്കുന്നത് സൗഭാഗ്യമായി കാണണമെന്നും വീണ്ടും ആവർത്തിക്കണമെന്നുമായിരുന്നു ടിജിയുടെ മറുപടി.നിങ്ങളൊക്കെ പോയി പണി നോക്കൂയെന്ന് കോപത്തോട് ടിജി പറയുന്നതു കേൾക്കാം.

ഏതായാലും ഇരുവരും തമ്മിലുള്ള തർക്കം സൈബർ സഖാക്കൾക്ക് ആഘോഷമായി.നികേഷ് കുമാർ എത്രയാണ് മെമ്പർഷിപ്പെന്ന് ചോദിക്കുന്നതോടെ ടിജിയുടെ കഥ കഴിഞ്ഞുവെന്ന മട്ടിലാണ് സി.പി.എം കമാൻഡോസും മറ്റും വ്യാഖ്യാനിക്കുന്നത്.സി.പി.എം കമ്യൂൺ തുടങ്ങിയ ഗ്രൂപ്പുകളിലും റിപ്പോർട്ടറിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP