Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിങ്ങളുടെ ഭാര്യയ്ക്കുള്ളതു തന്നെയേ എനിക്കുമുള്ളൂ; അളവിൽ ചില വ്യത്യാസങ്ങൾ കാണുമായിരിക്കും; വേണമെങ്കിൽ കാണിച്ചുതരാം; ശരീരത്തെ പിച്ചിച്ചീന്തുന്നവിധം തുറിച്ചുനോക്കിയ മേലുദ്യോഗസ്ഥന് അവൾ കൊടുത്ത മറുപടി ഇങ്ങനെ; വർത്തമാനകാല യാഥാർത്ഥ്യത്തിൽ സ്ത്രീയുടെ പ്രതികരണ ശേഷി വ്യക്തമാക്കുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

നിങ്ങളുടെ ഭാര്യയ്ക്കുള്ളതു തന്നെയേ എനിക്കുമുള്ളൂ; അളവിൽ ചില വ്യത്യാസങ്ങൾ കാണുമായിരിക്കും; വേണമെങ്കിൽ കാണിച്ചുതരാം; ശരീരത്തെ പിച്ചിച്ചീന്തുന്നവിധം തുറിച്ചുനോക്കിയ മേലുദ്യോഗസ്ഥന് അവൾ കൊടുത്ത മറുപടി ഇങ്ങനെ; വർത്തമാനകാല യാഥാർത്ഥ്യത്തിൽ സ്ത്രീയുടെ പ്രതികരണ ശേഷി വ്യക്തമാക്കുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം: ട്രെയിനിലും ബസിലും തൊഴിലിടങ്ങളിലും എന്തിനു വീട്ടിൽവരെ നേരിടേണ്ടിവരുന്ന ശരീരഭാഗങ്ങളിലേക്കുള്ള തുറിച്ചുനോട്ടം സ്ത്രീകൾ എന്നും നേരിടുന്ന പ്രശ്‌നമാണ്. ഇതിനെതിരേ ശക്തമായ സന്ദേശം നല്കുന്ന ഹ്രസ്വചിത്രമാണ് 'ഹെർ - ' ലെറ്റ് ദി വോയ്സ് ബി യുവേഴ്സ്'. ഒരു ഓഫീസിൽ നടക്കുന്ന രംഗമാണ് നാലു മിനിട്ടു മാത്രം ദൈർഘ്യമുള്ള ചിത്രം പറയുന്നത്.

സ്വകാര്യഭാഗങ്ങളിലേക്കുള്ള തുറിച്ചുനോട്ടം സ്ത്രീയുടെ ശരീരത്തെ പിച്ചിച്ചീന്തുന്നതിനു തുല്യമാണ്. ഉടുത്ത വസ്ത്രത്തിൽ മാറിടത്തിന്റെ ഭാഗത്ത് ചെറിയൊരു വിടവുണ്ടായാൽ ആർത്തിയോടെ നോക്കുന്ന പുരുഷന്റെ കണ്ണുകൾ സമ്മാനിക്കുന്ന അസ്വസ്ഥത ചില്ലറയല്ല. ഇത്തരം ആൺ നോട്ടങ്ങൾക്കെതിരായ ശക്തമായ സന്ദേശമാണ് ഈ ഹ്രസ്വചിത്രം നല്കുന്നത്.

ആൺ നോട്ടങ്ങൾക്ക് മുന്നിൽ ചൂളിപ്പോകുന്ന, തലകുനിച്ച് ഭയന്ന് പിന്മാറുന്ന പതിവു പെൺകാഴ്ചകൾക്ക് വിപരീതമാണ് ചിത്രത്തിലെ കഥാനായിക. മേലുദ്യോഗസ്ഥന്റെ മാറിടത്തിലേക്കുള്ള തുറിച്ചുനോട്ടതെ അവൾ ധീരമായി നേരിടുന്നു. എല്ലാം ഞാനങ്ങളു തുറന്നു കാണിച്ചേക്കാം, നിങ്ങളുടെ ഭാര്യയ്ക്കുള്ളതു മാത്രമേ എനിക്കുമുള്ളൂ, അളവിൽ ചില വ്യത്യാസങ്ങൾ ഉണ്ടായേക്കാമെന്ന് അവൾ പറയുമ്പോൾ...ചൂഷണത്തിന് മുന്നിൽ തലകുനിക്കുന്ന അനേകം സ്ത്രീകൾക്ക് മുന്നിൽ തുറന്നിടുന്നത് പ്രതികരണത്തിന്റെ അനന്തസാധ്യതകളാണ്.

അതും സ്വന്തം മേലുദ്യോഗസ്ഥനോട് സഹപ്രവർത്തകരുടെ മുന്നിൽവച്ചു പ്രതികരിക്കുന്ന നായിക ഇന്നത്തെ തലമുറയിലെ സ്ത്രീകൾക്ക് ശക്തമായ മാകൃതക തന്നെയാണ്. ബോംബെ ഡയറീസാണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP