Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

ഹൃദയം തകർന്നു നിരാശനായി പിക്കേ; കാറിൽ മുഴങ്ങുന്നത് ഷക്കീറയുടെ ഗാനം; താരങ്ങൾ വീണ്ടും ഒന്നിക്കുമോ എന്ന് ആരാധകർ; വൈറലായി പിക്കേയുടെ വീഡിയോ

ഹൃദയം തകർന്നു നിരാശനായി പിക്കേ; കാറിൽ മുഴങ്ങുന്നത് ഷക്കീറയുടെ ഗാനം; താരങ്ങൾ വീണ്ടും ഒന്നിക്കുമോ എന്ന് ആരാധകർ; വൈറലായി പിക്കേയുടെ വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

ബാർസിലോന : ബന്ധം വേർപിരിഞ്ഞശേഷവും പോപ് ഗായിക ഷക്കീറയെ 'ഹൃദയത്തിൽ ചേർത്ത്' ബാർസിലോന താരം ജെറാർദ് പിക്കേ. ജൂൺ നാലിലെ വേർപിരിയൽ പ്രഖ്യാപനത്തിനു ശേഷം ആരാധകരുടെയും മാധ്യമങ്ങളുടെയും പൂർണശ്രദ്ധയിലാണ് ഇരുതാരങ്ങളും. പിക്കേയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഷക്കീറയുടെ 'ഇൻഎവിറ്റബിൾ' എന്ന ഗാനം കേട്ടുകൊണ്ടു കാറിലെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന പിക്കേയുടെ വിഡിയോ ആരാധകർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ബാർസിലോനയിലെ മൈതാനത്തുനിന്നു ഫുട്‌ബോൾ പരിശീലനം കഴിഞ്ഞു മടങ്ങവേ ആരാധകർ പിക്കേയെ പൊതിയുകയായിരുന്നു എന്നാണു റിപ്പോർട്ട്. ഹൃദയം തകർന്നു നിരാശനായി കാറിലിരിക്കുന്ന പിക്കേ, ഷാക്കിറയുടെ പാട്ടുകേൾക്കുന്നതു വിഡിയോയിൽ വ്യക്തമാണ്.

 

ടിക്ടോക്കിൽ അപ്‌ലോഡ് ചെയ്ത വിഡിയോ പിന്നീട് മറ്റു സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കളും ഏറ്റെടുക്കുകയായിരുന്നു. ബന്ധം പിരിഞ്ഞതിനു പിന്നാലെ പിക്കേയ്ക്കായി വമ്പൻ ഓഫർ ഷക്കീറ മുന്നോട്ടുവച്ചതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകൾ തീർത്തു ബന്ധം പൂർണമായും അവസാനിപ്പിക്കാൻ കോടികളുടെ ഓഫറാണു ഷക്കീറ നൽകിയത്. പിക്കേ ഇതെല്ലാം തള്ളിക്കളഞ്ഞതായി സ്പാനിഷ് മാധ്യമം മാർക്ക റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP