Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇവര് കൊല്ലുമെന്ന് പറഞ്ഞാണ് നടക്കുന്നത്; ആറ്റിങ്ങലിൽ എസ്ഡിപിഐക്കാര് ക്വട്ടേഷൻ കൊടുത്തിട്ടാണുള്ളത്; ഞങ്ങളെ കൊന്നിട്ട് നിങ്ങൾക്ക് എന്തുക്കിട്ടാനാണ്? ഞങ്ങൾക്ക് ജീവിക്കണം; മിശ്രവിവാഹത്തെ ചൊല്ലി തന്റെ വീട്ടുകാരും എസ്ഡിപിഐയും കൊല്ലാൻ പരക്കം പാഞ്ഞുനടക്കുന്നുവെന്ന് ഷഹാന; കെവിനെ പോലെ താനും ഒരു പോസ്റ്ററിൽ ഒതുങ്ങിയേക്കാമെന്ന് ഹാരിസൺ; ഫേസ്‌ബുക്ക് ലൈവ് വൈറലാകുന്നു

ഇവര് കൊല്ലുമെന്ന് പറഞ്ഞാണ് നടക്കുന്നത്; ആറ്റിങ്ങലിൽ എസ്ഡിപിഐക്കാര് ക്വട്ടേഷൻ കൊടുത്തിട്ടാണുള്ളത്; ഞങ്ങളെ കൊന്നിട്ട് നിങ്ങൾക്ക് എന്തുക്കിട്ടാനാണ്? ഞങ്ങൾക്ക് ജീവിക്കണം; മിശ്രവിവാഹത്തെ ചൊല്ലി തന്റെ വീട്ടുകാരും എസ്ഡിപിഐയും കൊല്ലാൻ പരക്കം പാഞ്ഞുനടക്കുന്നുവെന്ന് ഷഹാന; കെവിനെ പോലെ താനും ഒരു പോസ്റ്ററിൽ ഒതുങ്ങിയേക്കാമെന്ന് ഹാരിസൺ; ഫേസ്‌ബുക്ക് ലൈവ് വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മിശ്രവിവാഹത്തിന്റെ പേരിൽ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ഫേസ്‌ബുക്ക് ലൈവിലൂടെ പരാതിപ്പെട്ട് കമിതാക്കൾ. രണ്ടു
ആറ്റിങ്ങൽ സ്വദേശികളായ ഹരിസണും ഷഹാനയും ദീർഘനാളത്തെ പ്രണയത്തിന് ശേഷം രണ്ടുദിവസം മുമ്പാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ മനസ്സമാധാനം കെടുത്തിക്കൊണ്ട് എസ്ഡിപിഐയും നിസാർ എന്ന വ്യക്തിയും തങ്ങൾക്കെതിരെ വധഭീഷണി മുഴക്കുകയാണെന്നാണ് ഇരുവരും ഫേസ്‌ബുക്ക് ലൈവിൽ പറയുന്നത്. വീട്ടുകാരെ..മാതാപിതാക്കളെയും അനിയത്തിയെയും വധിക്കുമെന്നാണ് ഭീഷണി. തന്റെ അച്ഛനെ ഒന്നുവിളിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. തങ്ങളെ വധിക്കുമെന്നും ഭീഷണി മുഴക്കുന്നുണ്ട്. കെവിന്റെയും നീനുവിന്റെയും ദുരനുഭവവും ഹാരിസൺ ഓർമിപ്പിക്കുന്നു. തനിക്ക് കെവിനെ പോലെയാകാൻ താൽപര്യമില്ലെന്നും ഹാരിസൺ പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽ പോകാനോ പരാതിപ്പെടാനോ ഉള്ള സാഹചര്യമില്ല. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ വന്നപ്പോഴാണ് ഇങ്ങനെയൊരു വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് ഹാരിസൺ പറയുന്നു. ഹാരിസണെ താൻ സ്‌നേഹിച്ചത് ജാതിയോ മതമോ നോക്കിയല്ലെന് ഷഹാന പറയുന്നു. വിവാഹം ചെയ്തതും അങ്ങനെ നോക്കിയിട്ടല്ല. ഇപ്പോൾ തന്റെ വീട്ടുകാർ പറയുന്നത് ഹാരിസണെയും അയാളുടെ വീട്ടുകാരെയും തന്നെയും ഒന്നിച്ച് വധിക്കുമെന്നാണ് ഭീഷണിയെന്ന് ഷഹാന പറഞ്ഞു. തനിക്ക് ഹാരിസണിന്റെ കൂടെ ജീവിക്കണം. അതിനാണ് താൻ ഇറങ്ങി വന്നത്. താൻ മരിക്കാൻ ആഗ്രഹിക്കുന്നില്ല. തന്റെ ജാതിയൊന്നും ഹാരിസൺ മാറ്റിയിട്ടില്ല. ഭർത്താവ് ക്രിസ്ത്യാനിയായും താൻ മുസ്ലീമായും തന്നെയാണ് ജീവിക്കുന്നത്. സമ്മർദ്ദം ചെലുത്തി തന്റെ ജാതി മാറണമെന്ന് ആവശ്യപ്പെടുകയോ താൻ അങ്ങനെ ചെയ്യുകയോ ഉണ്ടായില്ല. ഭർത്താവ് മതം മാറണമെന്ന് താനും ആവശ്യപ്പെട്ടിട്ടില്ല. തങ്ങൾക്കിടയിൽ സ്‌നേഹം മാത്രമേയുള്ളു, ഷഹാന പറഞ്ഞു.

തങ്ങളെ കൊല്ലാൻ ആറ്റിങ്ങലിൽ എസ്ഡിപിഐക്കാർക്ക് ക്വട്ടേഷൻ കൊടുത്തിരിക്കുകയാണ്. അതിന് തങ്ങൾ എന്തുതെറ്റാണ് ചെയ്തത്. അങ്ങനെ തങ്ങളെ കൊന്നാൽ വീട്ടുകാർക്ക് എന്തുനേട്ടമാണ് ഉണ്ടാവുക.? തങ്ങൾക്ക് ജീവിക്കണം .ഇങ്ങനെയൊക്കെ ചെയ്താലും വീട്ടുകാർക്ക് ഒരുഗുണവും കിട്ടാൻ പോകുന്നില്ല. തങ്ങൾ മരിച്ചാലും വീട്ടുകാർക്ക് ഗുണം കിട്ടുമെന്ന് കരുതേണ്ട. അതിന്റെ ശാപമായിരിക്കും വീട്ടികാരെ തേടിയെത്തുക. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങി വന്നത്. തങ്ങൾക്ക് ഒന്നിച്ചുജീവിക്കണം, ഷഹാന പറഞ്ഞുനിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP